Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2014ലെ കോലിയും 2021ലെ കോലിയും തമ്മിലുള്ള വ്യത്യാസമെന്ത്? രസകരമായ ഉത്തരവുമായി രവി ശാസ്ത്രി

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിവയ്ക്കായി ഇന്ത്യന്‍ ടീം ഇന്നലെ രാത്രി ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു. ജൂണ്‍ 18നാണ് ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ ഫൈനല്‍. ആഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

അതില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിരാട് കോലിയെക്കുറിച്ച് ചോദിച്ച ചോദ്യവും അതിന് രവി ശാസ്ത്രി നല്‍കിയ രസകരമായ ഉത്തരവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 2014ലെ വിരാട് കോലിയും ഇന്നത്തെ വിരാട് കോലിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നാണ് രവി ശാസ്ത്രിയോട് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. 'കോലി കൂടുതല്‍ മെലിയുകയും കൂടുതല്‍ കായിക ക്ഷമതയുള്ളവനാവുകയും ഏറ്റവും മികച്ച ഇന്ത്യയുടെ ടെസ്റ്റ് നായകനാവുകയും കൂടാതെ 5500 റണ്‍സ് മാത്രം സമ്പാദിക്കുകയും ചെയ്തു' എന്നാണ് രവി ശാസ്ത്രി നല്‍കിയ ഉത്തരം.

ravishastri-virat

'2014ല്‍ നിന്ന് 2021ലേക്കുള്ള വ്യത്യാസം ഞാന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ പോവുകയാണെന്നതാണ്. ടൂര്‍ണമെന്റ് ആത്യന്തിക ലക്ഷ്യമാണെന്നൊന്നും കരുതുന്നില്ല. ടീമിനെ ശരിയായ വഴിയേ നയിക്കുകയെന്നതാണ് പ്രധാന കാര്യം'-കോലി പറഞ്ഞു. കോലി ഇതിന് മുമ്പ് രണ്ട് തവണയാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. 2014ലെ പരമ്പര കോലിയെ സംബന്ധിച്ച് ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അധ്യായമാണ്.

10 ഇന്നിങ്‌സില്‍ നിന്ന് വെറും 134 മാത്രമാണ് കോലിക്കന്ന് നേടാനായത്. ഇതോടെ വലിയ വിമര്‍ശനങ്ങള്‍ താരത്തിനെതിരേ ഉയര്‍ന്നെങ്കിലും 2018ലെ പര്യടനത്തോടെ കോലി ഈ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു. അഞ്ച് ടെസ്റ്റില്‍ നിന്ന് 593 റണ്‍സാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ അടിച്ചെടുത്തത്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

കോലിയെ സംബന്ധിച്ച് കൂടുതല്‍ ആത്മവിശ്വാസം ഇപ്പോഴുണ്ട്. കാരണം ഒറ്റയാള്‍ പോരാട്ടങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കാതെ ടീമെന്ന നിലയില്‍ പൊരുതാന്‍ കെല്‍പ്പുള്ള മികച്ച താരനിര ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്. രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരിലാണ് പ്രതീക്ഷ. മധ്യനിരയില്‍ രവീന്ദ്ര ജഡേജ,റിഷഭ് പന്ത് എന്നിവരുടെ പ്രകടനവും ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

മികച്ച ബൗളിങ് കരുത്തുള്ള ഇന്ത്യക്ക് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പെട്ടെന്ന് പൊരുത്തപ്പെടാന്‍ സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ഇംഗ്ലണ്ടിലെ പേസ് മൈതാനത്തില്‍ ബാറ്റിങ് നിരയ്ക്ക് തിളങ്ങാനായാല്‍ ഫൈനലില്‍ ഇന്ത്യക്ക് പ്രതീക്ഷവെക്കാം. നിലവില്‍ ഇംഗ്ലണ്ടില്‍ പരമ്പര കളിക്കുന്ന ന്യൂസീലന്‍ഡിന് നേരിയ മുന്‍തൂക്കമുണ്ട്.

Story first published: Thursday, June 3, 2021, 8:41 [IST]
Other articles published on Jun 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+