Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 Final: വിജയിയെ കണ്ടെത്താന്‍ ഒന്നിലധികം മത്സരങ്ങള്‍ പരിഗണിക്കാമായിരുന്നു- കപില്‍ ദേവ്

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ആര് സ്വന്തമാക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 18ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വിജയിയെ പ്രവചിക്കുക എളുപ്പമാവില്ല. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് തുടങ്ങിയവര്‍ ബാറ്റിങ് കരുത്ത് പകരുമ്പോള്‍ കെയ്ന്‍ വില്യംസണ്‍, ടോം ലാദം, റോസ് ടെയ്‌ലര്‍ തുടങ്ങിയ കരുത്തുറ്റ താരനിര ന്യൂസീലന്‍ഡിനുമുണ്ട്.

ടെസ്റ്റ് പരമ്പരയായി നടത്താതെ ഒറ്റ ടെസ്റ്റ് മത്സരത്തിലൂടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ജേതാവിനെ കണ്ടെത്തുന്നത്. സാധാരണ ടെസ്റ്റ് പരമ്പരയായി നടത്തിയാണ് ഇത്രയും പ്രധാന കിരീടങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇത്തവണ ഒറ്റ മത്സരത്തിലൂടെ വിജയിയെ കണ്ടെത്തുന്നത് ശരിയല്ലെന്നും ഒന്നിലധികം മത്സരങ്ങള്‍ പരിഗണിക്കാമായിരുന്നുവെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.

kapildev

'ഇത്രയും പ്രധാനപ്പെട്ടൊരു കിരീട ജേതാവിനെ കണ്ടെത്തുമ്പോള്‍ ഒന്നിലധികം മത്സരങ്ങള്‍ പരിഗണിക്കാമായിരുന്നു. മത്സരങ്ങള്‍ക്ക് തയ്യാറാവാകുയെന്നത് നിലവിലെ സാഹചര്യത്തില്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഫൈനലിന് ലോര്‍ഡ്‌സായിരുന്നു കൂടുതല്‍ നല്ലത്. കാരണം മികച്ച ചരിത്രം ആ പിച്ചിനുണ്ട്.മാഞ്ചസ്റ്ററും മികച്ച വേദിയായിരുന്നു. എന്നാല്‍ ലോര്‍ഡ്‌സില്‍ ജയം ആഘോഷിക്കുകയെന്നത് സവിശേഷമായ അനുഭവമാണ്'-കപില്‍ ദേവ് പറഞ്ഞു.

നേരത്തെ ലോര്‍ഡ്‌സിലായിരുന്നു ഫൈനല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സതാംപ്റ്റണിലേക്ക് മത്സരവേദി മാറ്റുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനെ വളര്‍ത്തുന്നതിനായി ഐസിസി അവതരിപ്പിച്ച പദ്ധതി വളരെ നല്ലതാണെന്നും കപില്‍ അഭിപ്രായപ്പെട്ടു. 'ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നതിനായി ഐസിസി ആവിഷ്‌കരിച്ച പദ്ധതി വളരെ മികച്ചതാണ്. ആരാധകര്‍ക്ക് കൂടുതല്‍ മികച്ച ക്രിക്കറ്റ് ആസ്വദിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഉറപ്പുണ്ട്. ഫൈനലിന് മൂന്ന് മത്സരങ്ങളെങ്കിലും പരിഗണിക്കാമായിരുന്നുവെന്നാണ് തോന്നുന്നത്.'-കപില്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ജയിക്കാന്‍ സാങ്കേതികപരമായും പദ്ധതി പ്രകാരവും മുന്നിട്ട് നില്‍ക്കണം. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ബൗളിങ്‌നിരയേക്കാള്‍ പ്രാധാന്യം ബാറ്റ്‌സ്മാന്‍മാര്‍ക്കാണെന്ന് പറയാനാവില്ല. മികച്ച ബാറ്റിങ് നിര ഇന്ത്യക്കുണ്ട്. സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിലാണ് കാര്യം. എന്നെ സംബന്ധിച്ച് ഇന്ത്യയുടെ ബാറ്റിങ് നിരയാണ് നട്ടെല്ല്,ബൗളര്‍മാര്‍ മികച്ച പിന്തുണയും നല്‍കുന്നുണ്ട്. സമീപകാലത്തായി ഇന്ത്യ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 26, 2021, 15:26 [IST]
Other articles published on May 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+