For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: എവേ മത്സരങ്ങളില്‍ വില്യംസണ്‍ മിടുക്കനല്ല? 2016 മുതലുള്ള കണക്കുകള്‍ പരിശോധിക്കാം

സതാംപ്റ്റന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം ശക്തമാവും. വിരാട് കോലി-കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ തമ്മിലുള്ള പോരാട്ടത്തിന് കൂടിയാവും ഫൈനല്‍ സാക്ഷ്യം വഹിക്കുക. ആരുടെ തന്ത്രങ്ങളാണ് വിജയിക്കുകയെന്ന് കണ്ടറിയാം.

കെയ്ന്‍ വില്യംസണ്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ എവേ മത്സരത്തിന്റെ കണക്കുകള്‍ വളരെ മോശമാണ്. തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാം.

2019ന് ശേഷമുള്ള വില്യംസണിന്റെ പ്രകടനം

2019ന് ശേഷമുള്ള വില്യംസണിന്റെ പ്രകടനം

2019ന് ശേഷം ഇതുവരെ 14 ടെസ്റ്റില്‍ നിന്ന് 66.52 ശരാശരിയില്‍ 1264 റണ്‍സാണ് കിവീസ് നായകന്റെ പേരിലുള്ളത്. ഇതില്‍ 9 മത്സരം തട്ടകത്തില്‍ കളിച്ച വില്യംസണ്‍ 116.9 ശരാശരിയില്‍ നേടിയത് 1169 റണ്‍സാണ്. എന്നാല്‍ എവേ മത്സരങ്ങളിലെ കണക്ക് നിരാശപ്പെടുത്തും. അഞ്ച് ടെസ്റ്റില്‍ നിന്ന് 10.55 ശരാശരിയില്‍ 95 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.ഫാബുലസ് ഫോറില്‍ സമീപകാലത്തായി എവേ മത്സരങ്ങളില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നത് കെയ്ന്‍ വില്യംസനാണ്.

സ്മിത്തും ലാബുഷെയ്‌നും റൂട്ടും കേമര്‍

സ്മിത്തും ലാബുഷെയ്‌നും റൂട്ടും കേമര്‍

2019ന് ശേഷമുള്ള എവേ മത്സരങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷെയ്‌നും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടുമാണ് ഏറ്റവും മിടുക്ക് കാട്ടുന്നത്. നാല് എവേ ടെസ്റ്റില്‍ നിന്ന് 110.6 ശരാശരിയില്‍ 774 റണ്‍സാണ് സ്മിത്ത് നേടിയത്. അദ്ദേഹത്തിന്റെ ഹോം ശരാശരിയേക്കാള്‍ കൂടുതലാണിത്. ലാബുഷെയ്ന്‍ നാല് ടെസ്റ്റില്‍ നിന്ന് 50.4 ശരാശരിയില്‍ 553 റണ്‍സ് നേടിയപ്പോള്‍ ജോ റൂട്ട് 15 ടെസ്റ്റില്‍ നിന്ന് 54.5 ശരാശരിയില്‍ 1527 റണ്‍സാണ് എവേ മത്സരങ്ങളില്‍ നേടിയത്.

കോലിയേക്കാള്‍ കേമന്‍ റിഷഭും രോഹിതും

കോലിയേക്കാള്‍ കേമന്‍ റിഷഭും രോഹിതും

2019ന് ശേഷമുള്ള എവേ മത്സരത്തിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ വിരാട് കോലിയേക്കാള്‍ കേമന്‍ റിഷഭ് പന്തും രോഹിത് ശര്‍മയുമാണ്. ആറ് ടെസ്റ്റില്‍ നിന്ന് 25 ശരാശരിയില്‍ 275 റണ്‍സ് മാത്രമാണ് കോലി നേടിയിട്ടുള്ളത്. റിഷഭ് പന്ത് എട്ട് മത്സരം കളിച്ചപ്പോള്‍ 50.1 ശരാശരിയില്‍ 551 റണ്‍സും നേടി. രോഹിത് ശര്‍മ രണ്ട് ടെസ്റ്റ് കളിച്ചപ്പോള്‍ 32.3 ശരാശരിയില്‍ 129 റണ്‍സും നേടി.

2016ന് ശേഷമുള്ള വില്യംസണിന്റെ പ്രകടനം

2016ന് ശേഷമുള്ള വില്യംസണിന്റെ പ്രകടനം

2016ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം കെയ്ന്‍ വില്യംസണിന്റെ എവേ മത്സരങ്ങളിലെ ബാറ്റിങ് പ്രകടനം മികച്ചതാണ്. 33 മത്സരങ്ങളില്‍ നിന്ന് 47.8 ശരാശരിയില്‍ 2724 റണ്‍സാണ് അദ്ദേഹം നേടിയത്. 19 ടെസ്റ്റില്‍ നിന്ന് 57.5 ശരാശരിയില്‍ 1668 റണ്‍സാണ് നാട്ടിലെ അദ്ദേഹത്തിന്റെ സ്‌കോര്‍. ആകെ 52 ടെസ്റ്റില്‍ നിന്ന് 51.1 ശരാശരിയില്‍ 4393 റണ്‍സ് വില്യംസണിന്റെ പേരിലുണ്ട്.

ഇക്കാലയളവില്‍ 28 എവേ ടെസ്റ്റ് കളിച്ച കോലി 44.6 ശരാശരിയില്‍ 2186 റണ്‍സാണ് നേടിയത്. നാട്ടില്‍ 17 മത്സരത്തില്‍ നിന്ന് 46 ശരാശരിയില്‍ 1059 റണ്‍സും കോലിയുടെ പേരിലുണ്ട്.

Story first published: Thursday, June 10, 2021, 9:08 [IST]
Other articles published on Jun 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+