വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ഫൈനലിനുള്ള ഇന്ത്യന്‍ ടീം തയ്യാര്‍, തഴയപ്പെട്ട അഞ്ച് സൂപ്പര്‍ താരങ്ങളിവര്‍

സതാംപ്റ്റന്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ 18ന് നടക്കാന്‍ പോവുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്ന പോരാട്ടത്തില്‍ ആര് ജയിക്കുമെന്നത് കണ്ടറിയണം. ഇരു ടീമും ഫൈനല്‍ പോരാട്ടത്തിനുള്ള പ്ലേയിങ് 11നെ പ്രഖ്യാപിച്ചിരുന്നു. 15 അംഗ ഫൈനല്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ നിന്ന് ചില പ്രമുഖ താരങ്ങള്‍ക്ക് പുറത്തുപോകേണ്ടി വന്നിരുന്നു. അത്തരത്തില്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ് കെ എല്‍ രാഹുല്‍. വിരാട് കോലിക്കും രോഹിത് ശര്‍മക്കും ശേഷം ഇന്ത്യയുടെ നിലവിലെ മികച്ച ബാറ്റ്‌സ്മാനായി രാഹുലിനെ വിശേഷിപ്പിക്കാം. എങ്കിലും ടെസ്റ്റില്‍ അദ്ദേഹം വീണ്ടും വീണ്ടും തഴയപ്പെടുകയാണ്. 2019ന് ശേഷം അദ്ദേഹത്തിന് ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ടോപ് ഓഡറില്‍ ഇന്ത്യക്ക് സ്ഥിര താരങ്ങളുണ്ട്. കൂടാതെ ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലിനാണ് ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നത്.

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനും ഇന്ത്യയുടെ ഫൈനലിനുള്ള ടീമില്‍ ഇടമില്ല. ഓസ്‌ട്രേലിയയില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ ശര്‍ദുലിന് സാധിച്ചിരുന്നു. എന്നിട്ടും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അദ്ദേഹത്തിന് ഇടം കണ്ടെത്താനായിട്ടില്ല. 2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ശര്‍ദുലും ഉള്‍പ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശര്‍ദുലിന് ഇടം ലഭിച്ചേക്കും.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

യുവ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനും ഫൈനലിനുള്ള ഇന്ത്യന്‍ നിരയില്‍ ഇടം പിടിക്കാനായില്ല. ഒരു മത്സരം മാത്രമാണ് ഫൈനലിലുള്ളത്. അതിനാല്‍ത്തന്നെ അശ്വിനും ജഡജേയ്ക്കും മാത്രമാണ് സ്പിന്നര്‍മാരെന്ന നിലയില്‍ 15 അംഗ ടീമിലിടം. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തിളങ്ങാന്‍ സുന്ദറിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സുന്ദറിന് ടീമില്‍ ഇടം ലഭിച്ചേക്കും.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇംഗ്ലണ്ടിനെതിരായ ഇക്കഴിഞ്ഞ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അക്ഷര്‍ പട്ടേല്‍. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനമടക്കം 27 വിക്കറ്റാണ് അക്ഷര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പരിചയസമ്പന്നനായ രവീന്ദ്ര ജഡേജയ്ക്ക് ഇന്ത്യ മുന്‍ഗണന നല്‍കുന്നതിനാല്‍ അക്ഷര്‍ പട്ടേലിന് ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയി.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ് മായങ്ക് അഗര്‍വാള്‍. എന്നാല്‍ രോഹിതിനൊപ്പം ശുഭ്മാന്‍ ഗില്ലില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നതിനാല്‍ മായങ്കിന് ടീമില്‍ ഇടമില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വേണ്ടത്ര തിളങ്ങാന്‍ മായങ്കിന് സാധിച്ചില്ല. എങ്കിലും മികച്ച ബാറ്റിങ് റെക്കോഡ് മായങ്കിന് അവകാശപ്പെടാനാവും. മായങ്കിനും ഇംഗ്ലണ്ട് പരമ്പരയില്‍ അവസരം ലഭിക്കാനാണ് സാധ്യത.

Story first published: Wednesday, June 16, 2021, 11:29 [IST]
Other articles published on Jun 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X