Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 Final: ബയോബബിള്‍ മറികടന്ന് ആറ് ന്യൂസീലന്‍ഡ് താരങ്ങള്‍, പരാതി നല്‍കാനൊരുങ്ങി ബിസിസിഐ

സതാംപ്റ്റന്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ ഗുരുതര ചട്ടലംഘനം നടത്തി ന്യൂസീലന്‍ഡ് താരങ്ങള്‍. കോവിഡ് സാഹചര്യത്തില്‍ എല്ലാത്താരങ്ങള്‍ക്കും ബയോബബിള്‍ സുരക്ഷ നല്‍കി കര്‍ശന നിയന്ത്രണങ്ങളും ഐസിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, ഹെന്റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ഡാറില്‍ മിച്ചല്‍ എന്നീ താരങ്ങളോടൊപ്പം ഫിസിയോ ടോമി സിംസിക്കും ബയോബബിള്‍ സുരക്ഷ മറികടന്ന് ഗോള്‍ഫ് കളിക്കാന്‍ പോയത്.

ന്യൂസീലന്‍ഡ് താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയില്‍ നിരാശ അറിയിച്ച ബിസിസി ഐ ഐസിസിക്ക് പരാതി നല്‍കിയേക്കുമെന്നാണ് വിവരം. അങ്ങനെ ഔദ്യോഗിക പരാതി നല്‍കി നടപടി ഉണ്ടായാല്‍ ചിലപ്പോള്‍ ഈ താരങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കേണ്ട സാഹചര്യം ഉണ്ടാവും. കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തരമൊരു നടപടി കിവീസ് ടീമിന്റെ ഭാഗത്ത് നിന്നുണ്ടായത് ഇന്ത്യന്‍ താരങ്ങളെയും ആശങ്കപ്പെടുത്തുന്നു.

ബിസിസിഐ ഇത് സംബന്ധിച്ച് ഐസിസിക്ക് പരാതി നല്‍കിയേക്കുമെന്ന് ബിസിസിഐയുടെ സീനിയര്‍ മെമ്പറെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ സമയം ഹോട്ടലിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഗോള്‍ഫ് കളിക്കാന്‍ പോയതെന്നും ഇത് ഹോട്ടലിന്റെ ഭാഗം തന്നെയാണെന്നും അതിനാല്‍ സുരക്ഷാലംഘനം നടന്നിട്ടില്ലെന്നുമുള്ള നിലപാടിലാണ് ന്യൂസീലന്‍ഡ് ടീം മാനേജ്‌മെന്റുള്ളത്.

bcci

ഈ മാസം 18നാണ് ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. സതാംപ്റ്റനാണ് മത്സര വേദി. ഇന്ത്യയും ന്യൂസീലന്‍ഡും തങ്ങളുടെ 15 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ന്യൂസീലന്‍ഡ് നിരയില്‍ മിച്ചല്‍ സാന്റ്‌നറൊഴികെ മറ്റ് പ്രമുഖരെല്ലാം ടീമില്‍ ഇടം പിടിച്ചപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് ഇടം ലഭിച്ചില്ല.

ഇംഗ്ലണ്ടിനെതിരേ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയിച്ചെത്തുന്ന ന്യൂസീലന്‍ഡിനാണ് കലാശപ്പോരാട്ടത്തില്‍ മുന്‍തൂക്കം. താരങ്ങളെല്ലാം മികച്ച ഫോമിലുമാണ്. അതേ സമയം സന്നാഹ മത്സരം ലഭിക്കാതെയാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. അത് ടീമിനെ സംബന്ധിച്ച് തിരിച്ചടിയായേക്കും. എന്നാല്‍ ഓസ്‌ട്രേലിയയിലടക്കം പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ എത്തുന്നത്.

തകര്‍പ്പന്‍ ബൗളിങ് നിരയുള്ളതാണ് ഇന്ത്യയുടെ കരുത്ത്. ബുംറ, ഷമി, ഇഷാന്ത്, സിറാജ്, ശര്‍ദുല്‍, ഉമേഷ് എന്നിവരെല്ലാം പേസ് നിരയിലുള്ളപ്പോള്‍ അശ്വിനും ജഡേജയും സ്പിന്‍ നിരയിലുമുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരുടെ ബാറ്റിങ് കരുത്തിലും ഇന്ത്യ വളരെ പ്രതീക്ഷവെക്കുന്നു.

Story first published: Wednesday, June 16, 2021, 10:23 [IST]
Other articles published on Jun 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+