WTC 2021: രോഹിതിനൊപ്പം ഓപ്പണിങ്ങില്‍ ഗില്ലല്ല, മായങ്ക് ഇറങ്ങണമായിരുന്നു, മൂന്ന് കാരണങ്ങളിതാ
സതാംപ്റ്റണ്‍: പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസീലന്‍ഡ് നേടിയിരിക്കുകയാണ്. ഇന്ത്യയുടെയും വിരാട് കോലിയുടെയും സ്വപ്‌നങ്ങളെ തകര്‍ത്ത് എട്ട് വിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ ജയം. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ടീമിന് തിരിച്ചടിയായത്. ടോപ് ഓഡറും മധ്യനിരയും ഒരുപോലെ സതാംപ്റ്റണില്‍ നിരാശപ്പെടുത്തി.

ഫൈനലില്‍ മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍ എന്നിവരെ തഴഞ്ഞ് ഓപ്പണറായി രോഹിതിനൊപ്പം ഇറങ്ങിയത് ശുഭ്മാന്‍ ഗില്ലായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടത്തിലും ഗില്ലിന് അവസരം ലഭിക്കുകയായിരുന്നു. എന്നാല്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് 36 റണ്‍സ് മാത്രം നേടിയ ഗില്ലിനെക്കാള്‍ ഫൈനലില്‍ ഓപ്പണറാന്‍ അര്‍ഹന്‍ മായങ്ക് അഗര്‍വാളായിരുന്നു. അതിനുള്ള മൂന്ന് കാരണങ്ങളിതാ.

സ്ഥിരതയോടെയുള്ള ബാറ്റിങ് പ്രകടനം
ഓപ്പണിങ്ങില്‍ സ്ഥിരതയോടെ തിളങ്ങാന്‍ മായങ്കിന് സാധിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 12 മത്സരത്തില്‍ നിന്ന് 42.85 ശരാശരിയില്‍ 857 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.243 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബൗളര്‍ക്കെതിരേ കൂടുതല്‍ ആധിപത്യം പുലര്‍ത്തി കളിക്കുന്ന മായങ്ക് 55.07 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലാണ് കളിച്ചിരുന്നത്. ഓസ്‌ട്രേലിയയില്‍ നിരാശപ്പെടുത്തിയതിനാല്‍ മാത്രം ടീമിലെ സ്ഥാനം നഷ്ടപ്പെടേണ്ട താരമല്ല മായങ്ക്.

നിലവിലെ ഫോമിലും മുന്‍തൂക്കം
ഐപിഎല്‍ ടെസ്റ്റിലേക്ക് പരിഗണന ലഭിക്കാനുള്ള വഴിയല്ലെങ്കിലുംഐപിഎല്ലിലെ ഫോം പരിഗണിക്കാം. ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നിരാശപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട് പരമ്പരയിലും ഗില്ലിന് വലിയൊരു ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ ആദ്യ പാദത്തില്‍ 260 റണ്‍സ് മായങ്ക് നേടി. ഇംഗ്ലണ്ട് പരമ്പരയില്‍ മായങ്കിന് അവസരം ലഭിച്ചെരുന്നെങ്കിലും അത് ഫൈനലിലേക്കും ചിലപ്പോള്‍ ഇന്ത്യക്ക് ഉപകരിക്കുമായിരുന്നു.

റണ്‍സ് ഉയര്‍ത്താനുള്ള മികവ്
അമിത പ്രതിരോധം കാഴ്ചവെക്കുന്ന താരമല്ല മായങ്ക് അഗര്‍വാള്‍. അതിനാല്‍ത്തന്നെ പ്രതിരോധത്തിലൂടെ സമ്മര്‍ദ്ദം നല്‍കാതെ ആക്രമിച്ച് റണ്‍സ് ഉയര്‍ത്തുന്നതിലാണ് അദ്ദേഹത്തിന് താല്‍പര്യം. ഇന്ത്യക്കായി ടൂര്‍ണമെന്റില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ രണ്ടാമത്തെ ഓപ്പണറാണ് മായങ്ക് അഗര്‍വാള്‍. ഇംഗ്ലണ്ടിലെ സാഹചര്യത്തിന് ഇതിന് മുമ്പ് കളിച്ചിട്ടുള്ള മായങ്കിന് ഫൈനലില്‍ അവസരം ലഭിക്കേണ്ടതായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications