For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: രാഹുല്‍, സാഹ, പ്രസിദ്ധ്, മൂന്ന് പേരുടെയും നിലവിലെ ഫിറ്റ്‌നസ് റിപ്പോര്‍ട്ടറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള അടുത്ത പ്രധാന വെല്ലുവിളി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. ജൂണ്‍ 18ന് ഇംഗ്ലണ്ടില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയൊരുക്കിയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. പരമ്പരയ്ക്കായി ഇന്ത്യ ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പറക്കും.

ഇതിന് മുന്നോടിയായി എട്ട് ദിവസം ഇന്ത്യന്‍ താരങ്ങള്‍ നാട്ടില്‍ ക്വാറന്റെയ്‌നിലിരിക്കും. ഇംഗ്ലണ്ടിലെത്തി 10 ദിവസവും ക്വാറന്റെയ്‌നില്‍ കഴിയും. മെയ് 25നാണ് താരങ്ങള്‍ ബയോബബിള്‍ സുരക്ഷയില്‍ കഴിയുക. ടൂര്‍ണമെന്റിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ കെ എല്‍ രാഹുല്‍,വൃദ്ധിമാന്‍ സാഹ,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ടീമിന്റെ ഭാഗമാകുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു.

kl-rahul

ഇവരില്‍ വൃദ്ധിമാന്‍ സാഹ ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പറാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന സാഹയ്ക്ക് ടൂര്‍ണമെന്റിനിടെ കോവിഡ് ബാധിച്ചിരുന്നു. ടീമിന്റെ ഭാഗമായിട്ടുണ്ടെങ്കിലും കോവിഡ് ബാധിതനായതിനാല്‍ ടൂര്‍ണമെന്റിനായി പുറപ്പെടുന്നതിന് മുമ്പ് രണ്ട് കോവിഡ് പരിശോധനാ ഫലവും നെഗറ്റീവാകണം. അല്ലെങ്കില്‍ താരത്തിന് ടീമിനൊപ്പം പോകാനാവില്ല. താരത്തിന് കോവിഡ് പോസിറ്റീവായ ശേഷം നടത്തിയ ആദ്യ പരിശോധനയില്‍ രോഗം നെഗറ്റീവായെങ്കിലും രണ്ടാം പരിശോധനയില്‍ പോസിറ്റീവായി. നിലവില്‍ ഡല്‍ഹിയില്‍ ഐസൊലേഷനിലാണ് അദ്ദേഹമുള്ളത്. നിലവിലെ സാഹചര്യത്തില്‍ സാഹ ഇംഗ്ലണ്ടിലേക്ക് പോകുന്ന കാര്യം സംശയമാണ്.

യുവ പേസറായ പ്രസിദ്ധ് കൃഷ്ണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റിസവര്‍വ് താരമായി പരിഗണിച്ച പ്രസിദ്ധ് നിലവില്‍ കോവിഡ് മുക്തനായി വീട്ടിലാണുള്ളത്. എന്നാല്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുമ്പ് രണ്ട് തവണ താരത്തിന് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കണം.

പഞ്ചാബ് കിങ്‌സ് നായകനായിരുന്ന കെ എല്‍ രാഹുലിന് വയറിന് ശസ്ത്രക്രിയ നടത്തിയിരുന്നു. നിലവില്‍ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്നാണ് വിവരം. ഇത് രണ്ടും പരിഗണിക്കുമ്പോള്‍ പെട്ടെന്ന് തിരിച്ചെത്തുക രാഹുലിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. ബിസിസി ഐ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ രണ്ട് ഫലവും നെഗറ്റീവായ തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. ബാറ്റ്‌സ്മാനായ രാഹുലിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയല്ല.

Story first published: Saturday, May 15, 2021, 13:45 [IST]
Other articles published on May 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+