WTC 2021: ഇന്ത്യ തോല്‍ക്കും? ജൂണ്‍ 18 ഇന്ത്യയുടെ ഭാഗ്യംകെട്ട ദിനം, മുന്‍ കണക്കുകളിതാ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 ഫൈനല്‍. ന്യൂസീലന്‍ഡിനെതിരേ നടക്കുന്ന കലാശപ്പോരാട്ടത്തിന് ഇംഗ്ലണ്ടാണ് വേദി. ഫാസ്റ്റ് ബൗളിങ്ങിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ മുന്‍തൂക്കം കിവീസിനാണെങ്കിലും മികച്ച ടീം കരുത്തുള്ള ഇന്ത്യ ഏത് മൈതാനത്തും തങ്ങള്‍ക്ക് കപ്പടിക്കാനാവുമെന്ന് ഓസ്‌ട്രേലിയയിലടക്കം തെളിയിച്ചിട്ടുള്ളതാണ്.

ഇതുവരെ ഐസിസി കിരീടം നേടാത്ത നായകനെന്ന നിലയില്‍ കോലിക്കും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ഇന്ത്യ കപ്പടിക്കാന്‍ സാധ്യത കുറവാണ്. കാരണം മത്സരം നടക്കുന്ന ദിവസത്തിന്റെ ഭാഗ്യക്കേട് തന്നെ. ജൂണ്‍ 18 എന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ തിരിച്ചടികള്‍ നേരിട്ടിട്ടുള്ള ദിവസമാണ്. അതിനാല്‍ ജൂണ്‍ 18ന് ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് ജയിക്കാനാവുമോയെന്ന് കണ്ടറിയണം. ജൂണ്‍ 18ന് കളിച്ച് ഇന്ത്യ തോറ്റ പ്രധാന മത്സരങ്ങളുടെ കണക്കുകളിതാ.

ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ഏകദിനം 2015
എംഎസ് ധോണിയുടെ കീഴിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം,ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി തല ഉയര്‍ത്തി നില്‍ക്കുന്ന സമയം. 2015ല്‍ ബംഗ്ലാദേശിനെതിരേ മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം. മത്സര തീയ്യതി ജൂണ്‍ 18. ധാക്കയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാദേശ് 79 റണ്‍സിന് വിജയിച്ചു. തമിം ഇക്ബാല്‍,സൗമ്യ സര്‍ക്കാര്‍,ഷക്കീബ് അല്‍ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി തിളങ്ങി. മുസ്തഫിസുര്‍ റഹ്മാന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

ഇന്ത്യ-സിംബാബ്‌വെ ഒന്നാം ടി20 2016
2016ല്‍ സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ ഒന്നാം ടി20യില്‍ ഇന്ത്യ തോറ്റത് ഞെട്ടലോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനെ സാധിച്ചുള്ളു. രണ്ട് റണ്‍സിനാണ് സിംബാബ്‌വെ ജയിച്ചത്. ഈ മത്സരവും ജൂണ്‍ 18നാണ് നടന്നത്.

ഇന്ത്യ-പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി 2017 ഫൈനല്‍
ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ കിരീടമുയര്‍ത്തിയ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ആരാധകര്‍ മറക്കാനിടയില്ല. ചിരവൈരികളായ പാകിസ്താനെതിരേ 180 റണ്‍സിന്റെ വന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര മുഹമ്മദ് അമീറിന്റെ പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പെട്ടെന്ന് മറക്കാന്‍ സാധിക്കാത്ത ഈ ഫൈനല്‍ മത്സരവും നടന്നത് ജൂണ്‍ 18നായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications