WTC 2021: വിരാട് കോലി X കെയ്ന്‍ വില്യംസണ്‍, ആരാണ് മികച്ച ടെസ്റ്റ് നായകന്‍? കണക്കുകളിതാ
സതാംപ്റ്റന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18ന് നടക്കുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് ജയിക്കുമെന്ന് പ്രവചിക്കുക പോലും പ്രയാസം. ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം എന്നതുപോലെ തന്നെ വിരാട് കോലി-കെയ്ന്‍ വില്യംസണ്‍ എന്നീ രണ്ട് സൂപ്പര്‍ നായകന്മാര്‍ തമ്മിലുള്ള പോരാട്ടത്തിനുംകൂടിയാണ് കലാശപ്പോരാട്ടം സാക്ഷിയാവുന്നത്.

ആധുനിക ക്രിക്കറ്റില്‍ ബാറ്റിങ് മികവുകൊണ്ടും നായക മികവുകൊണ്ടും നേര്‍ക്കുനേര്‍ നില്‍ക്കുന്ന രണ്ട് താരങ്ങള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്നത് കണ്ടറിയണം. ഇന്ത്യയെ ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ ഉന്നതികളിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ താരമാണ് കോലി. വില്യംസണിന്റെ കീഴില്‍ കിവീസും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സര പരമ്പര കളിക്കുന്നുണ്ട്.നായകന്മാരെന്ന നിലയില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇരുവര്‍ക്കും മുന്നിലുള്ളത്. ഇവരില്‍ ആരാണ് ഏറ്റവും മികച്ചവനെന്ന പറയുക പ്രയാസമാണെങ്കിലും ഇരുവരുടെയും നായകന്മാരെന്ന നിലയിലെ കണക്കുകള്‍ പരിശോധിക്കാം.

വിരാട് കോലി
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി 60 ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനെ നയിച്ചപ്പോള്‍ 36 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 14 മത്സരം തോറ്റപ്പോള്‍ 10 മത്സരങ്ങള്‍ സമനിലയാക്കാനും കോലിക്ക് സാധിച്ചു. ഒരു തവണ കോലിയുടെ നേതൃത്വത്തിലും ഒരു തവണ ധോണിയുടെ അഭാവത്തിലും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ട്.
91 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ച കോലി 52.38 ശരാശരിയില്‍ 7490 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 27 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും കോലിക്കുണ്ട്. സെഞ്ച്വറികളുടെ എണ്ണത്തില്‍ നിലവിലെ നായകന്മാരില്‍ കോലിയാണ് മുന്നില്‍.

കെയ്ന്‍ വില്യംസണ്‍
30കാരനായ കെയ്ന്‍ വില്യംസണ്‍ 35 മത്സരങ്ങളിലാണ് കിവീസിനെ നയിച്ചത്. ഇതില്‍ 21 മത്സരത്തിലും ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിനായി. എട്ട് മത്സരം തോറ്റപ്പോള്‍ 6 മത്സരം സമനിലയായി. കോലിയേക്കാളും മികച്ച വിജയശതമാനം വില്യംസണാണ്. കോലിയോടൊപ്പം നില്‍ക്കുന്ന ബാറ്റിങ് റെക്കോഡും വില്യംസണുണ്ട്. 83 ടെസ്റ്റില്‍ നിന്ന് 54.31 ശരാശരിയില്‍ 7115 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 24 സെഞ്ച്വറിയും നാല് ഇരട്ട സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications