For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ഇന്ത്യ x ന്യൂസീലന്‍ഡ്, ആര് ജയിക്കും? മൈക്കല്‍ വോണിന്റെ പ്രവചനം ഇതാ

ലണ്ടന്‍: ക്രിക്കറ്റ് ലോകത്ത് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത പോരാട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള കലാശപ്പോരാട്ടം ജൂണ്‍ 18നാണ് നടക്കുന്നത്. ഇംഗ്ലണ്ടാ വേദി. ടൂര്‍ണമെന്റിനായി ജൂണ്‍ രണ്ടിന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഇരു ടീമിനും മികച്ച താരനിരയുള്ളതിനാല്‍ ജയം സാധ്യത പ്രവചിക്കുക പോലും അസാധ്യമാണ്. എന്തായാലും നായകന്മാരെന്ന നിലയില്‍ വിരാട് കോലിക്കും കെയ്ന്‍ വില്യംസണും അഭിമാന പോരാട്ടമാണിത്.

ഇതിനോടകം തന്നെ പല മുന്‍ താരങ്ങളും വിജയികളാരാവുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസീലന്‍ഡ് നേടുമെന്നാണ് മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടത്. അതിനുള്ള കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡ് ജയിക്കും. ഇംഗ്ലണ്ടിലെ സാഹചര്യം,ഇന്ത്യ ആഴ്ചകളുടെ വിശ്രമത്തിന് ശേഷം എത്തുന്നു ഇതെല്ലാം പ്രശ്‌നമാണ്. ന്യൂസീലന്‍ഡ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സരങ്ങള്‍ കളിക്കുന്നുണ്ട്. നിങ്ങള്‍ക്കത് ഫൈനലിന് മുന്നോടിയായുള്ള പരിശീലന മത്സരമായി വിശേഷിപ്പിക്കാം. ഇന്ത്യയെക്കാള്‍ മികച്ച മുന്നൊരുക്കത്തോടെയാണ് ന്യൂസീലന്‍ഡ് വരുന്നത്. മികച്ച താരങ്ങളോടൊപ്പം ചുവപ്പ് ബോളില്‍ കൂടുതല്‍ പരിചയസമ്പത്തും അവര്‍ക്കുണ്ട്. എല്ലാ സാധ്യതയിലും ന്യൂസീലന്‍ഡാണ്'-മൈക്കല്‍ വോണ്‍ പറഞ്ഞു.

michaelvaughan

ഇന്ത്യയും താരസമ്പന്നതയില്‍ ഒട്ടും പിന്നിലല്ല. രോഹിത് ശര്‍മ,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ തുടങ്ങിയ പ്രതിഭാശാലികളായ സീനിയര്‍ താരങ്ങള്‍ക്കൊപ്പം മികച്ച പേസ് നിരയും മികവുറ്റ ഓള്‍റൗണ്ടര്‍മാരും ഇന്ത്യക്കൊപ്പമുണ്ട്. ഓസ്‌ട്രേലിയയിലെ ഗാബയിലടക്കം വിജയിച്ച് ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ടീമിലെ യുവനിരയ്ക്കും ഇംഗ്ലണ്ടില്‍ കളിച്ച പരിചയസമ്പത്തുണ്ട്. അതിനാല്‍ത്തന്നെ കടുത്ത പോരാട്ടം തന്നെ ന്യൂസീലന്‍ഡിന് നേരിടേണ്ടി വരുമെന്നുറപ്പ്.

കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസീലന്‍ഡ് കൂടുതല്‍ സ്ഥിരത കാട്ടുന്നുവെന്ന് വോണ്‍ അഭിപ്രായപ്പെട്ടു. 'റിച്ചാര്‍ഡ് ഹാഡ്‌ലിയുടെയും മാര്‍ട്ടിന്‍ ക്രൗവിന്റെയും നേതൃത്വത്തിലാണ് ഏറ്റവും മികച്ച ടെസ്റ്റ് കിവീസ് കളിച്ചത്. ബ്രണ്ടന്‍ മക്കല്ലത്തിന്റെ കാലത്ത് ആക്രമണോത്സുകത ശൈലിയായതിനാല്‍ അവര്‍ക്ക് സ്ഥിരതയുണ്ടെന്ന് തോന്നിയിട്ടില്ല. എന്നാല്‍ വില്യംസണിന് കീഴില്‍ ഹൈ ക്ലാസ് ക്രിക്കറ്റാണ് അവര്‍ കാഴ്ചവെക്കുന്നത്. അച്ചടക്കത്തോടെ ടെസ്റ്റ് കളിക്കുന്നു'-മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടു.

Story first published: Wednesday, May 19, 2021, 17:56 [IST]
Other articles published on May 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+