Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വില്യംസണ്‍-ടെയ്‌ലര്‍; ഇന്ത്യയുടെ രണ്ട് ഐസിസി കിരീടങ്ങള്‍ക്കും വിലങ്ങുതടിയായ കൂട്ടുകെട്ട്

സതാംപ്റ്റണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മറക്കാനാവാത്ത രണ്ട് മുറിവുകള്‍ ഏല്‍പ്പിച്ചിരിക്കുകയാണ് ന്യൂസീലന്‍ഡ്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ഉറപ്പിച്ച് മുന്നേറവെ സെമിയില്‍ ന്യൂസീലന്‍ഡ് ആ കുതിപ്പ് അവസാനിപ്പിച്ചു. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയുടെ കിരീട മോഹത്തെ ന്യൂസീലഡ് പരാജയപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യ

ഈ രണ്ട് തോല്‍വികളും ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശയുണ്ടാക്കുന്നതാണ്. കിരീടം ഉറപ്പിച്ചിടത്തുനിന്നാണ് ഇത്തരമൊരു തോല്‍വിയിലേക്ക് ഇന്ത്യന്‍ ടീമിനെ ന്യൂസീലന്‍ഡ് തള്ളിവിട്ടത്. ഈ രണ്ട് മത്സരത്തിലും ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയത് റോസ് ടെയ്‌ലര്‍-കെയ്ന്‍ വില്യംസണ്‍ കൂട്ടുകെട്ടാണ്. ഇരുവരുടെയും മിന്നും പ്രകടനങ്ങളാണ് ഇന്ത്യക്ക് കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടപ്പെടുത്തിയത്.

2019ലെ ഏകദിന ലോകകപ്പ് സെമി

2019ലെ ഏകദിന ലോകകപ്പ് സെമി

ഇംഗ്ലണ്ട് വേദിയായ 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ഉറപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് സെഞ്ച്വറിയുമായി രോഹിത് ശര്‍മ ഇന്ത്യക്കായി കളം നിറഞ്ഞാടിയ ലോകകപ്പില്‍ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. സെമിയില്‍ ന്യൂസീലന്‍ഡിനായി തിളങ്ങിയത് കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറുമാണ്.

2019ലെ ഏകദിന ലോകകപ്പ് സെമി

നായകനായ വില്യംസണ്‍ 95 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറി ഉള്‍പ്പെടെ 67 റണ്‍സ് നേടിയപ്പോള്‍ 90 പന്തില്‍ 3 ഫോറും ഒരു സിക്‌സുമടക്കം റോസ് ടെയ്‌ലര്‍ 74 റണ്‍സും നേടി. 65 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. ഇതാണ് 239 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ന്യൂസീലന്‍ഡിനെ എത്തിച്ചതും. മത്സരത്തില്‍ വില്യംസണെ ചഹാല്‍ മടക്കിയപ്പോള്‍ റോസ് ടെയ്‌ലര്‍ റണ്ണൗട്ടാവുകയായിരുന്നു.

 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 140 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ന്യൂസീലന്‍ഡിന് മുന്നില്‍ വെച്ചത്. 44 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ന്യൂസീലന്‍ഡിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് വില്യംസണ്‍-ടെയ്‌ലര്‍ കൂട്ടുകെട്ടാണ്. വില്യംസണ്‍ പുറത്താവാതെ 52 റണ്‍സും ടെയ്‌ലര്‍ പുറത്താവാതെ 47 റണ്‍സുമാണ് നേടിയത്. ഇരുവരും ചേര്‍ന്ന് 96 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണുണ്ടാക്കിയത്. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം തന്നെ മാറി മറിയാന്‍ സാധ്യതയുണ്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വില്യംസണ്‍ 49 റണ്‍സിനും ടെയ്‌ലര്‍ 11 റണ്‍സിനുമാണ് പുറത്തായത്.

Story first published: Thursday, June 24, 2021, 15:10 [IST]
Other articles published on Jun 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+