For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധിക്കാത്തതില്‍ കടുത്ത നിരാശ- കുല്‍ദീപ് യാദവ്

മുംബൈ: നാല് മാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലാണ് നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര എന്നിവയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. കോവിഡിന്‍െ പശ്ചാത്തലത്തില്‍ പ്രമുഖ താരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോയത്.

സമീപകാലത്തായി മോശം ഫോമിലായിരുന്ന ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ ഭാഗാമാന്‍ സാധിക്കാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കുല്‍ദീപ്. മൂന്ന് ഫോര്‍മാറ്റിലും നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തായ കുല്‍ദീപിന് ഐപിഎല്ലിലും പ്ലേയിങ് 11ല്‍ ഇടം കുറവാണ്.

'ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധിക്കാത്തതില്‍ വലിയ നിരാശയുണ്ട്. കാരണം ഇംഗ്ലണ്ടില്‍ ടീമിന്റെ വിജയത്തിനായി മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന് ആഗ്രഹിച്ചിരുന്നു. തീര്‍ച്ചയായും വിഷമം ഉണ്ടാകുമെങ്കിലും അടുത്ത അവസരത്തില്‍ തിളങ്ങുന്നതിനായി തയ്യാറെടുക്കാനാണ് ശ്രമിക്കുന്നത്. എനിക്ക് ഇംഗ്ലണ്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല.

kuldeepyadav

അതിനാല്‍ത്തന്നെ ശ്രീലങ്കന്‍ പര്യടനത്തിന് പോകാനാവുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നുമാണ് പ്രതീക്ഷ.ഏതൊരു താരത്തിനും ടീമില്‍ അവസരം നഷ്ടപ്പെടുമ്പോള്‍ സങ്കടമാവും. എല്ലാവരും ടീമില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്. ചില സമയങ്ങളില്‍ സാഹചര്യങ്ങള്‍ അതിന് അനുവദിക്കില്ല'-കുല്‍ദീപ് യാദവ് പറഞ്ഞു.

ജൂലൈയിലാണ് ഇന്ത്യ ശ്രീലങ്ക പര്യടനം നടത്തുന്നത്. മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ക്കൊക്കെ അവസരം ലഭിച്ചേക്കും. ടി20യില്‍ കുല്‍ദീപിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ തെവാത്തിയ,യുസ്‌വേന്ദ്ര ചഹാല്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിച്ചാല്‍ കുല്‍ദീപിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

കുല്‍ദീപ് യാദവ് ഏഴ് ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റും 63 ഏകദിനത്തില്‍ നിന്ന് 105 വിക്കറ്റും 20 ടി20യില്‍ നിന്ന് 39 വിക്കറ്റും ഇന്ത്യക്കായി നേടി.45 ഐപിഎല്ലില്‍ നിന്നായി 40 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. നിലവില്‍ കെകെആറിന്റെ താരമാണ് കുല്‍ദീപ് യാദവ്. 2021 സീസണില്‍ ആദ്യ പാദത്തില്‍ ഒരു മത്സരത്തില്‍ പോലും കുല്‍ദീപിന് അവസരം ലഭിച്ചിരുന്നില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ നിരയിലേക്കും കുല്‍ദീപിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

Story first published: Sunday, June 6, 2021, 17:43 [IST]
Other articles published on Jun 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+