For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് തകര്‍ത്തുവിട്ട മൂന്ന് മത്സരങ്ങളിതാ

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഈ മാസം 18ന് സതാംപ്റ്റണില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിലെ പിച്ച് വലിയ വെല്ലുവിളി തന്നെയാണ്. കെയ്ന്‍ വില്യംസണിന്റെ കിവീസ് അതി ശക്തരായ താരനിരകൂടിയായതിനാല്‍ ഇന്ത്യയ്ക്ക് കീഴടക്കുക എളുപ്പമാവില്ല. അതി ശക്തമായ മത്സരം തന്നെ നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് തകര്‍ത്തുവിട്ട മൂന്ന് മത്സരങ്ങളിതാ.

2016 ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം

2016 ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം

2016ലെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രതീക്ഷയുള്ളതായിരുന്നു. ബാറ്റിങ് നിരയും ബൗളിങ് നിരയും അതി ശക്തരായിരുന്നു. എന്നാല്‍ ഗ്രൂപ്പ് രണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് ഞെട്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടിക്കിറങ്ങിയ ഇന്ത്യ 18.1 ഓവറില്‍ 79 റണ്‍സിന് പുറത്തായി. 47 റണ്‍സിന് ജയം ന്യൂസീലന്‍ഡിന്. രോഹിത് ശര്‍മ (5), ശിഖര്‍ ധവാന്‍ (1), വിരാട് കോലി (23), സുരേഷ് റെയ്‌ന (1), യുവരാജ് സിങ് (4), എംഎസ് ധോണി (30), ഹര്‍ദിക് പാണ്ഡ്യ (1) എന്നിവര്‍ക്കൊന്നും ടീമിനെ ജയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.

2000 ഐസിസി നോക്കൗട്ട് ഫൈനല്‍

2000 ഐസിസി നോക്കൗട്ട് ഫൈനല്‍

2000ലെ ഐസിസി നോക്കൗട്ട് ഫൈനല്‍ ഇന്ത്യയെ സംബന്ധിച്ച് മറക്കുക പ്രയാസമാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടിയപ്പോള്‍ രണ്ട് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി ന്യൂസീലന്‍ഡ് വിജയിച്ചു. ഇന്ത്യക്കായി നായകന്‍ സൗരവ് ഗാംഗുലി (117) സെഞ്ച്വറി നേടിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (69) അര്‍ധ സെഞ്ച്വറിയും നേടി.

ഒന്നാം വിക്കറ്റില്‍ 141 റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടെങ്കിലും മധ്യനിരയുടെ കൂട്ടത്തകര്‍ച്ച വലിയ സ്‌കോര്‍ നേടുന്നതിന് തടസമായി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും ക്രിസ് കെയ്ര്‍സിന്റെ (102) സെഞ്ച്വറി മത്സരഫലം മാറ്റിമറിച്ചു. മധ്യനിരയില്‍ ക്രിസ് ഹാരിസും (46) തിളങ്ങി. സഹീര്‍ ഖാന്‍, വെങ്കിടേഷ് പ്രസാദ്, അജിത് അഗാര്‍ക്കര്‍,അനില്‍ കുംബ്ലെ തുടങ്ങിയ സൂപ്പര്‍ ബൗളര്‍മാരെല്ലാം ഉണ്ടായിട്ടും ഇന്ത്യയ്ക്ക് വിജയം നേടാനായില്ല.

2019 ഏകദിന ലോകകപ്പ് സെമി ഫൈനല്‍

2019 ഏകദിന ലോകകപ്പ് സെമി ഫൈനല്‍

ഇന്ത്യന്‍ ആരാധകരുടെ മനസില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് 2019ലെ ഏകദിന ലോകകപ്പ് സെമി. ഇന്ത്യ കിരീടം സ്വന്തമാക്കുമെന്ന് ഉറച്ച് തുടര്‍ ജയങ്ങളോടെ കുതിക്കവെയാണ് ന്യൂസീലന്‍ഡിനോട് സെമിയില്‍ പരാജയപ്പെടുന്നത്. എംഎസ് ധോണിയുടെ ഇന്ത്യന്‍ ജഴ്‌സിയിലെ അവസാന മത്സരമെന്ന നിലയിലും ആരാധകര്‍ക്ക് ഈ മത്സരം വേദനയാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡിനെ 239 എന്ന സ്‌കോറിലേക്ക് ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും മറുപടിക്കിറങ്ങി 221 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്. കെയ്ന്‍ വില്യംസണ്‍ (67), റോസ് ടെയ്‌ലര്‍ (74) എന്നിവര്‍ കിവീസിനായി തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ (77), എംഎസ് ധോണി (50) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യക്കായി തിളങ്ങാനായത്.

Story first published: Tuesday, June 1, 2021, 9:24 [IST]
Other articles published on Jun 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+