For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: 'മത്സരം നടക്കില്ലെന്ന് ടീമിനുള്ളിലെ ചിലര്‍ പ്രതീക്ഷിക്കുന്നു'- ഓര്‍മ പങ്കുവെച്ച് സഞ്ജയ്

സതാംപ്റ്റണ്‍: ഐസിസി പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തിന്റെ ആദ്യ ദിനം മഴ കൊണ്ടുപോയിരിക്കുകയാണ്. രണ്ടാം ദിനവും മഴ ഭീഷണിയില്‍ത്തന്നെയാണുള്ളത്. സതാംപ്റ്റണില്‍ ഇന്നും മത്സരം നടക്കാത്ത പക്ഷം ഇരു ടീമിനെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍. ഇപ്പോഴിതാ മഴക്കാലത്ത് പരമ്പര കളിച്ചപ്പോഴുള്ള തന്റെ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയില്‍ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് അദ്ദേഹം തന്റെ പഴയകാല ഓര്‍മ ആരാധകരുമായി പങ്കുവെച്ചത്.

'മഴക്കാല ദിവസങ്ങള്‍ എന്നും പ്രയാസപ്പെടുത്തുന്നതായിരുന്നു. ഒരു കാര്യാം മാത്രം കൃത്യമായി നടക്കുമായിരുന്നു. എല്ലാ താരങ്ങളും ഒന്നിച്ചിരുന്ന് ഒരുപാട് സംസാരിക്കും. വലിയ ചര്‍ച്ചകള്‍ ആ സമയത്ത് ഉണ്ടാകും. ഇത്തരം സമയങ്ങള്‍ ഓരോ താരങ്ങളും ഓരോ തരത്തിലാണ് ചിലവിടുന്നത്. ചില താരങ്ങള്‍ക്ക് നെഗറ്റീവ് ചിന്താഗതിയാവും. അവര്‍ മഴ ദിവസം മുഴുവന്‍ തുടരുമെന്നും മത്സരം നടക്കില്ലെന്നും ചിന്തിക്കും'-സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

sanjaymanjrekar

ക്രിക്കറ്റ് ആരാധകര്‍ വളരെ കാത്തിരുന്ന ഫൈനല്‍ മത്സരമായിരുന്നു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. അത് ഇത്തരത്തില്‍ മഴ കളിച്ച് പോകുന്നത് ആരാധകരെയും ഐസിസിയേയും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ്. മഴ തുടര്‍ന്നാല്‍ മത്സരം പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ട സാഹചര്യവും ഉണ്ടാവും. മഴ കൂടി പെയ്തതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഫൈനല്‍ വളരെ കടുപ്പമേറിയതായി മാറും.

മഴ കാരണം മത്സരം തടസപ്പെട്ടിരുന്നത് ഒരിക്കലും ആസ്വദിച്ചിട്ടില്ലെന്നും സഞ്ജയ് പറഞ്ഞു. 'ചില താരങ്ങള്‍ ആകാശത്തേക്ക് നോക്കി നിന്നിട്ട് ഇന്ന് മത്സരം നടക്കാന്‍ സാധ്യതയില്ലെന്ന് പറയാറുണ്ട്. അവര്‍ മത്സരം നടക്കരുതെന്ന് ചിന്തിക്കുന്നവരാണ്. അത്തരം ആളുകള്‍ ഒപ്പമുള്ളത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നെ സംബന്ധിച്ച് മഴമൂലം മത്സരം തടസപ്പെടുന്നത് വളരെ പ്രയാസപ്പെടുത്തിയിരുന്നു'-സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

മഴ പെയ്തതിനാല്‍ത്തന്നെ പിച്ചില്‍ ഈര്‍പ്പവും കൂടുതലായിരിക്കും. അതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കാര്യങ്ങള്‍ പ്രയാസമാവും. ടോസ് മത്സരത്തില്‍ നിര്‍ണ്ണായക ഘടകമായി മാറും. പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായി പിച്ച് മാറുമ്പോള്‍ സ്പിന്നിന് കാര്യമായൊന്നും പിച്ചില്‍ ചെയ്യാന്‍ സാധിച്ചേക്കില്ല. അതിനാല്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. അശ്വിന്‍,ജഡേജ എന്നിവരിലൊരാളെ പുറത്തിരുത്തി അധിക ബാറ്റ്‌സ്മാനെ ഇന്ത്യ പരിഗണിച്ചേക്കും. ന്യൂസീലന്‍ഡ് ഇതുവരെ പ്ലേയിങ് 11നെ പ്രഖ്യാപിച്ചിട്ടില്ല.

Story first published: Saturday, June 19, 2021, 12:16 [IST]
Other articles published on Jun 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+