വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: 100 ടെസ്റ്റ് കളിച്ചിട്ടും ഇഷാന്ത് ഇപ്പോഴും മൂന്നാം പേസറെന്നത് അത്ഭുതപ്പെടുത്തുന്നു- പ്രസാദ്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയുടെ പ്ലേയിങ് 11ല്‍ പേസര്‍മാരായി ആരൊക്കെയെന്നത് കുറച്ച് ദിവസമായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. ഇംഗ്ലണ്ടിലെ സാഹചര്യം പേസിന് അനുകൂലമാണെങ്കിലും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. അങ്ങനെ വന്നാല്‍ മൂന്ന് പേസര്‍മാര്‍ക്കാവും അവസരം ലഭിക്കുക.

ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി എന്നിവരെ ഒന്നും രണ്ടും പേസര്‍മാരായി വിശേഷിപ്പിക്കുമ്പോള്‍ മൂന്നാം പേസറായി ഇഷാന്ത് ശര്‍മ വേണോ മുഹമ്മദ് സിറാജ് വേണോയെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ട്. യുവതാരം മുഹമ്മദ് സിറാജിന്റെ ഓസ്‌ട്രേലിയയിലെ പ്രകടനം പരിഗണിച്ച് ഇന്ത്യ ഇഷാന്തിനെ തഴഞ്ഞ് സിറാജിന് അവസരം നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

ishantsharma

ഇപ്പോഴിതാ 100 ടെസ്റ്റ് കളിച്ചിട്ടും ഇഷാന്ത് ശര്‍മയെ മൂന്നാം പേസറായി മാത്രം പരിഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. പിടി ഐയോട് സംസാരിക്കവെയാണ് പ്രസാദ് ഇഷാന്തിനെ തഴയുന്ന നിലപാടിനെ വിമര്‍ശിച്ചത്. 'ടീമിന്റെ സ്ട്രാറ്റജി വളരെ ലളിതമാണ്. ആരാണ് നന്നായി ന്യൂബോള്‍ ഉപയോഗിക്കുന്നത്.ബുംറയ്ക്കും ഷമിക്കും വളരെ വേഗവും മികച്ച ലൈനും ലെങ്തുമുണ്ട്. 100 ടെസ്റ്റ് കളിച്ചിട്ടും ഇഷാന്ത് മൂന്നാം പേസറാവുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്.ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് ഇഷാന്ത്'-പ്രസാം പറഞ്ഞു.

2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഇഷാന്ത് ശര്‍മയായിരുന്നു. സമീപകാലത്തായി പരിക്ക് അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. അതിനാല്‍ത്തന്നെ അല്‍പ്പം വിശ്രമവും അദ്ദേഹത്തിന് വേണ്ടിവന്നു. നിലവില്‍ ഇന്ത്യ ടീം തിരിഞ്ഞ് നടത്തുന്ന സന്നാഹ മത്സരത്തില്‍ ഇഷാന്ത് ശര്‍മ മികച്ച പ്രകടനം നടത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇഷാന്തിനെക്കാളും കൂടുതല്‍ കോലി സിറാജിന് പിന്തുണ നല്‍കാനാണ് സാധ്യത.

'അശ്വിനും ജഡേജയും മൂന്ന് പേസര്‍മാരും കളിക്കുന്നതാണ് മികച്ച ബൗളിങ് നിര.ബുംറ,ഷമി,ഇഷാന്ത് എന്നിവര്‍ക്കാണ് വിവിധ സാഹചര്യങ്ങളില്‍ കളിച്ച് കൂടുതല്‍ അനുഭവസമ്പത്ത്. അവരുടെ റോള്‍ എന്താണെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അഞ്ചാം ദിവസത്തിലേക്ക് മത്സരം നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യമാണ് പ്രശ്‌നം. സാഹചര്യം ബാറ്റ്‌സ്മാന്‍ വേഗത്തില്‍ മനസിലാക്കാനും പൊരുത്തപ്പെടാനും സാധിക്കണം. ബൗളര്‍മാര്‍ ഏറ്റവും അനുയോജ്യമായ എന്‍ഡ് ഏതാണെന്നും കണ്ടെത്തണം'-പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 14, 2021, 17:30 [IST]
Other articles published on Jun 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X