Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ഇന്ത്യന്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാവാത്തത് എന്തുകൊണ്ട്? കാരണം ചൂണ്ടിക്കാട്ടി സിമണ്‍ ഡൗള്‍

സതാംപ്റ്റണ്‍: പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടത്തില്‍ മഴക്കളി തുടരുകയാണ്. ആദ്യ ദിനവും നാലാം ദിനവും പൂര്‍ണ്ണമായും മഴകൊണ്ടുപോയതിനാല്‍ മത്സരം സമനിലയാകാനുള്ള സാധ്യതയാണ് കൂടുതല്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 217 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് മൂന്നാം ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന മികച്ച നിലയിലായിരുന്നു.

ന്യൂസീലന്‍ഡിന്റെ കെയ്ല്‍ ജാമിന്‍സന്‍ അഞ്ച് വിക്കറ്റുമായി ഇന്ത്യയുടെ തകര്‍ച്ചക്ക് വേഗത കൂട്ടി. ന്യൂസീലന്‍ഡിന്റെ മറ്റ് പേസര്‍മാരെല്ലാം മികച്ച വേഗതയിലും സ്വിങ്ങിലും പന്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഈ മികവ് കാട്ടാനായില്ല. മൂന്നാം ദിനം മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നീ ഇന്ത്യന്‍ പേസര്‍മാരാണ് ഏറ്റവും നിരാശപ്പെടുത്തിയത്.

ഇപ്പോഴിതാ ന്യൂസീലന്‍ഡ് പേസര്‍മാര്‍ മികവ് കാട്ടിയ പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് താരവും കമന്റേറ്ററുമായ സിമണ്‍ ഡൗള്‍. ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഫൈനലിന് മുമ്പ് വേണ്ടത്ര പരിശീലനം ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് സിമണ്‍ അഭിപ്രായപ്പെട്ടത്.

india

'ഈ സമയത്ത് ഇന്ത്യക്ക് വേണ്ടത്ര മുന്നൊരുക്കം നടത്താനായോ എന്ന് ചിന്തിക്കേണ്ടതാണ്. അവസാന 10-12 ദിവസത്തിനുള്ളില്‍ ഫൈനലിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ അത് മത്സര പരിശീലനം ലഭിക്കുന്നതിന് തുല്യമല്ല. ടീം തിരിഞ്ഞ് കളിച്ചാലും സന്നാഹ മത്സരം ലഭിക്കുന്നതുപോലെയുള്ള സ്വാധീനം ലഭിക്കില്ല. മത്സര പരിശീലനത്തിന് പകരമായി ഒന്നും ചെയ്യാനാവില്ല'-സിമണ്‍ പറഞ്ഞു.

ന്യൂസീലന്‍ഡ് ടീം ശക്തരായ ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിക്കുകയും പരമ്പര നേടുകയും ചെയ്തു. അതും ഇംഗ്ലണ്ടില്‍ത്തന്നെയാണെന്നത് ന്യൂസീലന്‍ഡിന് മാനസികമായി വലിയ മുന്‍തൂക്കം നല്‍കുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാനും ഇത് ന്യൂസീലന്‍ഡിനെ സഹായിച്ചു. എന്നാല്‍ ഐപിഎല്‍ പാതിവഴിയില്‍ നിന്നതോടെ ഏറെ നാള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമമായിരുന്നു.

ഇത് ശേഷം ക്വാറന്റെയ്ന്‍ കടമ്പയും കടന്നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്കെത്തിയത്. നെറ്റ്‌സ് പരിശീലനവും ടീം തിരിഞ്ഞുള്ള പരിശീലനവുമാണ് ഇന്ത്യ ഫൈനലിന് മുമ്പ് ചെയ്തത്. ഒരു സന്നാഹ മത്സരം പോലും കളിക്കാനുള്ള അവസരം ലഭിച്ചില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം കളിച്ചത് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്.

Story first published: Tuesday, June 22, 2021, 10:58 [IST]
Other articles published on Jun 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+