വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: രോഹിത് ശര്‍മക്ക് മുന്നിലുള്ള വെല്ലുവിളിയെന്ത്? ചൂണ്ടിക്കാട്ടി മുന്‍ കിവീസ് ഓള്‍റൗണ്ടര്‍

സതാംപ്റ്റണ്‍: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഈ മാസം 18ന് നടക്കാന്‍ പോവുകയാണ്. ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ തകര്‍ത്ത് ഒന്നാം നമ്പര്‍ ടീമായി എത്തുന്ന ന്യൂസീലന്‍ഡ് ഇന്ത്യക്ക് വലിയ വെല്ലുവിളിയാവുമെന്നുറപ്പാണ്. എന്നാല്‍ മികച്ച താരനിരയുള്ള ഇന്ത്യ സജീവ പ്രതീക്ഷയിലാണ്. ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടി ഇന്ത്യ തങ്ങളുടെ കരുത്ത് തെളിയിച്ചതാണ്.

എന്നാല്‍ ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ ഡ്യൂക്‌സ് ബോളുകളും ചേരുമ്പോള്‍ ബാറ്റിങ് നിരയ്ക്കത് വലിയ വെല്ലുവിളിയാവും. ഇപ്പോഴിതാ ഇന്ത്യയുടെ സീനിയര്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് വെല്ലുവിളിയാവുന്നത് എന്താണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ കിവീസ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. ന്യൂസീലന്‍ഡിന്റെ സ്വിങ് ബൗളര്‍മാരെ നേരിടാന്‍ രോഹിത് പ്രയാസപ്പെടുമെന്നാണ് സ്റ്റൈറിസിന്റെ വിലയിരുത്തല്‍.

rohitsharmatest

'പിച്ചിനെ ആശ്രയിച്ചാവും കാര്യങ്ങള്‍. പന്തിന് നല്ല സ്വിങ് ലഭിച്ചാല്‍ രോഹിത് ശര്‍മ പ്രയാസപ്പെടും. രോഹിതിന്റെ ഫുട് വര്‍ക്കിനെക്കുറിച്ച് നേരത്തെ തന്നെ ന്യൂസീലന്‍ഡ് താരങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം അവന്‍ സ്വിങ് ബോളുകളില്‍ പ്രയാസപ്പെടുന്നതാണ് കണ്ടത്. ന്യൂസീലന്‍ഡിന് മികച്ച ബൗളര്‍മാരുണ്ട്. നീല്‍ വാഗ്നര്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള ബൗളറാണ്.പഴയ പന്തിലും കോലിയടക്കമുള്ളവരെ പുറത്താക്കാന്‍ വാഗ്നര്‍ക്കാവും'-സ്റ്റൈറിസ് പറഞ്ഞു.

ന്യൂബോളില്‍ ടിം സൗത്തിയും ട്രന്റ് ബോള്‍ട്ടും പന്ത് നന്നായി സ്വിങ് ചെയ്യിപ്പിക്കും. അതിനാല്‍ത്തന്നെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മക്കും ശുഭ്മാന്‍ ഗില്ലിനും കാര്യങ്ങള്‍ എളുപ്പമാവില്ല. ഉമിനീര്‍ ചേര്‍ക്കാതെ തന്നെ പന്തിന് സ്വാഭാവിക സ്വിങ്ങുണ്ട്. അതിനാല്‍ത്തന്നെ ഷോട്ട് തിരഞ്ഞെടുപ്പിനനുസരിച്ചാവും കാര്യങ്ങള്‍ ഉണ്ടാവുക. രോഹിത് ഇതുവരെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഓപ്പണറായിട്ടില്ല.

എന്നാല്‍ 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം നേടി രോഹിത് തിളങ്ങിയിരുന്നു. എന്നാല്‍ ടെസ്റ്റിലേക്ക് വരുമ്പോള്‍ ഈ മികവ് ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയണം. രോഹിത് സെഞ്ച്വറി നേടിയ ഒട്ടുമിക്ക മത്സരങ്ങളിലും ഇന്ത്യ ജയമോ സമനിലയോ നേടിയിട്ടുണ്ട്. 1030 റണ്‍സുമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണറാണ് രോഹിത്.

സീനിയര്‍ താരങ്ങള്‍ ബാറ്റിങ്ങില്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഇന്ത്യക്ക് ജയിക്കാനാവും. ക്ഷമയോടെ കളിക്കാന്‍ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് സാധിക്കണമെന്നാണ് മുന്‍ താരങ്ങളില്‍ മിക്കവരും അഭിപ്രായപ്പെട്ടത്. ആക്രമണോത്സുകത കാട്ടിയാല്‍ ബാറ്റിങ് തകര്‍ച്ചനേരിട്ടേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Story first published: Tuesday, June 15, 2021, 14:32 [IST]
Other articles published on Jun 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X