For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: കിവീസിനെതിരേ ഇന്ത്യന്‍ താരങ്ങളുടെ മികച്ച മൂന്ന് ബാറ്റിങ് പ്രകടനങ്ങള്‍ ഇതാ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ജൂണ്‍ 18ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെയാണ് ഇന്ത്യ നേരിടുന്നത്. ഇംഗ്ലണ്ടാണ് മത്സര വേദി. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണിത്. ഒന്നാം നമ്പര്‍ ടീമായാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. ഇംഗ്ലണ്ടിലാണ് മത്സരമെന്നതിനാല്‍ത്തന്നെ സാഹചര്യങ്ങള്‍ കിവീസിന് അല്‍പ്പം മുന്‍തൂക്കം നല്‍കുന്നു. ഫൈനലിന് ഇന്ത്യ ഇറങ്ങാനിരിക്കെ ന്യൂസീലന്‍ഡിനെതിരായ ഇന്ത്യന്‍ താരങ്ങളുടെ മികച്ച മൂന്ന് ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.


വിനോദ് മങ്കാദ് (231)

വിനോദ് മങ്കാദ് (231)

1956ലെ ചെന്നൈ ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരേ വിനോദ് മങ്കാദിന്റെ ബാറ്റിങ് പ്രകടനം ആരാധകര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. 231 റണ്‍സാണ് അദ്ദേഹം നേടിയത്. 525 മിനുട്ട് ക്രീസില്‍ ചിലവിട്ടാണ് അദ്ദേഹത്തിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം. 21 ഫോറുകള്‍ ഈ ഇന്നിങ്‌സില്‍ ഉള്‍പ്പെടും. ഈ മത്സരത്തില്‍ പങ്കജ് റോയിക്കൊപ്പം (173) ഓപ്പണിങ്ങില്‍ 413 റണ്‍സിന്റെ ചരിത്ര കൂട്ടുകെട്ടും വിനോദ് സൃഷ്ടിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണിത്. മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 109 റണ്‍സിനും ജയിച്ചു. പരമ്പര 2-0നാണ് ഇന്ത്യ ജയിച്ചത്. മത്സരത്തില്‍ ഇന്ത്യക്കായി സുഭാഷ് ഗുപ്ത ഒമ്പത് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

മുഹമ്മദ് അസ്ഹറുദ്ദീന്‍ (192)

മുഹമ്മദ് അസ്ഹറുദ്ദീന്‍ (192)

1990ല്‍ ഓക്്‌ലന്‍ഡില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയ 192 റണ്‍സും എന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഇന്നിങ്‌സാണ്.421 മിനുട്ട് നീണ്ട ക്ഷമയോടെയുള്ള ഇന്നിങ്‌സില്‍ 26 ഫോറാണ് അദ്ദേഹം നേടിയത്. 259 പന്തുകളില്‍ നിന്നാണ് അസ്ഹറുദ്ദീന്റെ നേട്ടം. മത്സരം സമനിലയിലാണ് കലാശിച്ചത്. ഇന്ത്യന്‍ ടീമിന്റെ ന്യൂസീലന്‍ഡിലെ ശക്തമായ പ്രകടനങ്ങളിലൊന്നായാണ് ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്. അസ്ഹറുദ്ദീന്റെ കരിയറിലെത്തന്നെ മികച്ച ബാറ്റിങ് പ്രകടനങ്ങളിലൊന്നാണിത്.

രാഹുല്‍ ദ്രാവിഡ് (222)

രാഹുല്‍ ദ്രാവിഡ് (222)

ഇന്ത്യയുടെ ബാറ്റിങ് വന്മതില്‍ രാഹുല്‍ ദ്രാവിഡിന്റെ 2003ലെ ഇരട്ട സെഞ്ച്വറി പ്രകടനം കിവീസിനെതിരായ മികച്ച ഇന്നിങ്‌സ് തന്നെയായിരുന്നു. അഹമ്മദാബാദ് വേദിയായ മത്സരത്തില്‍ 222 റണ്‍സാണ് അദ്ദേഹം നേടിയത്. 578 മിനുട്ട് ക്രീസില്‍ ചിലവിട്ട് 387 പന്തുകള്‍ നേരിട്ടാണ് അദ്ദേഹം തന്റെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതില്‍ 28 ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. ലക്ഷ്മണുമായി 130 റണ്‍സിന്റെയും ഗാംഗുലിയുമായി 182 റണ്‍സിന്റെയും കൂട്ടുകെട്ട് ഉണ്ടാക്കാനും ദ്രാവിഡിനായി. എന്നാല്‍ മത്സരം സമനിലയിലാണ് കലാശിച്ചത്.

Story first published: Tuesday, May 11, 2021, 11:44 [IST]
Other articles published on May 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+