Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'എല്ലാ അഭിനന്ദനും ആ രണ്ട് പേര്‍ക്ക്', ഇന്ത്യയുടെ ആത്മവിശ്വാസം ഉയരാനുള്ള കാരണം ചൂണ്ടിക്കാട്ടി ഉമേഷ്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നീ വലിയ വെല്ലുവിളികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലുള്ളത്. ഇംഗ്ലണ്ടിലാണ് രണ്ട് പരമ്പരയും നടക്കുന്നതെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ എത്തുന്നത്. എവേ മത്സരങ്ങളില്‍ ആതിഥേയരെ വിറപ്പിക്കുന്ന പ്രകടനമാണ് സമീപകാലത്തായി ഇന്ത്യ കാഴ്ചവെക്കുന്നത്. പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഭയക്കാതെ ബാറ്റുവീശാന്‍ ഇന്ത്യക്ക് കഴിയുന്നു. ഏത് പിച്ചിലും തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളിങ് നിരയും ഇന്ത്യക്കൊപ്പമുണ്ട്.

ഇപ്പോഴിതാ ഏത് മൈതാനത്തും ആത്മവിശ്വാസത്തോടെ കളിക്കുന്ന നിരയായി ഇന്ത്യന്‍ ടീം മാറാന്‍ കാരണം പരിശീലകന്‍ രവി ശാസ്ത്രിയും നായകന്‍ വിരാട് കോലിയുമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. താരങ്ങള്‍ക്ക് അവരുടെ ശൈലിയില്‍ കളിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഇരുവരും നല്‍കുന്നുണ്ടെന്നും ഉമേഷ് പറഞ്ഞു.

umeshyadav

'വിരാടും രവി ഭായിയും കഠിനമായി അധ്വാനിക്കുന്നുണ്ട്. വിരാട് നായകനെന്ന നിലയില്‍ മനോഹരമായാണ് ടീമിനെ നയിക്കുന്നത്.ബൗളറായാലും ബാറ്റ്‌സ്മാനായും അവരുടെ ശൈലിയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ ഇരുവരും അനുവദിക്കുന്നുണ്ട്. ഇത് കൂടുതല്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മൈതാനത്ത് ടീം തളര്‍ന്നാല്‍ ആക്രമണോത്സുകത കാട്ടി ടീമിനെ തിരിച്ചുവരാന്‍ കോലി പ്രേരിപ്പിക്കും.

ടീമിലെ 11 പേരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ടീം ആത്മവിശ്വാസത്തോടെ കളിക്കുന്നതിന്റെ എല്ലാ അഭിനന്ദനങ്ങളും പരിശീലകനും ക്യാപ്റ്റനും അവകാശപ്പെട്ടതാണ്. താരങ്ങളെല്ലാം വളരെ ഒത്തിണക്കത്തിലാണ്. മികച്ച അന്തരീക്ഷവും ടീം സ്പിരിറ്റുമാണ് ഇന്ത്യന്‍ ടീമിലുള്ളത്'-ഉമേഷ് യാദവ് പറഞ്ഞു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇംഗ്ലണ്ട് പരമ്പരയ്ക്കുമുള്ള ടീമില്‍ ഉമേഷിനെയും പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ അശ്വിനും ജഡേജയ്ക്കും ഇന്ത്യ പ്ലേയിങ് 11ല്‍ അവസരം നല്‍കിയാല്‍ ഉമേഷിന് അവസരം ലഭിച്ചേക്കില്ല.

ടൂര്‍ണമെന്റിന് മുന്നോടിയായി കഠിന പരിശീലന പദ്ധതികളാണ് ഇന്ത്യ ആവിഷ്‌കരിച്ചിരിക്കുന്നത്. രവി ശാസ്ത്രിയുടെ നേതൃത്വത്തില്‍ ബാറ്റിങ് പരിശീലനത്തിലാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇംഗ്ലണ്ടിലേത് പേസ് പിച്ചായതിനാല്‍ പിച്ചിന്റെ നീളം കുറച്ചാവും ബാറ്റ്‌സ്മാന്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. കൂടാതെ പന്തിനെ ഒഴിവാക്കുന്ന ശൈലിയിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും.

ജൂണ്‍ 18നാണ് ന്യൂസീലന്‍ഡുമായുള്ള ഫൈനല്‍. ഓഗസ്റ്റ് 4നാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കായി ജൂണ്‍ രണ്ടിനാണ് ഇന്ത്യ പുറപ്പെടുന്നത്.

Story first published: Saturday, May 22, 2021, 13:56 [IST]
Other articles published on May 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+