For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ഇന്ത്യയുടെ ഓപ്പണര്‍മാര്‍ വേറെ ലെവല്‍, ടൂര്‍ണമെന്റില്‍ കൂടുതല്‍ സിക്‌സ്, കണക്കുകളിതാ

സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കിരീടം ന്യൂസീലന്‍ഡ് അലമാരയിലെത്തിച്ചിരിക്കുകയാണ്. ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ന്യൂസീലന്‍ഡിന്റെ നേട്ടം. ഇന്ത്യ മുന്നോട്ട് വെച്ച 140 റണ്‍സ് വിജയലക്ഷ്യം അനായാസമായി ന്യൂസീലന്‍ഡ് മറികടക്കുകയായിരുന്നു. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമായിരുന്നു ഏറ്റവും നിരാശപ്പെടുത്തിയത്. ക്യാപ്റ്റനെന്ന നിലയില്‍ കന്നി ഐസിസി കിരീടം പ്രതീക്ഷിച്ച വിരാട് കോലിയെ ന്യൂസീലന്‍ഡ് തീര്‍ത്തും നിരാശപ്പെടുത്തി.

എങ്കിലും ടൂര്‍ണമെന്റിലുടെനീളം മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്. 71 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ അശ്വിന്‍ ഒന്നാമനാവുകയും ചെയ്തു. എന്നാല്‍ ആരാധകരെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഇന്ത്യയുടെ ഓപ്പണര്‍മാരുടെ പ്രകടനമാണ്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നേടിയ സിക്‌സുകളുടെ എണ്ണവും ടൂര്‍ണമെന്റില്‍ മറ്റ് ടീമുകളുടെ ഓപ്പണര്‍മാര്‍ നേടിയ സിക്‌സുകളുടെ എണ്ണവും പരിശോധിക്കുമ്പോഴാണ് ശരിക്കും അത്ഭുതപ്പെടുന്നത്.

rohitsharmaandmayanakagarwaltest

50 സിക്‌സുകളാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ടൂര്‍ണമെന്റില്‍ പറത്തിയത്. ഇതില്‍ രോഹിത് ശര്‍മ 27 സിക്‌സുകള്‍ നേടിയപ്പോള്‍ മായങ്ക് അഗര്‍വാള്‍ നേടിയത് 18 സിക്‌സാണ്. ശുഭ്മാന്‍ ഗില്‍ അഞ്ച് സിക്‌സുകളും ഇന്ത്യക്കായി നേടി. അതേ സമയം മറ്റ് ടീമുകളുടെ ഓപ്പണര്‍മാര്‍ നേടിയ സിക്‌സുകളുടെ എണ്ണം വളരെ കുറവാണ്. പാകിസ്താന്‍ ടീമാണ് രണ്ടാം സ്ഥാനത്ത്. എട്ട് സിക്‌സാണ് അവരുടെ ഓപ്പണര്‍മാര്‍ നേടിയത്.

എട്ട് സിക്‌സുകള്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാരും നേടിയപ്പോള്‍ ഏഴ് സിക്‌സുകള്‍ ബംഗ്ലാദേശ് ഓപ്പണര്‍മാരും നേടി. ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ അഞ്ച് സിക്‌സുകള്‍ വീതം നേടിയപ്പോള്‍ ശ്രീലങ്ക നാലും ന്യൂസീലന്‍ഡ് ഓപ്പണര്‍മാര്‍ മൂന്ന് സിക്‌സുമാണ് നേടിയത്. രണ്ട് സിക്‌സര്‍ നേടിയ വെസ്്റ്റ് ഇന്‍ഡീസ് ഓപ്പണര്‍മാരാണ് ഏറ്റവും പിന്നില്‍.

ടെസ്റ്റിലും തങ്ങളുടെ വെടിക്കെട്ട് ശൈലി പിന്തുടരുന്ന ഇന്ത്യന്‍ താരങ്ങളുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ സിക്‌സര്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത് ശര്‍മ. 31 സിക്‌സുകള്‍ നേടിയ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് തലപ്പത്താണ്. മായങ്ക് അഗര്‍വാള്‍ ഇത്തരത്തില്‍ മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന താരമായിരുന്നു. എന്നാല്‍ ഫൈനലില്‍ ഇന്ത്യ യുവതാരം ശുഭ്മാന്‍ ഗില്ലിലാണ് വിശ്വാസം അര്‍പ്പിച്ചത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ ഗില്ലിനായില്ല.

റിഷഭ് പന്ത് 16 സിക്‌സും രവീന്ദ്ര ജഡേജ 10 സിക്‌സും ഉമേഷ് യാദവ് 9 സിക്‌സും ഇന്ത്യക്കായി നേടി. ഇന്ത്യന്‍ നായകന്‍ വിരാട് കോലി മൂന്ന് സിക്‌സുകള്‍ മാത്രമാണ് നേടിയത്. ടൂര്‍ണമെന്റിലുടെനീളം മാച്ച് വിന്നറായി ഉയരുന്നതില്‍ കോലി പരാജയപ്പെട്ടു.

Story first published: Thursday, June 24, 2021, 15:21 [IST]
Other articles published on Jun 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+