For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടമല്ല, എന്നാല്‍ റിഷഭ് പന്തിന്റെ ബാറ്റിങ് കാണും- ടൈമല്‍ മില്‍സ്

വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. വിരാട് കോലിയും കെയ്ന്‍ വില്യംസണും നയിക്കുന്ന ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളികള്‍ കൂടുതലാണ്. അവസാന ന്യൂസീലന്‍ഡ് പര്യടനത്തില്‍ വൈറ്റ് വാഷ് തോല്‍വി ഏറ്റുവാങ്ങിയത് സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. കൂടാതെ ഇംഗ്ലണ്ടിലെ പേസ് മൈതാനങ്ങള്‍ എന്നും ഇന്ത്യയുടെ പേടി സ്വപ്‌നമായിരുന്നു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇംഗ്ലണ്ടുമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യാനെത്തുമ്പോള്‍ കാണുമെന്നും പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് പേസര്‍ ടൈമല്‍ മില്‍സ്. ഇന്ത്യക്കെതിരേ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ ഇംഗ്ലണ്ടിനായി ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല.

rishabpanttest

'ഞാന്‍ വെള്ളബോള്‍ ക്രിക്കറ്റ് മാത്രമാണ് കളിച്ചിട്ടുള്ളത്.പരിക്കിനെത്തുടര്‍ന്നാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കാതിരുന്നത്.പൊതുവേ എനിക്ക് പരമ്പരാഗതമായ ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ ഇഷ്ടമല്ല. എന്നാല്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യാനെത്തിയാല്‍ ഞാന്‍ കാണാറുണ്ട്. വളരെ ആവേശകരമാണത്. അവന്റെ ബാറ്റിങ് ടിവിയില്‍ മത്സരം കാണാന്‍ പ്രേരിപ്പിക്കുന്നതാണ്. അവന്‍ കളിച്ച ചില ഇന്നിങ്‌സ് കാണാന്‍ അതി മനോഹരമായിരുന്നു. ആസ്വദിക്കാന്‍ കഴിയുന്ന ക്രിക്കറ്റാണ് എനിക്കിഷ്ടം'-ടൈമല്‍ മില്‍സ് പറഞ്ഞു.

കരിയറിന്റെ തുടക്ക സമയത്ത് വളരെ പ്രതീക്ഷ നല്‍കിയ താരത്തിന് തുടര്‍ച്ചയായി പരിക്കേറ്റത് വലിയ തിരിച്ചടിയായി. ഇതോടെ ഇംഗ്ലണ്ട് ടീമിലും അവസരം കുറഞ്ഞു. നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രമാണ് ഇടം കൈയന്‍ പേസര്‍ക്ക് അവസരമുള്ളത്. ഇംഗ്ലണ്ടിനായി അഞ്ച് ടി20കളില്‍ നിന്ന് മൂന്ന് വിക്കറ്റാണ് മില്‍സ് നേടിയത്. അഞ്ച് ഐപിഎല്ലില്‍ നിന്ന് അഞ്ച് വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. കോടികള്‍ മുടക്കി ടീമിലെത്തിച്ചിട്ടും നിരാശപ്പെടുത്തിയതോടെ ഒറ്റ സീസണോടെ മില്‍സിനെ ആര്‍സിബി ഒഴിവാക്കി.

മുന്നോട്ടുള്ള കരിയറിനെക്കുറിച്ചുള്ള പ്രതീക്ഷകളും മില്‍സ് പങ്കുവെച്ചു.പ്രതീക്ഷയുള്ള വര്‍ഷമാണ് മുന്നിലുള്ളത്.സൗത്തേണ്‍ ബ്രേവിനുവേണ്ടിയാണ് കളിക്കുന്നത്. ആര്‍ച്ചര്‍,ജോര്‍ദാന്‍,വാര്‍ണര്‍,സ്‌റ്റോയിനിസ് തുടങ്ങി മികച്ച താരനിര ഞങ്ങള്‍ക്കുണ്ട്. ഇൗ മത്സരമാണ് എനിക്ക് മുന്നില്‍ പ്രധാനമായുമുള്ളതെന്നും മില്‍സ് കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ വീണ്ടും കളിക്കാന്‍ ആഗ്രഹിക്കുന്നതായും താരം കഴിഞ്ഞിടെ പറഞ്ഞിരുന്നു.

Story first published: Thursday, May 27, 2021, 14:59 [IST]
Other articles published on May 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+