For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കര്‍, ജഡേജയ്ക്ക് ഇടമില്ല

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രഥമ ചാമ്പ്യനെ അറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്. ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്ന ആവേശ പോരാട്ടത്തില്‍ ജയം ആര്‍ക്കൊപ്പമെന്നത് കണ്ടറിയണം. ഇരു ടീമിലും എടുത്തുപറയാവുന്ന താരങ്ങള്‍ നിരവധിയാണ്. മികച്ച ബൗളിങ്‌നിര ഇരു ടീമിനൊപ്പവും ഉള്ളതിനാല്‍ നന്നായി ബാറ്റിങ് നിരയുടെ പ്രകടനം നിര്‍ണ്ണായകമാവും.

സഞ്ജയ് മഞ്ജരേക്കര്‍.

പ്രമുഖരായ ഒട്ടുമിക്ക താരങ്ങളെയും പരിഗണിച്ച് ഇംഗ്ലണ്ടിലേക്ക് എത്തിയ ഇന്ത്യന്‍ ടീമിന്റെ ഫൈനലിനുള്ള പ്ലേയിങ് 11ല്‍ ആരൊക്കെയെന്നത് ഏറെ ദിവസങ്ങളായി ആരാധകരും മുന്‍ താരങ്ങളും ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. ഇപ്പോഴിതാ ഫൈനലിനുള്ള പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മയും ഇല്ലാതെയാണ് സഞ്ജയ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണര്‍മാരായി രോഹിത് ശര്‍മക്കൊപ്പം ശുഭ്മാന്‍ ഗില്ലിനെയാണ് അദ്ദേഹം പരിഗണിച്ചത്. മായങ്ക് അഗര്‍വാള്‍,കെ എല്‍ രാഹുല്‍ എന്നിവരും ഓപ്പണിങ്ങില്‍ അവസരം തേടുന്നുണ്ടെങ്കിലും ഗില്ലിലാണ് സഞ്ജയ് വിശ്വാസം അര്‍പ്പിച്ചത്.

ചേതേശ്വര്‍ പുജാര

മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയെന്ന വന്മരം ഇറങ്ങുമ്പോള്‍ നാലാം നമ്പറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇറങ്ങും. അഞ്ചാമനായി വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഇറങ്ങുമ്പോള്‍ ആറാം നമ്പറില്‍ സഞ്ജയ് പരിഗണിച്ചത് ഹനുമ വിഹാരിയെയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കായി തിളങ്ങിയ വിഹാരി കൗണ്ടി ക്രിക്കറ്റിലും കളിച്ചത് തിളങ്ങാന്‍ സഹായിക്കുമെന്ന വിലയിരുത്തലിലാണ് സഞ്ജയ്.

ജഡേജ

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമെന്ന് പലരും വിലയിരുത്തിയ രവീന്ദ്ര ജഡേജയ്ക്ക് സഞ്ജയുടെ ടീമില്‍ ഇടമില്ല. ജഡേജയുമായുള്ള അഭിപ്രായഭിന്നത നേരത്തെ തന്നെ പരസ്യമാക്കിയിട്ടുള്ള കമന്റേറ്ററാണ് സഞ്ജയ്. എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ജഡേജ കളിക്കാനുള്ള സാധ്യത കൂടുതലാണ്. മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് കെല്‍പ്പുണ്ട്.

റിഷഭ് പന്ത്

ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് എത്തുമ്പോള്‍ ടീമിനെ ഏക സ്പിന്നര്‍ ആര്‍ അശ്വിനാണ്. ഇംഗ്ലണ്ടില്‍ നേരത്തെ ടെസ്റ്റ് സെഞ്ച്വറി നേടിയ റിഷഭ് സമീപകാലത്തായി മികച്ച ഫോമിലുമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 69 വിക്കറ്റ് ഇതിനോടകം വീഴ്ത്തിയ അശ്വിന്‍ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരായ അവസാന പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

 മുഹമ്മദ് സിറാജ്‌

പേസ് നിരയില്‍ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കുമൊപ്പം 11ാമനായി ഇഷാന്ത് ശര്‍മ ഇല്ല. പകരം യുവതാരം മുഹമ്മദ് സിറാജിനെയാണ് സഞ്ജയ് തിരഞ്ഞെടുത്തത്. 2018ല്‍ ഇന്ത്യ അവസാനമായി ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഇഷാന്തായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും തിളങ്ങാന്‍ സിറാജിനായിരുന്നു.

പ്ലേയിങ് 11: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്‌

Story first published: Tuesday, June 15, 2021, 14:11 [IST]
Other articles published on Jun 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+