Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ജഡേജയല്ല, സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായിരുന്നു കളിക്കേണ്ടിയിരുന്നത്; സഞ്ജയ് മഞ്ജരേക്കര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ടീമിനെതിരേ ഉയരുന്നുണ്ട്. ബാറ്റിങ് നിരയ്‌ക്കെതിരായ വിമര്‍ശനത്തിന് പുറമെ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചതിനെതിരേയും ആക്ഷേപം ശക്തമായിരുന്നു. മഴ പെയ്ത് ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ അധിക ബാറ്റ്‌സ്മാനായിരുന്നു കളിക്കേണ്ടിയിരുന്നതെന്ന നിലപാടാണ് ഒട്ടുമിക്ക മുന്‍ താരങ്ങളും സ്വീകരിച്ചത്.

എന്നാല്‍ രണ്ട് സ്പിന്നര്‍മാര്‍ അടങ്ങുന്ന പ്ലേയിങ് 11 ആയി മുന്നോട്ട് പോകാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഫൈനലില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ന്യൂസീലന്‍ഡിനോട് തോറ്റതിന് പിന്നാലെ രവീന്ദ്ര ജഡേജയ്‌ക്കെതിരേ വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

sanjaymanjrekar

രവീന്ദ്ര ജഡേജയായിരുന്നില്ല സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായിരുന്നു ഫൈനലില്‍ ഇന്ത്യക്കായി കളിക്കേണ്ടിയിരുന്നതെന്നാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്. മഴ പെയ്ത് ഒരു ദിവസം നഷ്ടമാവുകയും പിച്ചില്‍ ഈര്‍പ്പം നിറയുകയും ചെയ്ത സാഹചര്യത്തില്‍ രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങാന്‍ തീരുമാനിച്ചത് തര്‍ക്കവിഷയമാണ്. അവര്‍ ഒരു സ്പിന്നറെ ബാറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ടീമിലേക്ക് തിരഞ്ഞെടുത്തത്. അത് രവീന്ദ്ര ജഡേജയെയാണ്. അവനെ ബാറ്റിങ്ങിന്റെ പേരില്‍ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിനെതിരെയാണ് ഞാന്‍ എപ്പോഴും പറയുന്നത്'-സഞ്ജയ് പറഞ്ഞു.

ആര്‍ അശ്വിന്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ 22 റണ്‍സും ജഡേജ 15 റണ്‍സും നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അത് 7,16 എന്നിങ്ങനെയായി. ഇരുവര്‍ക്കും ബാറ്റിങ്ങില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്നതാണ് വാസ്തവം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ ഹനുമ വിഹാരിയെപ്പോലൊരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ടീമില്‍ വേണമായിരുന്നു.

'പിച്ച് വരണ്ടതും ടേണ്‍ ചെയ്യുന്നതുമാണെന്ന് തോന്നിയാല്‍ രണ്ട് സ്പിന്നര്‍മാരെ പരിഗണിക്കാം. അശ്വിനൊപ്പം ഇന്ത്യ ജഡേജയെ പരിഗണിച്ചത് അവന്റെ ഇടം കൈയന്‍ സ്പിന്‍ കൊണ്ടാണോ?അത് ബാറ്റിങ്ങ് കണ്ടിട്ടാണെന്നതിന്റെ യുക്തിയാണ് മനസിലാകാത്തത്'-സഞ്ജയ് കൂട്ടിച്ചേര്‍ത്തു. നേരത്തെയും ജഡേജയെ വിമര്‍ശിച്ച് സഞ്ജയ് രംഗത്തെത്തിയിരുന്നു.

സഞ്ജയ് വ്യക്തിപരമായി ജഡേജയെ അപഹസിച്ചതിന്റെ പേരില്‍ കമന്ററി പാനലില്‍ നിന്ന് ബിസിസി ഐ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരങ്ങളിലൊരാളാണ് രവീന്ദ്ര ജഡേജ. അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് പരമ്പരയിലും അദ്ദേഹത്തിന് അവസരം ലഭിക്കാനുള്ള സാധ്യതയാണുള്ളത്.

Story first published: Friday, June 25, 2021, 14:16 [IST]
Other articles published on Jun 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+