For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ഇനിയും ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്കാവും- റമീസ് രാജ

കറാച്ചി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 ഫൈനല്‍ മത്സരം പുരോഗമിക്കുകയാണ്. മഴ മൂലം ആദ്യ ദിനം നഷ്ടപ്പെട്ടപ്പോള്‍ രണ്ടാം ദിനം ടോസ് നഷ്ടപ്പെട്ട് ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. ആദ്യ വിക്കറ്റില്‍ 62 റണ്‍സ് നേടിയ ശേഷം കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 217 റണ്‍സിലൊതുങ്ങി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സാണ് മൂന്നാം ദിനം നേടിയത്.

നിലവില്‍ ഡ്രൈവിങ് സീറ്റില്‍ ന്യൂസീലന്‍ഡാണ്. ഇന്ത്യയുടെ പേസ് ബൗളിങ്ങിനെ ഫലപ്രദമായി നേരിടാന്‍ കിവീസിന് സാധിച്ചിരുന്നു. നാലാം ദിനം മത്സരം ആര്‍ക്ക് അനുകൂലമായി വേണമെങ്കിലും മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇപ്പോഴിതാ മത്സരത്തിലേക്ക് ഇനിയും ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്കാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം റമീസ് രാജ.

ramizrajaandwtc

'ന്യൂസീലന്‍ഡിന് വലിയ ലീഡ് ഉണ്ടാകില്ലെന്ന് ഇന്ത്യ ഉറപ്പാക്കണം. സമ്മര്‍ദ്ദം നിലനിര്‍ത്താനും ഇടവേളകളില്‍ വിക്കറ്റ് നേടാനും ക്യാച്ചുകള്‍ കൃത്യമായി എടുക്കാനും ശ്രമിക്കണം. വിരാട് കോലി എല്ലാവര്‍ക്കും ഉതകുന്ന തരത്തിലുള്ള ലളിതമായ മത്സര പദ്ധതി തയ്യാറാക്കണം. എല്ലാവര്‍ക്കും അവരുടേതായ റോളുകള്‍ ഉണ്ട്. ബുദ്ധിമുട്ടാണ് കാര്യങ്ങളെങ്കിലും ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്ക് ഇനിയും സാധിക്കും. ഇന്ത്യയുടെ കൈയില്‍ നിന്ന് പൂര്‍ണ്ണമായും മത്സരം നഷ്ടപ്പെട്ടിട്ടില്ല. തിരിച്ചുവരവ് നടത്താന്‍ തികഞ്ഞ മത്സരബുദ്ധിയോടെ ഇന്ത്യ കളിക്കണം'-റമീസ് രാജ പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങള്‍ എളുപ്പമല്ല. ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. മൂന്നാം ദിനം പേസര്‍മാര്‍ക്ക് തിളങ്ങാനാവാത്തതിനാല്‍ത്തന്നെ നാലാം ദിനം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയുടെയും നാലാം ദിവസത്തിലെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവും. ഇഷാന്ത് ശര്‍മയുടെ ന്യൂബോളിലെ പ്രകടനവും വളരെ പ്രധാനപ്പെട്ടതാണ്.

'ഇന്ത്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ മുന്നിട്ട് നില്‍ക്കാന്‍ കാരണം ബൗളിങ് നിരയുടെ പ്രകടനമാണ്. 20 വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. പിച്ച് ഡ്രൈയായാല്‍ അശ്വിനും ജഡേജയും ഇന്ത്യക്കായി വിക്കറ്റ് നേടുമെന്നാണ് കരുതുന്നത്. എന്നാല്‍ ന്യൂസീലന്‍ഡിനെ സംബന്ധിച്ച് പേസര്‍മാര്‍ മാത്രമാണുള്ളത്. ഇത് ആദ്യ ഇന്നിങ്‌സിന്റെ അത്ര തന്നെ രണ്ടാം ഇന്നിങ്‌സില്‍ ഗുണം ചെയ്‌തേക്കില്ല'-റമീസ രാജ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 21, 2021, 15:35 [IST]
Other articles published on Jun 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+