Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 Final: ഇഷാന്ത്- സിറാജ്, ആര് വേണം ഫൈനലില്‍? വിവിഎസ് ലക്ഷ്മണ്‍ തിരഞ്ഞെടുക്കുന്നു

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ഇന്ത്യയുടെ പ്ലേയിങ് 11നെക്കുറിച്ചുള്ള ആശങ്കകളേറെയാണ്. ആരൊക്കെയാവും ബൗളിങ് നിരയില്‍ ഉള്‍പ്പെടുകയെന്നതാണ് പ്രധാന ചോദ്യം. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി എന്നിവരോടൊപ്പം മൂന്നാം പേസറാരാവും. ഇഷാന്ത് ശര്‍മ-മുഹമ്മദ് സിറാജ് ഇവരിലൊരാള്‍ക്കാവും അവസരം ലഭിക്കുക.

പരിചയസമ്പന്നനായ ഇഷാന്തിനെ പരിഗണിക്കണമെന്നും നിലവില്‍ മികച്ച ഫോമിലുള്ള മുഹമ്മദ് സിറാജിനെ പരിഗണിക്കണമെന്നുമുള്ള തരത്തില്‍ അഭിപ്രായമുയരുന്നുണ്ട്. ഇപ്പോഴിതാ ഫൈനലില്‍ ഇന്ത്യയുടെ മൂന്നാം പേസര്‍ ആരായിരിക്കണമെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ വിവിഎസ് ലക്ഷ്മണ്‍.

മുഹമ്മദ് സിറാജ് മികച്ച ഫോമിലാണെങ്കിലും ഇഷാന്തിന്റെ പരിചയസമ്പത്തിനാണ് ലക്ഷ്മണ്‍ മുന്‍തൂക്കം നല്‍കിയത്. 'ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കുമെതിരായ പ്രകടനത്തിന് ശേഷം സിറാജ് വലിയ ആത്മവിശ്വാസത്തിലാണെന്നാണ് തോന്നുന്നത്. എന്നാല്‍ ഇക്കാലയളവില്‍ ഇഷാന്ത് ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകള്‍ വിശ്വസിക്കാനാവാത്തതാണ്. ഫൈനലില്‍ പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ത്തന്നെ ഇഷാന്തിനൊപ്പമാണ് ഞാന്‍. ബുംറ, ഷമി, ഇഷാന്ത് എന്നിവരാണ് ഫൈനലില്‍ എന്റെ പേസര്‍മാര്‍'-ലക്ഷ്മണ്‍ പറഞ്ഞു.

vvslaxman

ടീം തിരിഞ്ഞുള്ള ഇന്ത്യയുടെ പരിശീലന മത്സരത്തില്‍ ഇഷാന്ത് ബൗളിങ്ങില്‍ തിളങ്ങിയിരുന്നു. സിറാജും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2018ല്‍ നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയത് ഇഷാന്ത് ശര്‍മയാണ്. നിലവിലെ ബൗളര്‍മാരില്‍ ഇംഗ്ലണ്ടില്‍ കൂടുതല്‍ പരിചയസമ്പത്തുള്ള താരവും ഇഷാന്താണ്. ആരെ കളിപ്പിക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നായകന്‍ കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും ചേര്‍ന്നാവുംഎടുക്കുക.

ഇന്ത്യയുടെ പേസ് ബൗളര്‍മാരെല്ലാം മാച്ച് വിന്നര്‍മാരാണെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. പരിചയസമ്പത്തും ക്ലാസും ചേര്‍ന്ന ബൗളിങ് നിരയാണ് ഇന്ത്യയുടേത്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയുടെ പേസര്‍മാര്‍ക്ക് സാധിക്കും. പരിചയസമ്പത്താണ് ഇവരുടെ മികച്ച പ്രകടനത്തിന് കാരണമെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കായി 100 മത്സരം കളിച്ചിട്ടും മൂന്നാം നമ്പര്‍ പേസറായി മാത്രം ഇഷാന്ത് ശര്‍മയെ പരിഗണിക്കുന്നതിനെ മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് വിമര്‍ശിച്ചിരുന്നു. 101 ടെസ്റ്റില്‍ നിന്ന് 303 വിക്കറ്റാണ് അദ്ദേഹം ഇന്ത്യക്കായി വീഴ്ത്തിയത്. 11 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനം നടത്താനും ഇഷാന്തിനായിട്ടുണ്ട്.

Story first published: Tuesday, June 15, 2021, 9:15 [IST]
Other articles published on Jun 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+