വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ 150ലധികം സ്‌കോര്‍ നേടിയതാര്? ടോപ് ത്രീ ഇതാ

മുംബൈ: ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്2021 ഫൈനലിലേക്ക് എത്തിനില്‍ക്കുകയാണ്. ചാമ്പ്യന്‍ഷിപ്പിലെ പ്രഥമ ചാമ്പ്യന്മാരെ കണ്ടെത്താനായുള്ള പോരാട്ടത്തില്‍ ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. ഇരു ടീമും ഒന്നിനൊന്ന് താരസമ്പന്നരായതിനാല്‍ ശക്തമായ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആവേശകരമായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് തുടങ്ങിയ പല വമ്പന്മാരെയും കടത്തിവെട്ടിയാണ് ഇന്ത്യയും കിവീസും ഫൈനലില്‍ ഇടം പിടിച്ചത്.

ടൂര്‍ണമെന്റില്‍ നിരവധി മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ ആരാധകര്‍ക്ക് കാണാന്‍ സാധിച്ചു. എന്നാല്‍ കൂടുതല്‍ തവണ 150ലധികം റണ്‍സ് നേടിയതാര്? മൂന്ന് താരങ്ങള്‍ മൂന്ന് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ഒരേയൊരു ഇന്ത്യന്‍ താരം മാത്രമാണ് ഈ പട്ടികയിലുള്ളത്. ആ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പറയാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ മൂന്ന് തവണയാണ് ഈ നേട്ടത്തിലെത്തിയത്. 11 മത്സരത്തില്‍ നിന്ന് 1030 റണ്‍സ് രോഹിത് അടിച്ചെടുത്തു. ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍ രോഹിതാണ്. 64.37 ശരാശരിയിലാണ് രോഹിതിന്റെ പ്രകടനം. ഇതില്‍ നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍,ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തന്നെ നേടിയ 176 റണ്‍സാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ടിനെതിരേ 161 റണ്‍സും രോഹിത് സ്വന്തമാക്കി. ന്യൂസീലന്‍ഡിനെതിരേ ഇതുവരെ ടെസ്റ്റ് സെഞ്ച്വറി നേടാന്‍ രോഹിതിനായിട്ടില്ല.

മാര്‍നസ് ലാബുഷെയ്ന്‍

മാര്‍നസ് ലാബുഷെയ്ന്‍

ഓസീസ് താരം മാര്‍നസ് ലാബുഷെയ്‌നും മൂന്ന് തവണ 150ലധികം റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും. 72.82 ശരാശരിയില്‍ 1675 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ന്യൂസീലന്‍ഡിനെതിരേ നേടിയ 215 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പാകിസ്താനെതിരേ 185,162 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന രണ്ട് പ്രകടനങ്ങള്‍.

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടും മൂന്ന് തവണ 150ലധികം റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് ഇരട്ട സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. 47.72 ശരാശരിയില്‍ 1660 റണ്‍സാണ് റൂട്ട് നേടിയത്. ടൂര്‍ണമെന്റില്‍ ഏവേ മത്സരത്തില്‍ മൂന്ന് സെഞ്ച്വറി നേടിയ ഏക താരം റൂട്ടാണ്. ശ്രീലങ്കയ്‌ക്കെതിരേ 228,186 ഇന്ത്യക്കെതിരേ 218 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Story first published: Tuesday, May 18, 2021, 11:23 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X