വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ഇന്ത്യയുടെ പ്ലേയിങ് 11ല്‍ എവിടെ മാറ്റം വേണം? നിര്‍ദേശിച്ച് സുനില്‍ ഗവാസ്‌കര്‍

സതാംപ്റ്റണ്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം മഴ നഷ്ടപ്പെടുത്തിയെങ്കിലും രണ്ടാം ദിനം തെളിഞ്ഞ ആകാശമാണ്. ഒരു മണിക്കൂര്‍ നേരത്തെ രണ്ടാം ദിനം മത്സരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സതാംപ്റ്റണിലെ വേഗ പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെയും മൂന്ന് പേസര്‍മാരെയും ഉള്‍പ്പെടുത്തിയുള്ള പ്ലേയിങ് 11 ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ മഴ പെയ്തതോടെ പിച്ചിന്റെ സ്വഭാവത്തിലും മാറ്റം വന്നിരിക്കുകയാണ്. ഈര്‍പ്പം നിറയുന്നതിനാല്‍ ബാറ്റിങ് നിര പ്രയാസപ്പെടും. സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ ടേണ്‍ ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങുന്നത് അബദ്ധമായേക്കും. എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച് ഇന്ത്യയുടെ പ്ലേയിങ് 11 മാറ്റം ഉണ്ടായേക്കുമെന്ന് ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധറും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ എവിടെയാണ് മാറ്റം വേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനില്‍ ഗവാസ്‌കര്‍. നിലവില്‍ ഫൈനലില്‍ കമന്റേറ്ററായി സുനില്‍ ഗവാസ്‌കര്‍ സതാംപ്റ്റണിലുണ്ട്. 'ടോസ് ഇടുമ്പോള്‍ ക്യാപ്റ്റന്‍ പ്ലേയിങ് 11 കൈമാറുന്നത് വരെ ടീമിനെ മാറ്റാന്‍ അവസരമുണ്ട്. അതിനാല്‍ത്തന്നെ അവസാന നിമിഷം വരെ ടീമിനെ മാറ്റാന്‍ അവസരമുണ്ട്.

sunilgavaskar-

ക്യാപ്റ്റനായിരിക്കുമ്പോള്‍ സ്പിന്നറെയാണോ എക്‌സ്ട്രാ ബാറ്റ്‌സ്മാനെയാണോ കളിപ്പിക്കേണ്ടതെന്ന ആശയക്കുഴപ്പം ഉണ്ടാവും. ഞാനായിരുന്നെങ്കില്‍ എതിരാളിയുടെ 11ന്‍ അറിഞ്ഞ ശേഷം ടോസിന് തൊട്ട്മുമ്പ് പേപ്പറില്‍ 11നില്‍ മാറ്റം വരുത്തുമായിരുന്നു.ടോസിന് മുമ്പ് ഏത് സമയത്തും ക്യാപ്റ്റന് പ്ലേയിങ് 11ല്‍ മാറ്റം വരുത്താന്‍ സാധിക്കും'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ആറാം നമ്പറില്‍ ഒരു ബാറ്റ്‌സ്മാനെ പരിഗണിച്ച് ഒരു സ്പിന്നറുമായി മുന്നോട്ട് പോകണമെന്നാണ് സുനില്‍ പറയുന്നത്. 'കാലാവസ്ഥ ഇങ്ങനെയായതിനാല്‍ ഒരു അധിക ബാറ്റ്‌സ്മാനുമായി മുന്നോട്ട് പോകണമെന്നാണ് കരുതുന്നത്. ഈ സാഹചര്യം ന്യൂസീലന്‍ഡ് പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമാണ്. അതിനാല്‍ നിലവില്‍ ആറാം നമ്പറില്‍ കളിക്കുന്ന റിഷഭ് പന്ത് ഏഴാം നമ്പറില്‍ ഇറങ്ങണം. ആറാം നമ്പറില്‍ ഒരു അധിക ബാറ്റ്‌സ്മാനെ കളിപ്പിക്കണം. ഒരു സ്പിന്നറെ ഒഴിവാക്കണം'-ഗവാസ്‌കര്‍ പറഞ്ഞു.

അങ്ങനെ ഇന്ത്യ മാറ്റത്തിന് തയ്യാറായാല്‍ രവീന്ദ്ര ജഡേജ പുറത്തിരിക്കാനാണ് സാധ്യത. പരിചയ സമ്പന്നനായ സ്പിന്നറെന്ന നിലയില്‍ അശ്വിന് മുന്‍തൂക്കം ലഭിക്കും. അധിക ബാറ്റ്‌സ്മാനായി ഹനുമ വിഹാരി എത്താനാണ് സാധ്യത. ഓസ്‌ട്രേലിയയില്‍ തിളങ്ങിയ വിഹാരി കഴിഞ്ഞ കൗണ്ടി ക്രിക്കറ്റിലും കളിച്ചിരുന്നു.

Story first published: Saturday, June 19, 2021, 12:47 [IST]
Other articles published on Jun 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X