For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി തിളങ്ങാത്തപ്പോഴെല്ലാം രഹാനെ ഇന്ത്യക്കായി ഉയരുന്നു- പ്രശംസിച്ച് എംഎസ്‌കെ പ്രസാദ്

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് അജിന്‍ക്യ രഹാനെ. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തന്‍ രഹാനെ തന്നെയാണ്. ടീമിന്റെ വൈസ് ക്യാപ്റ്റനായ രഹാനെ നിര്‍ണ്ണായക സമയങ്ങളില്‍ ടീമിനായി തിളങ്ങാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്.

ഓസ്‌ട്രേലിയയില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്ക് നേടിക്കൊടുത്ത നായകനാണ് അദ്ദേഹം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ രാജ്യങ്ങളില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളിലൊരാളാണ് രഹാനെ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനം തന്നെ രഹാനെ കാഴ്ചവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ രഹാനെ ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമാണെന്നും വിരാട് കോലിക്ക് തിളങ്ങാന്‍ സാധിക്കാത്ത സാഹചര്യങ്ങളിലെല്ലാം ഇന്ത്യക്കായി അവസരത്തിനൊത്ത് ഉയരുന്ന താരമാണ് രഹാനെയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ മുഖ്യ സെലക്ടറായിരുന്ന എംഎസ്‌കെ പ്രസാദ്. 'മികച്ചൊരു താരം തന്നെയാണവന്‍.

കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ടീം പ്രതിസന്ധിയിലാവുമ്പോഴെല്ലാം അവന്‍ ഉയര്‍ന്നുവരാറുണ്ട്. അതിനുള്ള കഴിവ് അവനുണ്ട്. തന്റെ മികവ് തെളിയിച്ച താരമാണവന്‍. വിദേശത്തും മികച്ച റെക്കോഡുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ചില സമയങ്ങളില്‍ അവന്‍ പ്രയാസപ്പെടാറുണ്ട്. അനാവശ്യമായി രഹാനെയില്‍ സമ്മര്‍ദ്ദം നല്‍കേണ്ട ആവിശ്യമില്ല'- എംഎസ്‌കെ പ്രസാദ് പറഞ്ഞു.

ajinkyarahane-mskp

നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് രഹാനെക്ക് അവസരമുള്ളത്. പരിമിത ഓവറില്‍ ഏറെ നാളുകളായി അദ്ദേഹം പുറത്താണ്. സ്ഥിരതയില്ലായ്മ രഹാനെയുടെ ബാറ്റിങ്ങിന്റെ പ്രശ്‌നമാണ്. ഓസ്‌ട്രേലിയയിലും ഇത് കണ്ടിരുന്നു. മികച്ച ബൗളിങ് കരുത്തുള്ള ന്യൂസീലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരേ രഹാനെക്ക് തിളങ്ങേണ്ടത് അത്യാവശ്യമാണ്. മധ്യനിരയില്‍ യുവതാരങ്ങള്‍ അവസരം തേടുന്നതില്‍ രഹാനെക്ക് മികച്ച പ്രകടനം തുടരേണ്ടതായുണ്ട്.

73 ടെസ്റ്റില്‍ നിന്ന് 41.29 ശരാശരിയില്‍ 4583 റണ്‍സാണ് അജിന്‍ക്യ രഹാനെ നേടിയത്. 12 സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള രഹാനെ ഒരു തവണപോലും ഇരട്ട സെഞ്ച്വറി നേടിയിട്ടില്ല. 188 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 90 ഏകദിനത്തില്‍ നിന്ന് 2962 റണ്‍സും 20 ടി20യില്‍ നിന്ന് 375 റണ്‍സും രഹാനെയുടെ പേരിലുണ്ട്.

ഇത്തവണ മികച്ച ടീം ഇന്ത്യക്കൊപ്പമുള്ളതിനാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ പ്രതീക്ഷകളേറെയാണ്. വിദേശ മൈതാനങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള മികച്ച പേസ്‌നിരയാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനമാവും മത്സരത്തില്‍ നിര്‍ണ്ണായകമാവുക.

Story first published: Wednesday, June 9, 2021, 10:10 [IST]
Other articles published on Jun 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+