വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: പ്രഥമ ചാമ്പ്യന്മാരായി ന്യൂസീലന്‍ഡ്, ഇന്ത്യയുടെ തോല്‍വിയുടെ മൂന്ന് കാരണങ്ങള്‍ ഇതാ

സതാംപ്റ്റണ്‍: രണ്ട് ദിവസം മഴമൂലം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടിട്ടും ന്യൂസീലന്‍ഡിന്റെ കിരീട നേട്ടത്തെ തടഞ്ഞ് നിര്‍ത്താനായില്ല. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് കിരീടം നേടിയത്. കെയ്ന്‍ വില്യംസണ്‍ നായകനെന്ന നിലയില്‍ ആദ്യ ഐസിസി കിരീടം ഉയര്‍ത്തിയപ്പോള്‍ വിരാട് കോലി കാത്തിരിപ്പ് തുടരുന്നു.

ഇന്ത്യ മുന്നോട്ട് വെച്ച് 140 എന്ന ചെറിയ വിജയലക്ഷ്യം 45.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസീലന്‍ഡ് മറികടന്നു. കെയ്ന്‍ വില്യംസണ്‍ (52*), റോസ് ടെയ്‌ലര്‍ (47*) എന്നിവരുടെ പ്രകടനമാണ് മികച്ച വിജയം ന്യൂസീലന്‍ഡിന് സമ്മാനിച്ചത്. ഇന്ത്യയുടെ ബാറ്റിങ് നിര രണ്ടാം ഇന്നിങ്‌സില്‍ കൂട്ടത്തകര്‍ച്ച നേരിട്ടതാണ് തിരിച്ചടിയായത്. ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച മൂന്ന് കാരണങ്ങളിതാ.

ന്യൂസീലന്‍ഡ് വാലറ്റത്തെ പുറത്താക്കാന്‍ വൈകി

ന്യൂസീലന്‍ഡ് വാലറ്റത്തെ പുറത്താക്കാന്‍ വൈകി

ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 എന്ന നിലയിലേക്ക് തകര്‍ന്ന ന്യൂസീലന്‍ഡിനെ 249 എന്ന സ്‌കോറിലേക്കെത്തിച്ചത് വാലറ്റത്തിന്റെ പ്രകടനമാണ്. മുന്‍ നിരയെ തകര്‍ക്കാന്‍ സാധിച്ച ഇന്ത്യക്ക് വാലറ്റത്തെ എറിഞ്ഞിടാന്‍ സാധിച്ചില്ല. അതിനാല്‍ 32 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങേണ്ടി വന്നു. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമായി. ടിം സൗത്തി (30), കെയ്ല്‍ ജാമിസന്‍ (21) എന്നിവരുടെ പ്രകടനമാണ് അതില്‍ പ്രധാനം. ഇന്ത്യയുടെ ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ല.

ഏറ്റവും മോശം ഷോട്ടുകള്‍ കളിച്ച് പുറത്തായി

ഏറ്റവും മോശം ഷോട്ടുകള്‍ കളിച്ച് പുറത്തായി

രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ തന്നെയാണ്. ഇത്രയും നിര്‍ണ്ണായക മത്സരത്തിന്റെ നിര്‍ണ്ണായക സമയത്ത് ഇന്ത്യയുടെ മിക്ക ബാറ്റ്‌സ്മാന്‍മാരും പുറത്തായത് ഏറ്റവും മോശം ഷോട്ട് കളിച്ചാണ്. ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ അനാവശ്യമായി ബാറ്റ് വെച്ച് കോലി പുറത്തായപ്പോള്‍ ലെഗ് സൈഡിലെ പന്തിലാണ് അജിന്‍ക്യ രഹാനെ പുറത്തായത്. പുജാരയും അനാവശ്യമായി ബാറ്റ് വെക്കുകയായിരുന്നു. ഇന്‍സ്വിങ്ങറില്‍ ഷോട്ടിന് മുതിരാതെയാണ് രോഹിത് ശര്‍മ എല്‍ബിയില്‍ കുടുങ്ങിയത്.

ജസ്പ്രീത് ബുംറക്ക് ഒന്നും ചെയ്യാനായില്ല

ജസ്പ്രീത് ബുംറക്ക് ഒന്നും ചെയ്യാനായില്ല

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ കാഴ്ചക്കാരനായി ഒതുങ്ങിയത് ഇന്ത്യയുടെ തോല്‍വിയിലെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. മറ്റ് പേസര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ബുംറയ്ക്കായില്ല. ഒന്നാം ഇന്നിങ്‌സില്‍ 26 ഓവര്‍ എറിഞ്ഞ് 57 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 10.4 ഓവറില്‍ 35 റണ്‍സും ബുംറ വിട്ടുകൊടുത്തു.

Story first published: Thursday, June 24, 2021, 8:59 [IST]
Other articles published on Jun 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X