Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ഇന്ത്യയുടെ ഹീറോ, ഇംഗ്ലണ്ടില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ്, ഇഷാന്ത് എന്ന വിസ്മയം

സതാംപ്റ്റണ്‍: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം ദിനത്തിലെ ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ മോശം പ്രകടനത്തിനെതിരേ വിമര്‍ശനം ശക്തമാണ്. ന്യൂസീലന്‍ഡ് പന്തെറിഞ്ഞപ്പോള്‍ ബൗളിങ് പിച്ചെന്ന് അഭിപ്രായപ്പെട്ട സ്ഥലത്ത് ഇന്ത്യ പന്തെറിഞ്ഞപ്പോള്‍ കഥ മാറി. ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ സര്‍വാധിപത്യത്തോടെയാണ് ബാറ്റ് ചെയ്തത്.

ഇന്ത്യയുടെ ജസ്പ്രീത് ബുറയും മുഹമ്മദ് ഷമിയും ലക്ഷ്യം കാണാനാവാതെ പതറിയപ്പോഴും തന്റെ റോള്‍ ഇഷാന്ത് നന്നായി കൈകാര്യം ചെയ്തു.12 ഓവറില്‍ നാല് മെയ്ഡനടക്കം 19 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് മൂന്നാം ദിനം ഇഷാന്ത് വീഴ്ത്തിയത്. ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ ഏറ്റവും കരുതലോടെ കളിച്ചതും ഇഷാന്തിന്റെ ഓവറിലാണ്. അര്‍ധ സെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വെയുടെ വിക്കറ്റാണ് ഇഷാന്ത് വീഴ്ത്തിയത്.

ishantharmatest

ഇതോടെ ഇംഗ്ലണ്ടില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് ഇഷാന്ത് ശര്‍മ സ്വന്തം പേരിലാക്കിയത്. 44 വിക്കറ്റാണ് ഇഷാന്ത് ഇംഗ്ലണ്ടില്‍ വീഴ്ത്തിയത്. 43 വിക്കറ്റ് വീഴ്ത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്റെ റെക്കോഡിനെയാണ് ഇഷാന്ത് മറികടന്നത്. ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ 36 വിക്കറ്റുമായി മൂന്നാം സ്ഥാനത്താണ്. മുന്‍ ഇന്ത്യന്‍ സ്പിന്നറായ ബിഷന്‍ സിങ് ബേദി 35 വിക്കറ്റും മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ 31 വിക്കറ്റും ഇംഗ്ലണ്ടില്‍ വീഴ്ത്തിയിട്ടുണ്ട്.

ഇവരെയെല്ലാം കടത്തിവെട്ടുന്ന പ്രകടനമാണ് ഇഷാന്ത് ശര്‍മ നടത്തിയിരിക്കുന്നത്. 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയത് ഇഷാന്തായിരുന്നു. 102 ടെസ്റ്റില്‍ നിന്ന് ഇന്ത്യക്കായി 304 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ഇതില്‍ കൂടുതലും വിദേശ പിച്ചിലായിരുന്നു എന്നതാണ് ഇഷാന്തിന്റെ മികവിനെ ഉയര്‍ത്തിക്കാട്ടുന്നത്. 11 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 1 തവണ 10 വിക്കറ്റ് പ്രകടനവും ഇഷാന്ത് നടത്തിയിട്ടുണ്ട്.

എവേ ടെസ്റ്റില്‍ ഇന്ത്യക്കായി 200 വിക്കറ്റ് നേട്ടവും ഇഷാന്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പേസ് ബൗളര്‍മാരില്‍ 215 വിക്കറ്റുമായി കപില്‍ ദേവ്,207 വിക്കറ്റുമായി സഹീര്‍ ഖാന്‍ എന്നിവര്‍ മാത്രമാണ് ഈ റെക്കോഡില്‍ ഇഷാന്തിന് മുന്നിലുള്ളത്. 118 വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് നിലവിലെ ഇന്ത്യന്‍ പേസര്‍മാരില്‍ ഇഷാന്തിന് പിന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ ഈ റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം ഇഷാന്തിന് മുന്നിലുണ്ട്.

Story first published: Monday, June 21, 2021, 15:57 [IST]
Other articles published on Jun 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+