For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ഇന്ത്യക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യം ന്യൂസീലന്‍ഡിലേത്- സഞ്ജയ് മഞ്ജരേക്കര്‍

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ജൂണ്‍ 18ന് ഇംഗ്ലണ്ട് വേദിയാവുന്ന ഫൈനല്‍ പോരാട്ടത്തിന് ന്യൂസീലന്‍ഡാണ് എതിരാളികള്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം നമ്പര്‍ ടീമായാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. ടൂര്‍ണമെന്റിനായി കരുത്തുറ്റ ടീമിനെയും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയെ ഏറ്റവും പ്രയാസപ്പെടുത്തുന്ന ടീം ന്യൂസീലന്‍ഡാണെന്നും ഇന്ത്യയെക്കാള്‍ സാഹചര്യം അനുകൂലം കിവീസിനാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

'ഇംഗ്ലണ്ടിലെ പിച്ചിന്റെ സാഹചര്യം ന്യൂസീലന്‍ഡിന് സമാനമാണ്. ന്യൂസീലന്‍ഡ് ഇന്ത്യക്ക് ഏറ്റവും പ്രയാസമുള്ള സ്ഥലമാണെന്നതിനുള്ള ഉദാഹരമാണ് അവസാന പരമ്പരയിലെ പ്രകടനം. ഇന്ത്യ എങ്ങനെയാണ് ആ പരമ്പരയില്‍ തോറ്റതെന്ന് നോക്കുക. ആ പരമ്പരയിലെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ 242 ആയിരുന്നു. ന്യൂസീലന്‍ഡും അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും ഇന്ത്യയേക്കാള്‍ മികവ് കാട്ടി. ബൗളിങ്ങില്‍ അവര്‍ മികച്ച് നിന്നു'-മഞ്ജരേക്കര്‍ പറഞ്ഞു.

sanjaymanjrekar

ന്യൂസീലന്‍ഡിലെ സാഹചര്യം ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു. അവസാന കിവീസ് പര്യടനത്തില്‍ ന്യൂസീലന്‍ഡിനോട് 2-0ന് ടെസ്റ്റ് പരമ്പര തോറ്റു. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന കിവീസ് നിരയില്‍ ടോം ലാദം,ടിം സൗത്ത്,ട്രന്റ് ബോള്‍ട്ട് തുടങ്ങി എടുത്തുപറയാവുന്ന താരങ്ങള്‍ നിരവധിയാണ്. ഇംഗ്ലണ്ടിലും ന്യൂസീലന്‍ഡിലുമെല്ലാം പേസിന് അനുകൂലമായ പിച്ചാണ്. അതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പലപ്പോഴും അടിതെറ്റും.

ഇത്തവണ മികച്ച ടീം ഇന്ത്യക്കുണ്ട്. വിരാട് കോലി,രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത് തുടങ്ങിയവര്‍ ബാറ്റിങ് നിരയില്‍ പ്രതീക്ഷ നല്‍കുമ്പോള്‍ ജസ്പ്രീത് ബുംറ,ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ഉമേഷ് യാദവ്,മുഹമ്മദ് സിറാജ് തുടങ്ങിയ മികച്ച പേസ് കൂട്ടുകെട്ടും ഇന്ത്യക്കുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായി അശ്വിന്‍,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്.

ഇന്ത്യയുടെ രണ്ട് ഗെയിം ചെയ്ഞ്ചര്‍മാരെയും സഞ്ജയ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഒരാള്‍. ഏറ്റവും മികച്ചത് തന്നെയാണ് കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്തിയ അനുഭവസമ്പത്തും കോലിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമതായി റിഷഭ് പന്തിനെയാണ് സഞ്ജയ് ചൂണ്ടിക്കാട്ടിയത്.

ഇംഗ്ലണ്ടില്‍ നേരത്തെ സെഞ്ച്വറി നേടിയിട്ടുള്ള റിഷഭ് ഓസ്‌ട്രേലിയയിലടക്കം ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. അമിത പ്രതിരോധത്തിന് മുതിരാത്ത റിഷഭിന്റെ ഇന്നിങ്‌സ് ഇംഗ്ലണ്ടിലും ഇന്ത്യയെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. എതിര്‍ ടീം ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിവുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് റിഷഭ് പന്ത്.

Story first published: Friday, May 14, 2021, 13:48 [IST]
Other articles published on May 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+