Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 Final: രോഹിത് ബുദ്ധിമാനായ താരം, എപ്പോള്‍ കളിയുടെ വേഗം കൂട്ടണമെന്ന് അറിയാം- സച്ചിന്‍

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ന്യൂസീലന്‍ഡും. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കുന്ന ഫൈനല്‍ ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. ബൗളിങ് നിരയില്‍ ഇന്ത്യക്ക് ആശങ്ക കുറവാണെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം കണ്ടറിയണം. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കുന്ന തുടക്കം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും.

ഇപ്പോഴിതാ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രോഹിത് ശര്‍മ ബുദ്ധിമാനായ താരമാണെന്നും എവിടെ മത്സരത്തിന്റെ വേഗം കൂട്ടണമെന്ന് രോഹിതിന് അറിയാമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. 'രോഹിത് ബുദ്ധിമാനാണ്. എവിടെ എപ്പോള്‍ കളിയുടെ വേഗം കൂട്ടണമെന്ന് അവനറിയാം.

എല്ലാം ബോളുകളിലും കളിക്കുന്ന താരമല്ലവന്‍. സാഹചര്യവും പിച്ചിന്റെ സ്വഭാവവും മനസിലാക്കി ബൗളറെയും മനസിലാക്കി ഏറ്റവും മോശം ബൗളറെ അവന്‍ ലക്ഷ്യംവെക്കാനാണ് സാധ്യത. രോഹിതിന്റെ ഗെയിം പ്ലാന്‍ എന്താണെന്ന് അറിയില്ല. ആദ്യ കുറച്ച് ഓവറുകള്‍ കഴിയുമ്പോള്‍ത്തന്നെ അത് മനസിലാകും. അത് കാണുമ്പോള്‍ മനസിലാവും ആരെയാണവന്‍ ലക്ഷ്യം വെക്കുന്നതെന്ന്'-സച്ചിന്‍ എഎന്‍ഐയോട് പറഞ്ഞു.

rohitsharma

ഓപ്പണറെന്ന നിലയില്‍ ഏറ്റവും വെല്ലുവിളി നേരിടുന്നത് രോഹിതിനാണ്. ഡ്യൂക്‌സ് ബോളിലെ സ്വിങ്ങില്‍ പിടിച്ച് നില്‍ക്കുകയെന്നത് വളരെ പ്രയാസമാണ്. മികച്ച സ്വിങ് ബൗളിങ് കരുത്ത് ന്യൂസീലന്‍ഡിന് ഉള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ വിയര്‍ക്കും. ടിം സൗത്തി,ട്രന്റ് ബോള്‍ട്ട്,നീല്‍ വാഗ്നര്‍,കെയ്ല്‍ ജാമിസന്‍ എന്നിവര്‍ ന്യൂസീലന്‍ഡ് പേസ് നിരയില്‍ ഇറങ്ങാനാണ് സാധ്യത.

'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടിലൊന്നാവുകയെന്നത് മികച്ച കാര്യമാണ്. ടീമിന്റെ പ്രകടനത്തെക്കുറിച്ച് ഉറക്കെ സംസാരിക്കേണ്ട സമയമാണ്. ഓസ്‌ട്രേലിയയില്‍ പരിക്കിനെത്തുടര്‍ന്ന് 10-11 താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കാതിരുന്നിട്ടും അതിനെയെല്ലാം നമ്മള്‍ മറികടന്നു'-സച്ചിന്‍ പറഞ്ഞു. വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത്.

എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് എളുപ്പം ജയിക്കാന്‍ ഇന്ത്യക്കാവില്ല. ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പര നേടിയെത്തുന്ന ന്യൂസീലന്‍ഡിന് ഇന്ത്യയെക്കാള്‍ വേഗത്തില്‍ ഇംഗ്ലണ്ട് സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സാധിച്ചേക്കും. മികച്ച താരനിരയില്‍ പ്രതീക്ഷ വെക്കുന്ന ഇന്ത്യയ്ക്ക് പ്രഥമ കിരീടം നേടാനാവുമോയെന്ന് കണ്ടറിയാം.

Story first published: Wednesday, June 16, 2021, 10:38 [IST]
Other articles published on Jun 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+