വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: റിഷഭ് പന്താണ് ടെസ്റ്റിനെ സ്‌നേഹിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്- ഇര്‍ഫാന്‍ പഠാന്‍

മുംബൈ: റിഷഭ് പന്തെന്ന യുവ വിക്കറ്റ് കീപ്പറുടെ വരവ് ഇന്ത്യന്‍ ടീമിന്റെ കരുത്ത് ഇരട്ടിപ്പിച്ചിരിക്കുകയാണ്.വിരാട് കോലി,രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര തുടങ്ങിയവരൊക്കെ ഉണ്ടെങ്കിലും എതിരാളികളുടെ പേടി സ്വപ്‌നമായി ഇന്നുള്ളത് റിഷഭ് പന്താണ്. അത്രത്തോളം അദ്ദേഹത്തിന്റെ പ്രകടനം ടീമിനെ സ്വാധീനിക്കുന്നു. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേടിയതിന് പിന്നില്‍ റിഷഭിന്റെ അധ്വാനം ചെറുതല്ല.

ടെസ്റ്റിലും കോപ്പീബുക്ക് സ്റ്റെലുകളെ തിരുത്തി തന്റെ ശൈലിയില്‍ത്തന്നെ തകര്‍ത്തടിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ റിഷഭ് പന്തിന് സാധിക്കുന്നുണ്ട്. റിഷഭിന്റെ ടെസ്റ്റിലെ ബാറ്റിങ് ഇന്ത്യയുടെ ടെസ്റ്റ് മത്സരം കാണുന്ന ആരാധകരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ റിഷഭ് പന്താണ് ടെസ്റ്റിനെ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയ്ക്കിടെയാണ് ടെസ്റ്റിലെ ആരാധകരുടെ എണ്ണം ഉയര്‍ത്തുന്നതില്‍ റിഷഭിന്റെ പങ്കിനെ ഇര്‍ഫാന്‍ പ്രശംസിച്ചത്.

rishabhpant

'റിഷഭ് പന്താണ് ഞങ്ങളെ ടെസ്റ്റിനെ ഇഷ്ടപ്പെടാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ അഭിപ്രായപ്പെട്ടാല്‍ ആരും തന്നെ എതിര്‍ക്കുമെന്ന് കരുതുന്നില്ല. കാരണം യാതൊരു ഭയവുമില്ലാതെയാണ് അവന്‍ കളിക്കുന്നത്. ഗില്‍ക്രിസ്റ്റ് കളിച്ചിരുന്നത് പോലെയാണ് അവന്‍ കളിക്കുന്നത്. ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുന്നു. മത്സരഫലത്തെ മാറ്റിമറിക്കുന്നു. നിര്‍ണ്ണായക റണ്‍സുകള്‍ നേടാനും ടീമിനെ വിജയിപ്പിക്കാനും അവന് സാധിക്കുന്നു.

ഇത് എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. നായകന്‍ അവന് വലിയ പിന്തുണ നല്‍കുന്നുണ്ട്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലേയും സെഞ്ച്വറി പ്രകടനത്തോട് ആ സ്ഥാനം അവന്‍ നേടിയെടുത്തു. മഹാനായ ക്രിക്കറ്റ് താരം'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി പ്രകടനം നടത്തിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ഓസ്‌ട്രേലിയയുടെ കുത്തകയായിരുന്ന ഗാബയിലടക്കം ഇന്ത്യയെ വിജയത്തിലെത്തിച്ചത് റിഷഭിന്റെ ബാറ്റിങ് മികവാണ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ തുടക്കത്തിലേ പാളിച്ചകളും അദ്ദേഹം നികത്തിയിരിക്കുകയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങള്‍ ഏറ്റവും ഭയക്കുന്നത് റിഷഭ് പന്തിനെയാണെന്ന് ന്യൂസീലന്‍ഡ് താരങ്ങളും പരിശീലകരും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നിരയിലെ എക്‌സ് ഫാക്ടറായി റിഷഭ് മാറിക്കഴിഞ്ഞു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റിഷഭ് പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

Story first published: Saturday, June 19, 2021, 13:50 [IST]
Other articles published on Jun 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X