Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: ' ഇത്രയും പ്രധാനപ്പെട്ട മത്സരത്തില്‍ മികച്ചൊരു വേദി വേണമായിരുന്നു'; കെവിന്‍ പീറ്റേഴ്‌സന്‍

സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം മഴക്കളിയായി തുടരുകയാണ്. ആദ്യ ദിനം പൂര്‍ണ്ണമായും മഴകൊണ്ടുപോയപ്പോള്‍ രണ്ടാം ദിനത്തില്‍ വെളിച്ചക്കുറവുകൊണ്ട് നേരത്തെ മത്സരം നിര്‍ത്തേണ്ടി വന്നു. മൂന്നാം ദിനത്തില്‍ മത്സരം നന്നായി നടന്നെങ്കിലും നാലാം ദിനം വീണ്ടും മഴ കാരണം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 217 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് മൂന്നാം ദിനം കളിനിര്‍ത്തിയപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന മികച്ച നിലയിലാണ്. എന്നാല്‍ മഴക്കളി തുടര്‍ന്നതോടെ മത്സരം സമനിലയില്‍ അവസാനിക്കാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ ഇത്രയും പ്രധാനപ്പെട്ട മത്സരത്തില്‍ കാലാവസ്ഥയും പരിഗണിച്ചുള്ള മികച്ചൊരു വേദി ഐസിസി തീരുമാനിക്കേണ്ടിയിരുന്നെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സന്‍.

kevinpietersen

'പറയുന്നതില്‍ എനിക്ക് വേദനയുണ്ട്. എന്നാല്‍ ഇത്രയും പ്രധാനപ്പെട്ടൊരു മത്സരം ഇംഗ്ലണ്ടില്‍ നടത്താന്‍ പാടില്ലായിരുന്നു' എന്നാണ് ട്വിറ്ററില്‍ പീറ്റേഴ്‌സന്‍ കുറിച്ചത്. ദുബായില്‍ മത്സരം നടത്താമായിരുന്നുവെന്നാണ് പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടത്.ന്യൂട്രല്‍ വേദിയാണ്,മികച്ച സ്റ്റേഡിയമാണ്,മികച്ച കാലാവസ്ഥയുമാണ്,മികച്ച പരിശീലന സൗകര്യങ്ങളും ട്രാവല്‍ ഹബ്ബുമുണ്ട്. കൂടാതെ ഐസിസി കേന്ദ്രവും തൊട്ടടുത്തുണ്ടെന്നും പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു.

രണ്ട് വര്‍ഷത്തോളം നീണ്ട ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ എല്ലാവര്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കിയത്. പ്രധാനമായും ഇന്ത്യയും ന്യൂസീലന്‍ഡും കലാശപ്പോരാട്ടത്തിനെത്തിയതോടെ ആരാധകരും വലിയ ആവേശത്തിലായിരുന്നു. എന്നാല്‍ സതാംപ്റ്റണില്‍ മഴ പെയ്യുന്ന സമയമാണിത്. അത് പരിഗണിക്കാതെ വേദി തീരുമാനിച്ചതോടെ മത്സരത്തിന്റെ രസം കൊല്ലിയായി മഴ മാറി. ചാമ്പ്യനെ അറിയാന്‍ സാധിക്കാതെ മത്സരം സമനിലയിലായി കിരീടം പങ്കിടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

സുനില്‍ ഗവാസ്‌കറടക്കമുള്ള പല പ്രമുഖരും വേദിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. സമനിലയായി കിരീടം പങ്കിടുന്നത് മാറ്റി വിജയിയെ കണ്ടെത്താനുള്ള വഴി ഐസിസി ആവിഷ്‌കരിക്കണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒന്നാം ദിനവും നാലാം ദിനവും മഴ കൊണ്ടുപോയി. അഞ്ചാം ദിനവും മഴ ഭീഷണിയില്‍ത്തന്നെയായതിനാല്‍ സമനിലയ്ക്കുള്ള സാധ്യത കൂടുതലാണ്.റിസര്‍വ് ദിനം കൂടി പരിഗണിച്ചാലും മത്സരം പൂര്‍ണ്ണമായും നടത്തി വിജയിയെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്.

Story first published: Tuesday, June 22, 2021, 14:24 [IST]
Other articles published on Jun 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+