വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ഇന്ത്യക്കായി കൂടുതല്‍ പന്ത് നേരിട്ടതാര്? പുജാരയും കോലിയുമല്ല, മറ്റൊരാള്‍

സതാംപ്റ്റണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 ഫൈനലില്‍ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം നടക്കുകയാണ്. മഴ രണ്ട് ദിവസം നഷ്ടപ്പെടുത്തിയതിനാല്‍ത്തന്നെ സമനിലയ്ക്കുള്ള സാധ്യത കൂടുതലാണ്. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയവരുടെയെല്ലാം വെല്ലുവിളി അതിജീവിച്ചാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്.

അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെല്ലാം ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി കൂടുതല്‍ പന്ത് നേരിട്ട താരമാരാണ്. ഫൈനലിലെ ആദ്യ ഇന്നിങ്‌സ് ഉള്‍പ്പെടെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യക്കായി കൂടുതല്‍ പന്ത് നേരിട്ട താരം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ്.

2434 പന്തുകള്‍ ഇതിനോടകം രഹാനെ ഇന്ത്യക്കായി നേരിട്ടു. ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ 49 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോറര്‍ രഹാനെയായിരുന്നു. 1144 റണ്‍സുമായി ഇന്ത്യയുടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും രഹാനെയാണ്. 44 ശരാശരിയില്‍ കളിച്ച രഹാനെ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും നേടി. കാലാവസ്ഥ അനുകൂലമായാല്‍ രണ്ടാം ഇന്നിങ്‌സില്‍ രഹാനെയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

ajinkyarahane

രണ്ടാം സ്ഥാനത്ത് ചേതേശ്വര്‍ പുജാരയാണ്. 29 ഇന്നിങ്‌സില്‍ നിന്ന് 2276 പന്തുകള്‍ അദ്ദേഹം നേരിട്ടു. എന്നാല്‍ ടൂര്‍ണമെന്റിലുടെനീളമുള്ള പുജാരയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 28.48 ശരാശരിയില്‍ 826 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിച്ചില്ല. 9 അര്‍ധ സെഞ്ച്വറി നേടിയ പുജാരയുടെ ഉയര്‍ന്ന സ്‌കോര്‍ 81 റണ്‍സാണ്.

മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. 23 ഇന്നിങ്‌സ് കളിച്ച കോലി 1695 പന്തുകളാണ് നേരിട്ടത്. 43.85 ശരാശരിയില്‍ 921 റണ്‍സ് വിരാട് കോലി സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. ഫൈനലില്‍ ആദ്യ ഇന്നിങ്‌സില്‍ 44 റണ്‍സാണ് കോലി നേടിയത്.

നാലാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. 18 ഇന്നിങ്‌സില്‍ നിന്ന് 1665 പന്തുകളാണ് രോഹിത് നേരിട്ടത്. എന്നാല്‍ 62.85 എന്ന മികച്ച ശരാശരിയില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ രോഹിത് രണ്ടാം സ്ഥാനത്തുണ്ട്. 1064 റണ്‍സാണ് രോഹിത് നേടിയത്. നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നേടിയ രോഹിത് ഓപ്പണറെന്ന നിലയില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും റണ്‍സ് നേടിയ താരമാണ്.

Story first published: Tuesday, June 22, 2021, 12:29 [IST]
Other articles published on Jun 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X