WTC 2021: ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, നീല്‍ വാഗ്നര്‍- ടെസ്റ്റില്‍ കോലിയുടെ പേടിസ്വപ്‌നമാര്?
സതാംപ്റ്റണ്‍: ഐസിസി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കാന്‍ ഇനി ആറ് ദിവസം മാത്രം. ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്ന കലാശപ്പോരാട്ടം ജൂണ്‍ 18-22വരെയാണ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി നിറഞ്ഞ ഫൈനലാണിത്. ഇംഗ്ലണ്ടില്‍ സന്നാഹ മത്സരം കളിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ത്തന്നെ ഇന്ത്യയുടെ പ്രകടനം കണ്ടറിയണം.
ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ആദ്യമായി ഐസിസി കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. നായകനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയിലും കോലിയുടെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. 2018ല്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം കളം നിറഞ്ഞ് കളിച്ച കോലിയുടെ മികവ് ഇത്തവണയും ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയാം.
എന്നാല്‍ ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ കോലിക്ക് വലിയ പ്രതിസന്ധിയാണ്. ഇന്ത്യയുടെ അവസാന ന്യൂസീലന്‍ഡ് പര്യടനത്തില്‍ 2,19,3,14 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോര്‍. കിവീസിന്റെ പേസര്‍മാര്‍ക്കെല്ലാം കോലിക്കെതിരേ മികച്ച റെക്കോഡുണ്ടെന്ന് തന്നെ പറയാം. ടെസ്റ്റില്‍ കോലി ഏറ്റവും ഭയക്കുന്ന കിവീസ് പേസറാരാണെന്ന് നോക്കാം.

ടിം സൗത്തി 214 പന്തുകളാണ് കോലിക്കെതിരേ ടെസ്റ്റില്‍ എറിഞ്ഞത്. 36.33 എന്ന ഭേദപ്പെട്ട ശരാശരിയില്‍ 109 റണ്‍സ് കോലി നേടിയപ്പോള്‍ മൂന്ന് തവണയാണ് സൗത്തിക്ക് വിക്കറ്റ് സമ്മാനിച്ചത്. 10 തവണ ആകെ കോലിയെ സൗത്തി പുറത്താക്കിയിട്ടുണ്ട്. സൗത്തിയുടെ സ്വിങ്ങിങ് പന്തുകളാണ് കോലിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നത്. ഇത്തവണ ഇംഗ്ലണ്ടിലെ ഡ്യൂക്‌സ് പന്തില്‍ സ്വിങ് ബൗളര്‍മാര്‍ ബാറ്റിങ് നിരയ്ക്ക് വലിയ തലവേദനയാവും.
മറ്റൊരു പ്രധാന കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ്. ഇടം കൈയന്‍ പേസറായ അദ്ദേഹം 224 പന്തുകളാണ് കോലിക്കെതിരേ ടെസ്റ്റില്‍ എറിഞ്ഞിട്ടുള്ളത്. സ്വിങ് ബൗളറാണെങ്കിലും ബോള്‍ട്ടിനെതിരേ മികച്ച പ്രകടനം കോലിക്കുണ്ട്. 44 ശരാശരിയില്‍ 132 റണ്‍സാണ് കോലി ബോള്‍ട്ടിനെതിരേ നേടിയത്. മൂന്ന് തവണ പുറത്താക്കുകയും ചെയ്തു. ഇത്തവണയും കിവീസിന്റെ പേസ് നിരയില്‍ ബോള്‍ട്ടുണ്ടാവും.
നീല്‍ വാഗ്നറാണ് നിലവിലെ കണക്ക് പ്രകാരം കോലിയെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നത്. 108 പന്തുകള്‍ കോലിക്കെതിരേ എറിഞ്ഞ വാഗ്നര്‍ മൂന്ന് തവണ അദ്ദേഹത്തിന്റെ വിക്കറ്റ് നേടി. 20 ശരാശരിയില്‍ 60 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. 2019 നവംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാനാവാത്ത കോലിക്ക് കിവീസിന്റെ പേസ് നിര വലിയ വെല്ലുവിളിയാവുമെന്നതില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications