Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 Final: എപ്പോഴും ആക്രമിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്- മുഹമ്മദ് ഷമി

സതാംപ്റ്റണ്‍: ഐസിസി പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടത്തിന്റെ അഞ്ചാം ദിവസത്തിലെ ഹീറോ ഇന്ത്യയുടെ മുഹമ്മദ് ഷമിയാണ്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡ് 249 റണ്‍സിന് ഒന്നാം ഇന്നിങ്‌സില്‍ ഓള്‍ഔട്ടായി. ശക്തമായ തിരിച്ചുവരവിനെ ഇന്ത്യയെ സഹായിച്ചത് പേസ് ബൗളര്‍മാരുടെ പ്രകടനമാണ്. പ്രധാനമായും മുഹമ്മദ് ഷമിയുടെ പ്രകടനം. 76 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

മൂന്നാം ദിനത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ കുറവ് നികത്താന്‍ അഞ്ചാം ദിനം ഷമിക്കായി. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിഞ്ഞ ഷമി ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാരെ ശരിക്കും ബുദ്ധിമുട്ടിച്ചു. ഇപ്പോഴിതാ അഞ്ചാം ദിനത്തിലെ പ്രകടനത്തെക്കുറിച്ച് ഷമി തന്നെ പറഞ്ഞിരിക്കുകയാണ്. എപ്പോഴും ആക്രമിക്കുകയെന്ന ലക്ഷ്യം മാത്രമാണ് മനസിലുള്ളതെന്നാണ് ഷമി പറഞ്ഞത്.

'ദിവസം തുടങ്ങിയപ്പോള്‍ മുതല്‍ മികച്ച ലൈനും ലെങ്തും സൂക്ഷിച്ച് പന്തെറിയണമെന്നാണ് കരുതിയത്. കഴിയുന്നത്ര വിക്കറ്റ് നേടണമെന്നും ചിന്തിച്ചു.ന്യൂസീലന്‍ഡ് സ്‌കോര്‍ബോര്‍ഡ് എത്രയും കുറഞ്ഞിരിക്കുന്നുവോ അത്രയും നമ്മള്‍ക്ക് നന്നായിരിക്കും. കൃത്യമായ സ്ഥലത്ത് പന്തെറിയുക എന്നതായിരുന്നു പദ്ധതി. ലഭിച്ച മികച്ച തുടക്കത്തെ നന്നായി തന്നെ മുന്നോട്ട് നയിച്ചു. ആ കുതിപ്പില്‍ വിക്കറ്റുകളും ലഭിച്ചു'-ഷമി പറഞ്ഞു.

mohammad-shami

മൂന്നാം ദിനത്തില്‍ ഷമിക്ക് വേണ്ടത്ര സ്വിങ് കണ്ടെത്താനായില്ല. ഇതോടെ ഷമിക്കെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് ഷമി അഞ്ചാം ദിനത്തില്‍ നല്‍കിയത്. മൂന്ന് വിക്കറ്റുമായി ഇഷാന്ത് ശര്‍മയും ഷമിക്ക് മികച്ച പിന്തുണ നല്‍കി. എന്നാല്‍ ജസ്പ്രീത് ബുംറയ്ക്ക് മാത്രം വിക്കറ്റ് നേടാനാവാതെ പോയി.

'ടീമിന് എന്നെ ആവിശ്യമുള്ള സമയത്ത് ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാനും 100 ശതമാനം നല്‍കാനും എപ്പോഴും തയ്യാറാണ്. എവിടെയായിരുന്നാലും എപ്പോഴും ആക്രമിക്കുക എന്ന രീതിയാണ് എനിക്കുള്ളത്. വിക്കറ്റുകള്‍ നേടാനാണ് ശ്രമിക്കാറ്. എവിടെയാണ് ഞാന്‍ പന്തെറിയാന്‍ ഉദ്ദേശിക്കുന്നതെന്നതുമായി ബന്ധപ്പെട്ട് നായകനോട് ചര്‍ച്ച ചെയ്യാറുണ്ട്. അതിന് ശേഷം ആ പദ്ധതി നടപ്പാക്കാന്‍ കൃത്യമായ ലൈനും ലെങ്തും സൂക്ഷിച്ച് പന്തെറിയും.അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാനാവാത്തതില്‍ നിരാശയില്ല.അത്തരമൊരു ചിന്ത എന്റെ മനസില്‍ ഉദിച്ചിരുന്നില്ല. എന്റെ രാജ്യത്തിന് വേണ്ടി കളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അത്ര മാത്രം'-ഷമി കൂട്ടിച്ചേര്‍ത്തു.

ഇന്ന് റിസര്‍വ് ദിനം കൂടി പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കൈയിലാണെല്ലാം. അവസരം മുതലാക്കി വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാറ്റ് ചെയ്യാനായാല്‍ സമനില പിടിക്കാന്‍ ഇന്ത്യക്കാവും. അല്ലാത്ത പക്ഷം ഇന്ന് രണ്ട് സെക്ഷന്‍ അതിവേഗം റണ്‍സുയര്‍ത്തി ന്യൂസീലന്‍ഡിനെ വിജയ ലക്ഷ്യം പിന്തുടരാന്‍ അനുവദിച്ചാല്‍ വലിയ തിരിച്ചടി ഇന്ത്യക്ക് നേരിടേണ്ടി വന്നേക്കും.

Story first published: Wednesday, June 23, 2021, 12:23 [IST]
Other articles published on Jun 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+