വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: രാഹുല്‍ ദ്രാവിഡിന്റെ ഉത്തമ പകരക്കാരനോ പുജാര? കണക്കുകള്‍ നിരത്തിയുള്ള താരതമ്യം ഇതാ

സതാംപ്റ്റണ്‍: ഇന്ത്യയുടെ ബാറ്റിങ് വന്മതില്‍ രാഹുല്‍ ദ്രാവിഡ് കളമൊഴിഞ്ഞപ്പോള്‍ തല്‍സ്ഥാനത്തേക്കെത്തിയ താരമാണ് ചേതേശ്വര്‍ പുജാര. വിക്കറ്റ് നഷ്ടപ്പെടുത്താതെ എത്ര സമയം വേണമെങ്കിലും ക്രീസില്‍ തുടരാനാവുമെന്നതാണ് ഇരുതാരങ്ങളുടെയും സവിശേഷത. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീമിനുവേണ്ടി പാറപോലെ ഉറച്ചുനില്‍ക്കുന്നവരാണ് ദ്രാവിഡും പുജാരയും.

എന്നാല്‍ ദ്രാവിഡിനെപ്പോലെ ഏകദിനത്തില്‍ മികച്ച പ്രകടനം പുജാരയ്ക്ക് അവകാശപ്പെടാനാവില്ല. ദ്രാവിഡിന്റെ പകരക്കാരനെന്ന് വിളിക്കുമ്പോഴും ആ വിശേഷണത്തിന് പുജാര അര്‍ഹനാണോയെന്ന് എപ്പോഴും ഉയരുന്ന ചോദ്യമാണ്. ആണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. അതിനാല്‍ത്തന്നെ ഇരുവരുടെയും കളിക്കണക്കുകള്‍ നിരത്തി പരിശോധിക്കാം.

തട്ടകത്തിലെ കളിക്കണക്കുകള്‍

തട്ടകത്തിലെ കളിക്കണക്കുകള്‍

ഇന്ത്യയില്‍ രാഹുല്‍ ദ്രാവിഡ് 120 ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ നേടിയത് 51.36 ശരാശരിയില്‍ 5598 റണ്‍സ്. 42.38 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 12 സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറികളും ഇക്കാലയളവില്‍ ദ്രാവിഡ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. പുജാര 70 ഇന്നിങ്‌സുകളാണ് കളിച്ചത്. 56.31 ശരാശരിയില്‍ നേടിയത് 3604 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 50.13. 10 സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതുവരെയുള്ള കണക്കുകളില്‍ ദ്രാവിഡിനെക്കാള്‍ കൂടുതല്‍ ശരാശരിയും സ്‌ട്രൈക്കറേറ്റും പുജാരയ്ക്കുണ്ട്.

വിദേശത്തെ കളിക്കണക്കുകള്‍

വിദേശത്തെ കളിക്കണക്കുകള്‍

166 ഇന്നിങ്‌സുകളാണ് ദ്രാവിഡ് വിദേശത്ത് കളിച്ചത്. 53.03 ശരാശരിയില്‍ നേടിയത് 7690 റണ്‍സ്. ഇതില്‍ 21 സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 42.60 ആണ് സ്‌ട്രൈക്കറേറ്റ്. പുജാര 72 ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ 37.71 ശരാശരിയില്‍ നേടിയത് 2640 റണ്‍സ്. 39.42 ആണ് സ്‌ട്രൈക്കറേറ്റ്. എട്ട് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും നേടി. ഈ കണക്കുകളില്‍ വിദേശത്ത് പുജാരയേക്കാള്‍ മികച്ചവന്‍ ദ്രാവിഡാണ്. പുജാരയേക്കാള്‍ സ്‌ട്രൈക്കറേറ്റും ശരാശരിയും ദ്രാവിഡിനുണ്ട്.

വിജയിച്ച/സമനില നേടിയ മത്സരങ്ങളിലെ പ്രകടനം

വിജയിച്ച/സമനില നേടിയ മത്സരങ്ങളിലെ പ്രകടനം

ഇന്ത്യ വിജയിക്കുകയോ സമനില നേടുകയോ ചെയ്ത മത്സരങ്ങളില്‍ 65.27 ശരാശരിയില്‍ 10510 റണ്‍സ് ദ്രാവിഡ് നേടിയിട്ടുണ്ട്. ഇതില്‍ 32 സെഞ്ച്വറിയും 51 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പുജാര 102 ഇന്നിങ്‌സില്‍ നിന്ന് 54.76 ശരാശരിയില്‍ നേടിയത് 5203 റണ്‍സ്. സെഞ്ച്വറി 16,അര്‍ധ സെഞ്ച്വറി 25. ദ്രാവിഡ് തിളങ്ങിയ ഒട്ടുമിക്ക മത്സരങ്ങളിലും ഇന്ത്യ ജയമോ സമനിലയോ നേടിയെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തം. പുജാരയേക്കാള്‍ മികച്ച ശരാശരിയിലാണ് ദ്രാവിഡിന്റെ പ്രകടനം.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവടങ്ങിലെ പ്രകടനം

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവടങ്ങിലെ പ്രകടനം

ബാറ്റ്‌സ്മാനെ സംബന്ധിച്ച് ഏറ്റവും പ്രയാസമുള്ള സാഹചര്യം ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ എന്നിവടങ്ങളിലാണ്. ഇവിടുത്തെ ഇരുവരുടെയും പ്രകടനങ്ങള്‍ നോക്കാം. ഓസ്‌ട്രേലിയയില്‍ 41.64 ശരാശരിയില്‍ 1166 റണ്‍സ്,ഇംഗ്ലണ്ടില്‍ 68.80 ശരാശരിയില്‍ 1376 റണ്‍സ്,ന്യൂസീലന്‍ഡില്‍ 63.83 ശരാശരിയില്‍ 766 റണ്‍സ്,ദക്ഷിണാഫ്രിക്കയില്‍ 29.71 ശരാശരിയില്‍ 624 റണ്‍സ് എന്നിങ്ങനെയാണ് ദ്രാവിഡിന്റെ പ്രകടനം.10 സെഞ്ച്വറികള്‍ ദ്രാവിഡ് ഇവിടെ നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ 47.29 ശരാശരിയില്‍ 993 റണ്‍സ്,ഇംഗ്ലണ്ടില്‍ 29.41 ശരാശരിയില്‍ 500 റണ്‍സ്,ന്യൂസീലന്‍ഡില്‍ 20 ശരാശരിയില്‍ 160 റണ്‍സ്,ദക്ഷിണാഫ്രിക്കയില്‍ 31.62 ശരാശരിയില്‍ 411 റണ്‍സ് എന്നിങ്ങനെയാണ് പുജാരയുടെ പ്രകടനം. അഞ്ച് സെഞ്ച്വറികളാണ് ഈ നാല് രാജ്യങ്ങളില്‍ പുജാര നേടിയത്.

Story first published: Monday, June 14, 2021, 15:22 [IST]
Other articles published on Jun 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X