For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ഇന്ത്യക്കെതിരേ കളിക്കുകയെന്നത് എപ്പോഴും വലിയ ആവേശമാണ്‌- കെയ്ന്‍ വില്യംസണ്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18ന് നടക്കുകയാണ്. കരുത്തരായ ഇന്ത്യയും ന്യൂസീലന്‍ഡുമാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ഐസിസി കിരീടമായതിനാല്‍ നായകന്മാരായ കെയ്ന്‍ വില്യംസണും വിരാട് കോലിക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യയെ സംബന്ധിച്ച് അതിജീവിക്കാന്‍ വെല്ലുവിളികളേറെയാണ് മുന്നിലുള്ളത്. ഇംഗ്ലണ്ടിലാണ് മത്സരമെന്നത് ന്യൂസീലന്‍ഡിനെ സംബന്ധിച്ച് അനുകൂല ഘടകമാണ്.

ഇപ്പോഴിതാ ഇന്ത്യക്കെതിരേ കളിക്കുകയെന്നത് എപ്പോഴും വലിയ ആവേശം നല്‍കുന്ന കാര്യമാണെന്ന് പറഞ്ഞിരിക്കുകയാണ് ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. 'ഞങ്ങള്‍ ഇന്ത്യക്കെതിരേ കളിച്ചപ്പോഴെല്ലാം അതെല്ലാം മനോഹരമായ വെല്ലുവിളികളായിരുന്നു. അതിനാല്‍ത്തന്നെ ഇന്ത്യക്കെതിരേ കളിക്കുക മനോഹരമായ കാര്യമാണ്. ഫൈനലിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിജയിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം'-വില്യംസണ്‍ പറഞ്ഞു.

kanewilliamson

അവസാനമായി ഇരു ടീമും ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ നാണം കെടുത്താന്‍ ന്യൂസീലന്‍ഡിനായിരുന്നു. കിവീസ് ആതിഥേയരായ ടൂര്‍ണമെന്റില്‍ 2-0നാണ് ന്യൂസീലന്‍ഡ് പരമ്പര നേടിയത്. ഇതിന് പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. എന്നാല്‍ ന്യൂസീലന്‍ഡിന്റെ ടീം കരുത്തും ഇംഗ്ലണ്ടിലെ സാഹചര്യവും പരിഗണിക്കുമ്പോള്‍ അത് എളുപ്പമുള്ള കാര്യമല്ല.

നിലവില്‍ ന്യൂസീലന്‍ഡ് ടീം ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ത്തന്നെ കളിച്ച് ഫോം കണ്ടെത്താനുള്ള അവസരം ന്യൂസീലന്‍ഡിന് മുന്നിലുണ്ട്. കൂടാതെ ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യയെക്കാളും അനുകൂലം ന്യൂസീലന്‍ഡിനാണ്. അതിവേഗ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയുടെ പ്രകടനം കണ്ടറിയണം. എന്നാല്‍ സമീപകാലത്തെ ഇന്ത്യയുടെ എവേ മത്സരങ്ങളിലെല്ലാം എതിരാളികളെ വിറപ്പിക്കാന്‍ കോലിപ്പടയ്ക്ക് സാധിച്ചിട്ടുണ്ട്.

മികച്ച പേസ് ബൗളര്‍ ഇത്തവണ ഇന്ത്യക്കൊപ്പമുണ്ട്. പരിക്ക് ഭേദമായി എല്ലാവരും ഫോമിലാണ്. മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ് എന്നിവരെല്ലാം ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്. ഇവരോടൊപ്പം മുഹമ്മദ് സിറാജും പേസ് നിരയിലുണ്ട്. ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ഇന്ത്യന്‍ നിരയിലുണ്ട്.

'ഇന്ത്യക്ക് പ്രതിഭാശാലികളായ നിരവധി പേസ് ബൗളര്‍മാരുണ്ട്.വ്യത്യസ്ത സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തി ഇവര്‍ മികവ് കാട്ടിയിട്ടുണ്ട്. വെയിലുള്ളപ്പോള്‍ പിച്ചില്‍ നല്ല സ്വിങ് ലഭിക്കുമെങ്കിലും സൂര്യാസ്തമയത്തിന് ശേഷം പിച്ച് ഫ്‌ളാറ്റാകും. പിച്ചിന്റെ സ്വഭാവം ഇടയ്ക്കിടെ മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ബൗളിങ്ങില്‍ മാറ്റം വരുത്തണം'-നെയ്ല്‍ വാഗ്നര്‍ പറഞ്ഞു.

Story first published: Tuesday, May 18, 2021, 15:06 [IST]
Other articles published on May 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+