For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: രോഹിതിനെപ്പോലൊരു അടിച്ച് കളിക്കുന്ന താരം സ്വിങ്ങില്‍ പ്രയാസപ്പെടും- സല്‍മാന്‍ ബട്ട്

കറാച്ചി: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രമാണുള്ളത്. ജൂണ്‍ 18ന് സതാംപ്റ്റണിലാണ് ഇന്ത്യയും -ന്യൂസീലന്‍ഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. കിവീസ് സ്വിങ് ബൗളര്‍മാരുടെ പ്രകടനം ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളിയാവുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ഇപ്പോഴിതാ രോഹിതിനെപ്പോലെ അടിച്ചുകളിക്കുന്ന ശൈലിയുള്ള താരം സ്വിങ് ബൗളിങ്ങില്‍ പ്രയാസപ്പെടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്. 'അനായാസമായി ഷോട്ട് കളിക്കുന്ന രോഹിത് ശര്‍മയെപ്പോലൊരു താരം സ്വിങ് ബൗളിങ്ങില്‍ അല്‍പ്പം പ്രയാസപ്പെടാന്‍ സാധ്യത കൂടുതലാണ്. വീരേന്ദര്‍ സെവാഗിന് മികച്ച പ്രകടനം പറയാമെങ്കിലും ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്വിങ് ബൗളിങ്ങിനെ നേരിടുക വെല്ലുവിളിയാണ്. സെവാഗിനും അത് അറിയാം.ഇംഗ്ലണ്ടില്‍ നടന്ന് ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ രോഹിത് നേടി. എന്നാല്‍ അത് വെള്ളബോള്‍ മത്സരമാണ് ഇത് ടെസ്റ്റാണ്. കൂടാതെ ഡ്യൂക്‌സ് ബോളും. ഡ്യൂക്‌സ് ബോളില്‍ ബാറ്റ്‌സ്മാന് അല്‍പ്പം ക്ഷമ ആവിശ്യമാണ്'-സല്‍മാന്‍ ബട്ട് പറഞ്ഞു.

rohitshrama

ആക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള രോഹിത് ശര്‍മയും റിഷഭ് പന്തും ആ ശൈലിയില്‍ത്തന്നെ മുന്നോട്ട് പോകണമെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു. 'ഇന്ത്യന്‍ ടീമിന് അവരുടേതായ ഒരു സമീപനമുണ്ട്. ഫൈനല്‍ ആയതിനാല്‍ത്തന്നെ അനാവശ്യമായ ആക്രമണോത്സുകത ഇന്ത്യ കാട്ടില്ല. എന്നാല്‍ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള രോഹിതും റിഷഭുമെല്ലാം മറ്റുള്ളവരേക്കാള്‍ അല്‍പ്പം ആക്രമണോത്സുകത കാട്ടണം. ചേതേശ്വര്‍ പുജാരയെപ്പോലുള്ള മറ്റ് താരങ്ങള്‍ക്ക് നിലയുറപ്പിക്കാന്‍ അല്‍പ്പംകൂടി സമയം ആവിശ്യമാണ്. അവര്‍ അവരുടെ സ്വാഭാവിക ശൈലി മാറ്റുമെന്ന് തോന്നുന്നില്ല'-സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര നേടി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായാണ് ന്യൂസീലന്‍ഡ് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. ഇന്ത്യ ഇടവേളയ്ക്ക് ശേഷമാണ് കളിക്കാനെത്തുന്നത്. ഇന്ത്യന്‍ താരങ്ങള്‍ത്തന്നെ ടീം തിരിഞ്ഞ് സന്നാഹ മത്സരം കളിക്കുകയാണ്. ഇഷാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് തുടങ്ങിയവരെല്ലാം പരിശീലന മത്സരത്തില്‍ തിളങ്ങിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ഒറ്റ മത്സരം മാത്രമാണ് ഫൈനലിനുള്ളത്. വിരാട് കോലിയെ സംബന്ധിച്ച് ഐസിസി കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണിത്.

Story first published: Monday, June 14, 2021, 11:50 [IST]
Other articles published on Jun 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+