Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: 'ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് കിരീടം നേടും' കാരണം വിശദീകരിച്ച് വെങ്കിടേഷ് പ്രസാദ്

മുംബൈ: ഐസിസി പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആര് കിരീടമുയര്‍ത്തുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും ന്യൂസീലന്‍ഡും ഒന്നിനൊന്ന് മികച്ച താരനിരയായതിനാല്‍ കിരീട പോരാട്ടം കടുക്കും. നിലവില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര നേടിയ ന്യൂസീലന്‍ഡിന് ഇംഗ്ലണ്ടിലെ പിച്ചില്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ പരിചയസമ്പത്തുമുണ്ട്. കണക്കുകളിലും മുന്‍തൂക്കം കെയ്ന്‍ വില്യംസണിന്റെ നിരക്കാണ്.

എന്നാല്‍ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. അതിനുള്ള കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'രണ്ട് മികച്ച ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ ബെഞ്ച് കരുത്ത് വളരെ ശക്തമാണ്. ബാറ്റിങ് പിച്ചോ ബൗളിങ് പിച്ചോ ആയാലും ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്ന് പറയാന്‍ ലളിതമായ കാരണമാണുള്ളത്.

90 കളിലും 2000ത്തിലും ഇന്ത്യന്‍ ടീമില്‍ രണ്ട് മികച്ച പേസര്‍മാരുണ്ടാവും. എന്നാല്‍ മൂന്നും നാലും പേസര്‍മാരായി മികച്ച ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവിലെ ടീമില്‍ മികച്ച ഓള്‍റൗണ്ടര്‍മാരുണ്ട്. എപ്പോഴും ഇന്ത്യക്ക് മികച്ച സ്പിന്‍ കരുത്ത് ഉണ്ടാകാറുണ്ട്. എന്നനാല്‍ ഇപ്പോള്‍ ലോകോത്തര പേസ് ബൗളിങ് കരുത്താണുള്ളത്. ബാറ്റ് ചെയ്ത് 350ലധികം റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായാല്‍ പിച്ച് ഏത് സ്വഭാവത്തിലായാലും മത്സരം ഇന്ത്യക്കനുകൂലമാവും'-പ്രസാദ് പറഞ്ഞു.

venkateshprasad

മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ, ഉമേശ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ തുടങ്ങിയ കരുത്തുറ്റ പേസ് നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അശ്വിന്‍, ജഡേജ, സുന്ദര്‍, അക്ഷര്‍ തുടങ്ങിവരുമുണ്ട്. ബൗളിങ് നിരയില്‍ ഇന്ത്യക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം ബൗളിങ് നിര അത് തെളിയിച്ചതാണ്.

ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഫോം കണ്ടെത്താനായാല്‍ ഇന്ത്യക്ക് കിരീട സാധ്യത കൂടുതലാണ്. വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് തുടങ്ങിയ മികച്ച ബാറ്റിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ സ്വിങ്ങിങ് സാഹചര്യവും ഡ്യൂക്‌സ് പന്തും എത്രത്തോളം ഇന്ത്യക്ക് വെല്ലുവിളിയാവുമെന്ന് കണ്ടറിയണം.

ഇന്ത്യയുടെ ബൗളിങ് നിരയില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും കളിക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക. അശ്വിനും ജഡേജയ്ക്കുമൊപ്പം പേസര്‍മാരായി ബുംറ, ഷമി, ഇഷാന്ത് എന്നിവരെയാണ് പ്രസാദ് തിരഞ്ഞെടുത്തത്. ഇതില്‍ ഇഷാന്തിനെയാണോ സിറാജിനെയാണോ ഇന്ത്യ ഫൈനല്‍ 11ലേക്ക് പരിഗണിക്കുകയെന്ന് കണ്ടറിയണം.

Story first published: Tuesday, June 15, 2021, 13:38 [IST]
Other articles published on Jun 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+