Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ശുഭ്മാന്‍ ഗില്‍ ഫുട്‌വര്‍ക്ക് ശരിയാക്കണം, ടെസ്റ്റില്‍ അത് പ്രധാനം- ചൂണ്ടിക്കാട്ടി സഞ്ജയ്

സതാംപ്റ്റണ്‍: ഐസിസി പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പുരോഗമിക്കുകയാണ്. റിസര്‍വ് ദിനത്തില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്. ഓപ്പണര്‍മാരെ അഞ്ചാം ദിനം തന്നെ നഷ്ടമായ ഇന്ത്യക്ക് റിസര്‍വ് ദിനത്തിന്റെ തുടക്കം തന്നെ ചേതേശ്വര്‍ പുജാര,വിരാട് കോലി എന്നിവരുടെ വിക്കറ്റുകളും നഷ്ടമായിട്ടുണ്ട്. സമനില പ്രതീക്ഷയില്‍ നിന്ന് ഇന്ത്യയുടെ തോല്‍വിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്ത്യയുടെ ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് തന്നെ പറയാം.

കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരെ തഴഞ്ഞ് ഇന്ത്യ ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം പരിഗണിച്ച ശുഭ്മാന്‍ ഗില്‍ ഒന്നാം ഇന്നിങ്‌സില്‍ 28 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ എട്ട് റണ്‍സ് നേടിയാണ് പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ നീല്‍ വാഗ്നറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ടിം സൗത്തിക്ക് മുന്നില്‍ എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു.

ഇപ്പോഴിതാ ശുഭ്മാന്‍ ഗില്ലിന് ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തണമെങ്കില്‍ ഫുട്‌വര്‍ക്ക് മെച്ചപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 'അവന്റെ ഫുട്‌വര്‍ക്ക് മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. ഉള്ളിലേക്ക് തിരിഞ്ഞെത്തുന്ന പന്തുകള്‍ പ്രശ്‌നമാകുന്നു. ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനാവുന്നില്ല. ഓവര്‍പിച്ചായി എത്തുന്ന പന്തുകളില്‍ പുറത്താകില്ലെന്ന് വളരെ ശ്രദ്ധ നല്‍കി അവന്‍ ഉറപ്പിക്കേണ്ടതായുണ്ട്. ഔട്ട് സ്വിങ്ങറുകള്‍ കളിക്കുമ്പോഴും ശ്രദ്ധിക്കണം'-സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

shubmangill

സൗത്തിക്ക് മുന്നില്‍ ഗില്ലിന്റെ എല്‍ബി ഡബ്ല്യു ഇന്‍സ്വിങ്ങര്‍ പന്തിലാണ്. വേഗത്തിലെത്തുന്ന ഇന്‍സ്വിങ്ങറില്‍ ഗില്ലിന് തിളങ്ങാനാവുന്നില്ല. പരിചയസമ്പത്ത് കുറവ് ഗില്ലിന് വിദേശത്ത് ബാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ആദ്യമായാണ് ഓപ്പണര്‍ റോളില്‍ ഗില്‍ ടെസ്റ്റ് കളിക്കുന്നത്. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ ഗില്‍ പരാജയപ്പെടുകയാണ്.

എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോള്‍ ഗില്ലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. നിലവിലെ ഫുട്‌വര്‍ക്ക് ഓസ്‌ട്രേലിയയിലെ വേഗപിച്ചില്‍ സാധിക്കുമെങ്കിലും ഇംഗ്ലണ്ടിലെ സ്വിങ്ങിങ് പിച്ചില്‍ സാധിക്കില്ലെന്നുമാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്. 'അഡ്‌ലെയ്ഡ് പോലെയുള്ള ഓസ്‌ട്രേലിയയിലെ മൈതാനങ്ങളില്‍ ഈ ഫുട്‌വര്‍ക്ക് മതിയാകും. എന്നാല്‍ ഇംഗ്ലണ്ടില്‍ ഇത് പ്രയോജനപ്പെടില്ല'-സഞ്ജയ് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഗില്ലിന് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്.

Story first published: Wednesday, June 23, 2021, 19:23 [IST]
Other articles published on Jun 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+