WTC 2021 Final: ടൂര്‍ണമെന്റിലെ ടോപ് ഫൈവ് റണ്‍വേട്ടക്കാര്‍ ഇവര്‍, ഇന്ത്യയില്‍ നിന്ന് ഒരാള്‍
സതാംപ്റ്റന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് അടുത്തിരിക്കുകയാണ്. ജൂണ്‍ 18ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഇംഗ്ലണ്ടിലാണ് ആവേശ ഫൈനല്‍ നടക്കുന്നത്. ഇന്ത്യയെക്കാള്‍ ഇംഗ്ലണ്ടിലെ സാഹചര്യം സുപരിചിതം ന്യൂസീലന്‍ഡിനാണ്. എന്നാല്‍ കരുത്തുറ്റ താരനിര ഇന്ത്യക്കൊപ്പമുള്ളത് മത്സരത്തിന്റെ ആവേശം ഉയര്‍ത്തുന്നു. ടൂര്‍ണമെന്റ് അവസാനിക്കാനൊരുങ്ങവെ റണ്‍വേട്ടക്കാരിലെ ടോപ് ഫൈവിനെ പരിചയപ്പെടാം.

അജിന്‍ക്യ രഹാനെ
ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് അഞ്ചാം സ്ഥാനത്ത്. 28 ഇന്നിങ്‌സില്‍ നിന്ന് 1095 റണ്‍സാണ് രഹാനെ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യന്‍ താരങ്ങളില്‍ ടൂര്‍ണമെന്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരം രഹാനെയാണ്. ഓസ്‌ട്രേലിയയില്‍ കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് രഹാനെയായിരുന്നു.

ബെന്‍ സ്‌റ്റോക്‌സ്
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് നാലാം സ്ഥാനത്ത്. 32 ഇന്നിങ്‌സില്‍ നിന്ന് 46 ശരാശരിയില്‍ 1334 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 2019ലെ ആഷസിലെ 135* റണ്‍സ് പോരാട്ടവും ഇതില്‍ ഉള്‍പ്പെടും. വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ 176 റണ്‍സാണ് സ്റ്റോക്‌സിന്റെ ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍.

സ്റ്റീവ് സ്മിത്ത്
ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് മൂന്നാം സ്ഥാനത്ത്. 22 ഇന്നിങ്‌സില്‍ നിന്ന് 63.85 ശരാശരിയില്‍ 1341 റണ്‍സാണ് സ്മിത്തിന്റെ പേരിലുള്ളത്. നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ആഷസ് ടെസ്റ്റില്‍ സെഞ്ച്വറി നേടിയാണ് സ്മിത്തിന്റെ തിരിച്ചുവരവ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണ് സ്മിത്ത്.

ജോ റൂട്ട്
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. 37 ഇന്നിങ്‌സില്‍ നിന്ന് 47.42 ശരാശരിയില്‍ 1660 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2020ല്‍ മോശം ഫോമിലായിരുന്ന റൂട്ട് 2021ല്‍ ഇന്ത്യക്കെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും ഇരട്ട സെഞ്ച്വറി നേടി. 228 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് സെഞ്ച്വറി പ്രകടനങ്ങളും എവേ മത്സരത്തിലാണ് റൂട്ട് നടത്തിയതെന്നതാണ് ശ്രദ്ധേയം.

മാര്‍നസ് ലാബുഷെയ്ന്‍
ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്‌നാണ് റണ്‍വേട്ടക്കാരില്‍ തലപ്പത്ത്. 23 ഇന്നിങ്‌സില്‍ നിന്ന് 72.82 ശരാശരിയില്‍ 1675 റണ്‍സാണ് ലാബുഷെയ്ന്‍ നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ടൂര്‍ണമെന്റില്‍ സ്റ്റീവ് സ്മിത്തിന്റെ മികവിനെക്കാളും ഒരുപടി മുകളില്‍ നിക്കാന്‍ ലാബുഷെയ്‌നായി. 215 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications