WTC 2021: പുജാരെയെന്ന വന്മരം, ടൂര്‍ണമെന്റിലെ താരത്തിന്റെ മൂന്ന് മികച്ച പ്രകടനങ്ങളിതാ
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയില്‍ ബാറ്റിങ് നിരയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ചേതേശ്വര്‍ പുജാരയെന്ന ബാറ്റ്‌സ്മാനില്‍ ഇന്ത്യ വളരെ പ്രതീക്ഷ വെക്കുന്നു. ഓസ്‌ട്രേലിയയിലടക്കം ഇന്ത്യയുടെ വന്മതിലായി പുജാരയുണ്ടായിരുന്നു. ഇംഗ്ലണ്ടിലും പുജാരയാണ് ഇന്ത്യയുടെ നട്ടെല്ല്. 17 ടെസ്റ്റില്‍ നിന്ന് 878 റണ്‍സാണ് അദ്ദേഹം നേടിയത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടത്തിലേക്ക് എത്തിനില്‍ക്കവെ ടൂര്‍ണമെന്റിലെ പുജാരയുടെ മൂന്ന് മികച്ച പ്രകടനങ്ങളിതാ.

ഓസ്‌ട്രേലിയക്കെതിരേ 77 റണ്‍സ്
ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിലാണ് ചേതേശ്വര്‍ പുജാരയുടെ 77 റണ്‍സ് പ്രകടനം. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കുവേണ്ടി 205 പന്തുകള്‍ നേരിട്ടാണ് പുജാരയുടെ പ്രകടനം. 12 ഫോറും ഇതില്‍ ഉള്‍പ്പെടും. ഓസീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ മതില്‍ തീര്‍ക്കാന്‍ പുജാരക്ക് സാധിച്ചു. റിഷഭ് പന്ത് 97 റണ്‍സും നേടി തിളങ്ങി. മത്സരം സമനിലയില്‍ അവസാനിച്ചതിന് പിന്നില്‍ പുജാരയുടെ ക്ഷമയോടെയുള്ള ഇന്നിങ്‌സിന്റെ പങ്ക് വലുതായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 81 റണ്‍സ്
2019ല്‍ ഇന്ത്യയില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലാണ് പുാജരയുടെ 81 റണ്‍സ് പ്രകടനം. മോശം ഫോമിനെത്തുടര്‍ന്ന് വലിയ വിമര്‍ശനം നേരിട്ട് പരമ്പരക്കെത്തിയ പുജാര ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ തന്നെ തകര്‍പ്പന്‍ പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിച്ചു. അമിത പ്രതിരോധത്തിലേക്ക് നീങ്ങാതെ മോശം പന്തുകളെ ആക്രമിച്ച് കളിച്ച പുജാര 148 പന്തുകള്‍ നേരിട്ട് 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് 81 റണ്‍സ് നേടിയത്. രോഹിത് ശര്‍മ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ മത്സരത്തില്‍ 203 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.

ഇംഗ്ലണ്ടിനെതിരേ 73 റണ്‍സ്
ഇന്ത്യയില്‍ നടന്ന ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലാണ് പുജാരയുടെ മികച്ച മൂന്നാമത്തെ പ്രകടനം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 73 റണ്‍സാണ് അദ്ദേഹം നേടിയത്. 143 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികള്‍ ഉള്‍പ്പെട്ട തകര്‍പ്പന്‍ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരമായിരുന്നു ഇത്. ആതിഥേയരായ ഇന്ത്യയെ 227 റണ്‍സിന് ഇംഗ്ലണ്ട് തോല്‍പ്പിച്ചു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പരയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടവും സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications