Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ ടീം എട്ട് ദിവസം നാട്ടിലും 10 ദിവസം ഇംഗ്ലണ്ടിലും ക്വാറന്റെയ്‌നില്‍ കഴിയും

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സര പരമ്പരയ്ക്കുമായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ യാത്രാ പദ്ധതികള്‍ പുറത്തുവിട്ടു. ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയ്ക്കായി ഇന്ത്യ എട്ട് ദിവസം നാട്ടിലും 10 ദിവസം ഇംഗ്ലണ്ടിലും ക്വാറന്റെയ്‌നില്‍ ഇരിക്കും. ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും വേദിയാവുന്നത് ഇംഗ്ലണ്ടാണ്. ഇന്ത്യയില്‍ കോവിഡിന്റെ വ്യാപനം രൂക്ഷമായതിനാല്‍ നേരത്തെ തന്നെ ക്വാറന്റെയ്‌നില്‍ ബയോബബിള്‍ സുരക്ഷയൊരുക്കി താരങ്ങളെ പരമ്പരയ്ക്ക് അയക്കാനാണ് ബിസിസി ഐയുടെ ശ്രമം.

ഇന്ത്യന്‍ താരങ്ങള്‍ മെയ് 25നാവും ബയോബബിള്‍ സുരക്ഷയില്‍ ക്വാറന്റെയ്‌നില്‍ പ്രവേശിക്കുക. ഇന്ത്യയില്‍ എട്ട് ദിവസമാണ് ക്വാറന്റെയ്ന്‍. പരിശോധനകള്‍ക്ക് ശേഷം ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.ഇംഗ്ലണ്ടിലെത്തിയാല്‍ വീണ്ടും 10 ദിവസം ക്വാറന്റെയ്‌നില്‍ കഴിയണം. എന്നാല്‍ ഇംഗ്ലണ്ടില്‍ ക്വാറന്റെയില്‍ കഴിയുന്ന സമയത്തും ബയോബബിള്‍ സുരക്ഷയില്‍ പരിശീലനവും വ്യായാമവും നടത്താം. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് പോവാന്‍ ബയോബബിള്‍ സുരക്ഷയില്‍ ചാറ്റേര്‍ഡ് വിമാന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ഘട്ടത്തിലും താരങ്ങള്‍ക്ക് പരിശോധന നടത്തും'-ബിസിസി ഐ മുതിര്‍ന്ന വൃത്തം വ്യക്തമാക്കി.

indiatestteam

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ശേഷം നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി അല്‍പ്പം ഇടവേളയുണ്ടാവും. നിലവില്‍ ഐപിഎല്ലിന്റെ ഇടവേളയെത്തുടര്‍ന്ന് താരങ്ങളെല്ലാം വീടുകളിലാണുള്ളത്. അതിനാല്‍ത്തന്നെ മടങ്ങിവരുമ്പോള്‍ ആര്‍ക്കൊക്കെ കോവിഡ് സ്ഥിരീകരിക്കുമെന്ന് കണ്ടറിയണം. ഐപിഎല്ലില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നത്.

ജൂണ്‍ 18 മുതല്‍ 22വരെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. സതാംപ്റ്റനാണ് വേദി. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആഗസ്റ്റ് നാലിന് നോട്ടിങ്ഹാമിലാണ് ആരംഭിക്കുന്നത്. സെപ്തംബര്‍ 10ന് മാഞ്ചസ്റ്ററിലാണ് പരമ്പര അവസാനിക്കുന്നത്. ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയപ്പോള്‍ വമ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇതിന് പകരം വീട്ടാനുറച്ചാവും ഇംഗ്ലണ്ട് കാത്തിരിക്കുന്നത്.

20 അംഗ ടീമിനെ പരമ്പരക്കായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കോവിഡിന്റെ സാഹചര്യം പരിഗണിച്ച് റിസര്‍വ് താരങ്ങളെയടക്കം ഏറ്റവും മികച്ച താരങ്ങളുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഒന്നാം നമ്പര്‍ ടീമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യക്ക് കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസീലന്‍ഡ് കടുത്ത വെല്ലുവിളിയാവുമെന്നുറപ്പാണ്.

Story first published: Saturday, May 8, 2021, 14:00 [IST]
Other articles published on May 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+