For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ടൂര്‍ണമെന്റിലെ മികച്ച അഞ്ച് വ്യക്തിഗത പ്രകടനങ്ങളിതാ, കോലി മൂന്നാം സ്ഥാനത്ത്

മുംബൈ: ഐസിസി ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 ഫൈനലിലേക്ക് എത്തിനില്‍ക്കുകയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് കൂടുതല്‍ ആരാധക പിന്തുണ ലഭിക്കുന്ന തരത്തില്‍ ആവേശം നല്‍കുകയെന്നതാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്ന ആശയം കൊണ്ടുവരാന്‍ ഐസിസിയെ പ്രേരിപ്പിച്ചത്. ഇത് ഏറെക്കുറെ വിജയമായെന്നും പറയാം. 2019ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് കലാശപ്പോരാട്ടത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യയും ന്യൂസീലന്‍ഡുമാണ് നേര്‍ക്കുനേര്‍ എത്തിയിരിക്കുന്നത്. ടൂര്‍ണമെന്റ് ഫൈനലിലേക്ക് എത്തി നില്‍ക്കവെ അഞ്ച് മികച്ച വ്യക്തിഗത പ്രകടനങ്ങളിതാ.

ദിമുത് കരുണരത്‌ന

ദിമുത് കരുണരത്‌ന

ശ്രീലങ്കന്‍ നായകനും ഇടം കൈയന്‍ ഓപ്പണറുമായ ദിമുത് കരുണ രത്‌നയാണ് അഞ്ചാം സ്ഥാനത്ത്. ബംഗ്ലാദേശിനെതിരായി ഈ വര്‍ഷം ഏപ്രിലില്‍ നടന്ന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ 244 റണ്‍സാണ് അദ്ദേഹം നേടിയത്. 437 പന്തുകള്‍ നേരിട്ട് 26 ബൗണ്ടറി ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. 698 മിനുട്ട് അദ്ദേഹം ക്രീസില്‍ ചിലവിട്ടു. ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള ഓപ്പണര്‍മാരില്‍ ഒരാള്‍ക്കൂടിയാണ് കരുണരത്‌ന.

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് നാലാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 251 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 412 പന്തുകള്‍ നേരിട്ട വില്യംസണ്‍ 34 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയത്. മത്സരത്തിലെ താരവും വില്യംസണായിരുന്നു. നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ വില്യംസണ്‍ സമീപകാലത്തായി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.

വിരാട് കോലി

വിരാട് കോലി

മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പുറത്താവാതെ 254 റണ്‍സാണ് അദ്ദേഹം നേടിയത്. 336 പന്തുകള്‍ നേരിട്ട് 33 ഫോറും രണ്ട് സിക്‌സും കോലി പറത്തി. 2019 നവംബറിന് ശേഷം ഒരു സെഞ്ച്വറി പോലും ഇന്ത്യന്‍ നായകന് നേടാനായിട്ടില്ല. എന്നാല്‍ തന്റെ ശരാശരിക്ക് കോട്ടവരാതെയുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമോയെന്ന് കണ്ടറിയാം.

സാക് ക്രോളി

സാക് ക്രോളി

ഇംഗ്ലണ്ട് താരം സാക് ക്രോളിയാണ് രണ്ടാം സ്ഥാനത്ത്. 2020ല്‍ ഇംഗ്ലണ്ടിന്റെ ഓപ്പണറായി എത്തിയ താരം പാകിസ്താനെതിരേ സതാംപ്റ്റണില്‍ നടന്ന മത്സരത്തില്‍ 267 റണ്‍സാണ് അടിച്ചെടുത്തത്. മൂന്നാം നമ്പറില്‍ ഇറങ്ങിയാണ് ക്രോളിയുടെ മിന്നും പ്രകടനം. 22ാം വയസിലാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇംഗ്ലണ്ടിനുവേണ്ടി ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് ക്രോളി. 393 പന്തുകള്‍ നേരിട്ട് 34 ഫോറും 1 സിക്‌സുമാണ് അദ്ദേഹം നേടിയത്. സമനിലയായ മത്സരത്തില്‍ താരമായതും ക്രോളിയാണ്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമ. പാകിസ്താനെതിരേ പുറത്താവാതെ 335 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 418 പന്തുകള്‍ നേരിട്ട അദ്ദേഹം 39 ഫോറും 1 സിക്‌സുമാണ് നേടിയത്. വാര്‍ണറിന്റെ തകര്‍പ്പന്‍ ബാറ്റിങ് കണ്ട മത്സരത്തില്‍ ഇന്നിങ്‌സിനും 48 റണ്‍സിനുമാണ് ഓസ്‌ട്രേലിയ പാകിസ്താനെ തോല്‍പ്പിച്ചത്.

Story first published: Monday, May 24, 2021, 13:12 [IST]
Other articles published on May 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+