For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ന്യൂസീലന്‍ഡിനെതിരേ 'ഹിറ്റ്മാന്റെ' മികച്ച മൂന്ന് പ്രകടനങ്ങളിതാ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ന്യൂസീലന്‍ഡിനെതിരായ ഫൈനലിന് വേദിയാവുന്നത് ഇംഗ്ലണ്ടാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനക്കാരായി എത്തുന്ന ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന എതിരാളികളാണ് ന്യൂസീലന്‍ഡ്. ഇംഗ്ലണ്ടിലെ പേസ് മൈതാനവും ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന കാര്യമാണ്.

വിരാട് കോലി,രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ തുടങ്ങിയ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും. ഓപ്പണിങ്ങില്‍ കരുത്തേകാനിറങ്ങുന്ന രോഹിത് ശര്‍മയുടെ ന്യൂസീലന്‍ഡിനെതിരായ മൂന്ന് മികച്ച ടെസ്റ്റ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

2016ലെ 82 റണ്‍സ്

2016ലെ 82 റണ്‍സ്

2016 സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 3വരെ കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍ മൈതാനത്ത് നടന്ന മത്സരത്തിലാണ് കിവീസിനെതിരേ രോഹിത് തന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ നേടിയത്. മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങിയ രോഹിത് ശര്‍മ 132 പന്തില്‍ 82 റണ്‍സാണ് നേടിയത്. ഇതില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടും. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 91 എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ വൃദ്ധിമാന്‍ സാഹയുമായി (58) ഉണ്ടാക്കിയ കൂട്ടുകെട്ടോടെ രോഹിത് ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചു. എന്നാല്‍ സെഞ്ച്വറി നേടാന്‍ സാധിച്ചില്ല.മിച്ചല്‍ സാന്റ്‌നറാണ് പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് റണ്‍സായിരുന്നു രോഹിതിന്റെ സ്‌കോര്‍.

2014ല്‍ ഓക്്‌ലന്‍ഡില്‍ നേടിയ 72 റണ്‍സ്

2014ല്‍ ഓക്്‌ലന്‍ഡില്‍ നേടിയ 72 റണ്‍സ്

2014ല്‍ ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തിലാണ് രോഹിതിന്റെ മികച്ച രണ്ടാമത്തെ ഇന്നിങ്‌സ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 503 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ നേടിയത് 402 റണ്‍സ്. അഞ്ചാമനായി ക്രീസിലെത്തിയ രോഹിത് ശര്‍മയുടെ 72 റണ്‍സ് പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. 120 പന്തില്‍ എട്ട് ഫോറും 1 സിക്‌സുമാണ് രോഹിത് നേടിയത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അതിവേഗം പവലിയനിലേക്ക് മടങ്ങിയ സമയത്തും ക്രീസില്‍ പിടിച്ചുനിന്ന മനോഹര ഇന്നിങ്‌സുകളിലൊന്നായിരുന്നു രോഹിതിന്റേത്. ട്രന്റ് ബോള്‍ട്ടിന് മുന്നില്‍ രോഹിത് ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ രോഹിതിന് 19 റണ്‍സ് മാത്രമാണ് നേടാനായത്. മത്സരത്തില്‍ ഇന്ത്യയെ കിവീസ് 40 റണ്‍സിന് തോല്‍പ്പിച്ചു.

2016ല്‍ പുറത്താവാതെ 68

2016ല്‍ പുറത്താവാതെ 68

2016 സെപ്തംബറില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ പുറത്താവാതെ 68 റണ്‍സ് രോഹിത് നേടിയിരുന്നു. 93 പന്തുകള്‍ നേരിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു രോഹിതിന്റെ ഈ പ്രകടനം. ആറാമനായി ക്രീസിലെത്തിയാണ് രോഹിത് അര്‍ധ സെഞ്ച്വറിയോടെ പുറത്താവാതെ നിന്നത്. എട്ട് ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു പ്രകടനം. കാണ്‍പൂരില്‍ നടന്ന ഈ മത്സരത്തില്‍ 197 റണ്‍സിന് ജയം ഇന്ത്യക്കൊപ്പമായിരുന്നു.

Story first published: Monday, May 17, 2021, 10:24 [IST]
Other articles published on May 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+