Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: കോലി ഭയക്കണം, 30 പന്ത് നേരിട്ടാല്‍ രക്ഷപ്പെട്ടു, അല്ലെങ്കില്‍ നിരാശപ്പെടും, കണക്കുകളിതാ

സതാംപ്റ്റന്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള കിരീടപ്പോരാട്ടത്തിന് നാളെ തുടക്കമാവുകയാണ്. ഇരു ടീമും ഒന്നിനൊന്ന് മികച്ചതായതിനാല്‍ ഫൈനല്‍ പോരാട്ടം കടുക്കും. ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടിയെത്തുമ്പോള്‍ സന്നാഹ മത്സരം പോലും ലഭിക്കാതെയാണ് ഇന്ത്യ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്.

വിരാട് കോലി

ബൗളിങ് കരുത്തില്‍ ഇന്ത്യക്ക് ആശങ്ക കുറവാണെങ്കിലും ബാറ്റിങ്ങാണ് പ്രശ്‌നം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയടക്കമുള്ള സീനിയര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യക്ക് പ്രതീക്ഷയേറെ. എന്നാല്‍ 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മികവ് ആവര്‍ത്തിക്കാന്‍ കോലിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനവും അവസാന ന്യൂസീലന്‍ഡ് പര്യടനത്തിലെ പ്രകടനവുമാണ്.

ഇംഗ്ലണ്ടില്‍ കോലി 30 പന്തില്‍ താഴെ നേരിട്ട് ഒറ്റ സംഖ്യയില്‍ പുറത്തായതിന്റെയും ന്യൂസീലന്‍ഡിനെതിരേ ഒറ്റ സംഖ്യയില്‍ പുറത്തായതിന്റെ കണക്കുകള്‍ ഇതാ. ഇന്ത്യന്‍ നായകന്‍ കോലിയെ ആശങ്കപ്പെടുത്തുന്ന ബൗളര്‍മാര്‍ ആരൊക്കെയാണെന്നും നോക്കാം.

ന്യൂസീലന്‍ഡിനെതിരേ കോലി ഒറ്റ സംഖ്യയില്‍ പുറത്തായ കണക്കുകള്‍

ന്യൂസീലന്‍ഡിനെതിരേ കോലി ഒറ്റ സംഖ്യയില്‍ പുറത്തായ കണക്കുകള്‍

2014ല്‍ ഓക്്‌ലന്‍ഡില്‍ നടന്ന ടെസ്റ്റിലാണ് കോലി ന്യൂസീലന്‍ഡിനെതിരേ ആദ്യമായി ഒറ്റ സംഖ്യയില്‍ പുറത്താവുന്നത്. രണ്ട് ഇന്നിങ്‌സിലും ടിം സൗത്തിയാണ് കോലിയെ പുറത്താക്കിയത്. 2016ല്‍ സെപ്തംബറില്‍ കാണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ നീല്‍ വാഗ്നറുടെ പന്തില്‍ കോലി പുറത്തായപ്പോള്‍ നേടിയത് 9 റണ്‍സ് മാത്രം. ഇതേ പരമ്പരയില്‍ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ട്രന്റ് ബോള്‍ട്ടാണ് കോലിയെ പുറത്താക്കിയത്. ആ മത്സരത്തിലും കോലിയുടെ സ്‌കോര്‍ 9. 2020ല്‍ വെല്ലിങ്ടണില്‍ നടന്ന മത്സരത്തില്‍ കെയ്ല്‍ ജാമിസന്‍ കോലിയെ രണ്ട് റണ്‍സില്‍ പുറത്താക്കി. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ 3 റണ്‍സെടുത്ത കോലിയെ ടിം സൗത്തി എല്‍ബിയിലും കുരുക്കി.

ഇംഗ്ലണ്ടില്‍ ഒറ്റ സംഖ്യ നേടിയ കണക്കുകള്‍

ഇംഗ്ലണ്ടില്‍ ഒറ്റ സംഖ്യ നേടിയ കണക്കുകള്‍

2014ല്‍ നോട്ടിങ്ഹാമില്‍ നടന്ന ടെസ്റ്റില്‍ ഒരു റണ്‍സിന് കോലിയെ സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താക്കി. ഇതേ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ എട്ട് റണ്‍സെടുത്ത കോലിയെ ബ്രോഡ് തന്നെ പുറത്താക്കി. ഇതേ പരമ്പരയില്‍ മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ഏഴ് റണ്‍സിന് കോലിയെ പുറത്താക്കി. ഇതേ പരമ്പരയില്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സെടുത്ത കോലിയെ ക്രിസ് ജോര്‍ദാന്‍ പുറത്താക്കി. ഇംഗ്ലണ്ട് പിച്ച് കോലിക്ക് മുന്നില്‍ വലിയ വെല്ലുവിളി തന്നെയാവുമെന്നുറപ്പ്.

30 പന്ത് പിന്നിട്ടാല്‍ മികച്ച സ്‌കോര്‍

30 പന്ത് പിന്നിട്ടാല്‍ മികച്ച സ്‌കോര്‍

ന്യൂസീലന്‍ഡിനെതിരേ 30 പന്തുകളില്‍ കൂടുതല്‍ നേരിട്ട മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട സ്‌കോര്‍ കോലിക്ക് അവകാശപ്പെട്ടാം. 58,103,51*,67,38,105*,45,211 എന്നീ സ്‌കോറുകളെല്ലാം ന്യൂസീലന്‍ഡിനെതിരേ കോലി ടെസ്റ്റില്‍ നേടിയതാണ്. അതിനാല്‍ത്തന്നെ 30 പന്തില്‍ കൂടുതല്‍ കോലിക്ക് പിടിച്ചുനില്‍ക്കാനായാല്‍ ഇന്ത്യക്കത് വലിയ കരുത്താവും.

ഇംഗ്ലണ്ട് പിച്ചിലും 30പന്തില്‍ കൂടുതല്‍ നിന്ന മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട സ്‌കോര്‍ കോലി നേടിയിട്ടുണ്ട്. 39,149,51,97,103,46,58,49 ഇതൊക്കെ കോലി ഇംഗ്ലണ്ടില്‍ കുറിച്ച സ്‌കോറുകളാണ്. കോലി ഇംഗ്ലണ്ടില്‍ ക്ഷമ കാട്ടിയാല്‍ മികച്ച പ്രകടനം നടത്താനാവുമെന്ന് ഇതില്‍ നിന്ന് വ്യക്തം.

Story first published: Friday, June 18, 2021, 12:10 [IST]
Other articles published on Jun 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+