Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ന്യൂസീലന്‍ഡിനെതിരേ കളിച്ചിട്ടുണ്ട്, അവരുടെ ശക്തിയും ദൗര്‍ബല്യവും അറിയാം- രോഹിത് ശര്‍മ

സതാംപ്റ്റണ്‍: ആരാധകരെ നിരാശരാക്കി ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം മഴ തടസപ്പെടുത്തിയിരിക്കുകയാണ്. രണ്ടാം ദിനവും മഴ ഭീഷണി നേരിടുകയാണ്. സതാംപ്റ്റണില്‍ മഴ തുടരുന്നതിനാല്‍ രണ്ടാം ദിനവും ഉപേക്ഷിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മഴമൂലം പിച്ചില്‍ ഈര്‍പ്പം ഉണ്ടാകുമെന്നതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ പ്രയാസമാവും.

ഇന്ത്യയാണ് ബാറ്റ് ചെയ്യേണ്ടി വരുന്നതെങ്കില്‍ സീനിയര്‍ ഓപ്പണര്‍ രോഹിത് ശര്‍മക്കത് വലിയ വെല്ലുവിളിയാവും. ഔട്ട്ഫീല്‍ഡില്‍ പന്തിന് വേഗം കിട്ടാതെ വരുമ്പോള്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടും. സ്വിങും വേഗവും മനസിലാക്കുകയെന്നതും വലിയ വെല്ലുവിളി തന്നെയാണ്. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരേ ഇതിന് മുമ്പ് തന്നെ കളിച്ചിട്ടുണ്ടെന്നും അവരുടെ ശക്തിയും ദൗര്‍ബല്യവും അറിയാമെന്നും പറഞ്ഞിരിക്കുകയാണ് രോഹിത് ശര്‍മ.

'ഇവര്‍ക്കെതിരേ ഞാന്‍ കളിച്ചിട്ടുള്ളതാണ്. അതിനാല്‍ത്തന്നെ അവരുടെ ശക്തിയും ദൗര്‍ബല്യവും അറിയാം.എന്താണ് സാഹചര്യം,കാലാവസ്ഥ എങ്ങനെ,ആദ്യമാണോ രണ്ടാമതാണോ ബാറ്റ് ചെയ്യുന്നത് എന്നതൊക്കെ പരിഗണിച്ചാവും പ്രകടനം. എല്ലാ കാര്യങ്ങളും മനസിലാക്കണം. എന്നാല്‍ അധികമായി ചിന്തിക്കാനും പാടില്ല. കരുത്തരായ ടീമിനെതിരേ കാര്യങ്ങള്‍ ലളിതമായി സ്വീകരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്'-രോഹിത് ശര്‍മ പറഞ്ഞു.

rohitsharma

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിതിന്റെ പ്രകടനത്തെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയാണ്. 1030 റണ്‍സാണ് രോഹിതിന്റെ പേരിലുള്ളത്. ഓസ്‌ട്രേലിയയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച രോഹിത് ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പരമ്പരയിലും തിളങ്ങിയിരുന്നു.

എന്നാല്‍ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ ആദ്യമായാണ് രോഹിത് ഇംഗ്ലണ്ടില്‍ കളിക്കുന്നത്. 2018ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി അഞ്ച് സെഞ്ച്വറിയടക്കം ഗംഭീര പ്രകടനം നടത്താന്‍ രോഹിത് ശര്‍മയ്ക്കായിരുന്നു. ഈ മികവ് ആവര്‍ത്തിക്കാന്‍ രോഹിതിന് സാധിക്കുമോയെന്നത് കണ്ട് തന്നെ അറിയണം. ഇംഗ്ലണ്ടിലെ സ്വിങ് ബൗളിങ് സാഹചര്യം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കടുത്ത വെല്ലുവിളി തന്നെയാണ്.

'അഞ്ച് ദിവസവും വെല്ലുവിളിയാണ് മുന്നിലുള്ളത്. ഓരോ ദിവസവും അത് വ്യത്യസ്തമായിരിക്കും. ദീര്‍ഘദൂര മത്സരത്തില്‍ ക്ഷമയാണ് പ്രധാനപ്പെട്ട കാര്യം. വ്യത്യസ്തമായ സാഹചര്യത്തില്‍ കളിച്ച് മികവ് കാട്ടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. മാനസികമായി ഉന്മേഷത്തോടെ ഇരുന്നാലെ കളത്തില്‍ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കു. ശാരീരികമായും ഫിറ്റായിരിക്കേണ്ട ആവിശ്യമുണ്ട്'-രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, June 19, 2021, 13:08 [IST]
Other articles published on Jun 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+