വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ന്യൂസീലന്‍ഡിനെതിരേ ഇന്ത്യന്‍ താരങ്ങളുടെ മികച്ച മൂന്ന് ബൗളിങ് പ്രകടനങ്ങളിതാ

ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കരുത്തരായ ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ്. ജൂണ്‍ 18ന് ഇംഗ്ലണ്ടിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ ഇന്ത്യ തോറ്റെങ്കിലും ഓസ്‌ട്രേലിയയെ അവരുടെ നാട്ടിലും ഇംഗ്ലണ്ടിനെ ഇന്ത്യയിലും തോല്‍പ്പിക്കാന്‍ കോലിപ്പടയ്ക്ക് സാധിച്ചു.

ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന എതിരാളികളാണ് ന്യൂസീലന്‍ഡ്. ഇംഗ്ലണ്ടിലെ സാഹചര്യവും മുന്‍ കണക്കുകളും കിവീസിന് മുന്‍തൂക്കവും നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തവണ കരുത്തുറ്റ നിരതന്നെ ഇന്ത്യക്കൊപ്പമുണ്ട്. മികച്ച ബൗളര്‍മാരാണ് ടീമിന്റെ ശക്തി. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ ബൗളര്‍മാരുടെ ഏറ്റവും മികച്ച മൂന്ന് ബൗളിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഈരപ്പള്ളി പ്രസന്ന

ഈരപ്പള്ളി പ്രസന്ന

1976ലെ ഓക് ലന്‍ഡ് ടെസ്റ്റിലാണ് ഈരപ്പള്ളി പ്രസന്നയുടെ ഗംഭീര പ്രകടനം. സ്പിന്നറായിരുന്ന പ്രസന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് തന്റെ ബൗളിങ് മികവിലൂടെ കിവീസിനെ തകര്‍ത്തത്. 76 റണ്‍സ് വിട്ടുകൊടുത്ത പ്രസന്ന എട്ട് വിക്കറ്റാണ് അക്കൗണ്ടിലാക്കിയത്. ഇതോടെ ആതിഥേയര്‍ 70.2 ഓവറില്‍ 215 എന്ന സ്‌കോറിലൊതുങ്ങി. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും അദ്ദേഹം വീഴ്ത്തിയിരുന്നു. മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയം ഇന്ത്യക്കായിരുന്നു. സുനില്‍ ഗവാസ്‌കറും (116),സുരീന്ദര്‍ അമര്‍നാഥും (124) ഇന്ത്യക്കായി സെഞ്ച്വറി നേടി.

ശ്രീനിവാസ് വെങ്കട്ടരാഘവന്‍

ശ്രീനിവാസ് വെങ്കട്ടരാഘവന്‍

1965ലെ ഡല്‍ഹി ടെസ്റ്റിലാണ് ശ്രീനിവാസ് വെങ്കട്ടരാഘവന്റെ തകര്‍പ്പന്‍ പ്രകടനം. 72 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ശ്രീനിവാസിന്റെ ഓഫ് സ്പിന്നില്‍ കിവീസ് താരങ്ങള്‍ തകരുകയായിരുന്നു. സന്ദര്‍ശകരായ കിവീസ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 262 ല്‍ ഒതുങ്ങിയ ന്യൂസീലന്‍ഡിനെതിരേ 465 റണ്‍സ് ഇന്ത്യ തിരിച്ചടിച്ചു. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും ശ്രീനിവാസ് വീഴ്ത്തി. മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

2016ലെ ഇന്‍ഡോര്‍ ടെസ്റ്റിലാണ് ആര്‍ അശ്വിന്റെ മിന്നും പ്രകടനം. 59 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. 475 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസിനെ 153 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റി. 13.5 ഓവറില്‍ നിന്നാണ് അശ്വിന്റെ ഏഴ് വിക്കറ്റ് പ്രകടനം. വിരാട് കോലി (211),അജിന്‍ക്യ രഹാനെ (188) എന്നിവര്‍ മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങി. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങുമ്പോള്‍ അശ്വിനില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ.

Story first published: Thursday, May 13, 2021, 14:31 [IST]
Other articles published on May 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X